Posted inലേറ്റസ്റ്റ്

റഷ്യ – അസർബൈജാൻ തർക്കം രൂക്ഷം

റഷ്യ – അസർബൈജാൻ തർക്കം രൂക്ഷം. കൊടുംകുറ്റവാളികളെന്ന് ആരോപിച്ച് അസർബൈജാനിൽ നിന്നുള്ളവരെ റഷ്യയിൽ അറസ്റ്റ് ചെയ്തതോടെയാണ് സംഘർഷങ്ങളുടെ തുടക്കം. തുടർന്ന് റഷ്യൻ സാംസ്കാരിക പരിപാടികൾ അസർബൈജാൻ റദ്ദാക്കി. റഷ്യൻ മാധ്യമ സ്ഥാപനത്തിൽ റെയ്ഡ് നടത്തി മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

Posted inലേറ്റസ്റ്റ്

തൊഴിലവസരങ്ങൾ കൂട്ടാൻ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അം​ഗീകാരം

തൊഴിലവസരങ്ങൾ കൂട്ടാൻ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അം​ഗീകാരം. 99,446 കോടിയുടെ പദ്ധതിക്കാണ് കേന്ദ്ര സർക്കാർ അം​ഗീകാരം നൽകിയത്. അൻപതിന് മുകളിൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ 5 പേരെയെങ്കിലും നിയമിച്ചാലേ ധനസഹായം കിട്ടുകയുള്ളൂ. സ്വകാര്യ മേഖലയിൽ കൂടുതൽ തുടക്കക്കാർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാനാണ് സർക്കാറിന്റെ കമ്പനികൾക്ക് ധനസഹായം നൽകുന്ന പദ്ധതി.

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

    പുതിയ ഡിജിപി നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി രംഗത്ത്. മോദി സര്‍ക്കാരിന് അനഭിമതനായത് കൊണ്ടാണ് ഡിജിപി പട്ടികയില്‍ ഒന്നാം പേരുകാരനായ നിതിന്‍ അഗര്‍വാളിനെ പിണറായി സര്‍ക്കാര്‍ ഒഴിവാക്കിയതെന്നും കേന്ദ്രസര്‍ക്കാരുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് റവാഡ ചന്ദ്രശേഖറിനെ നിയമിച്ചതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.   ഡിജിപി നിയമനത്തിൽ പ്രശ്നമുണ്ടാക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പട്ടികയിലെ മറ്റു പേരുകളേക്കാൾ സ്വീകാര്യനായത് കൊണ്ടാണ് […]

Posted inലേറ്റസ്റ്റ്

ഓണത്തിനായി കേരളത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചതായി മന്ത്രി ജി ആർ അനിൽ കുമാർ

ഓണത്തിനായി കേരളത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചതായി മന്ത്രി ജി ആർ അനിൽ കുമാർ. കേന്ദ്ര സഹായം ലഭിക്കില്ലെങ്കിലും കേരളത്തിലെ ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഓണ വിപണിയിൽ അരി വില പിടിച്ചു നിർത്താൻ വേണ്ട ഇടപെടൽ നടത്തും. കേരളത്തിൽ എത്തിയ ശേഷം തീരുമാനമുണ്ടാകുമെന്നും ദില്ലിയിലുള്ള മന്ത്രി അറിയിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇസ്രയേലിനൊപ്പം ചേർന്ന് തങ്ങളെ ആക്രമിച്ചതുമുതൽ അമേരിക്കക്കെതിരെ സ്വീകരിച്ച നിലപാട് മയപ്പെടുത്തി ഇറാൻ

ഇസ്രയേലിനൊപ്പം ചേർന്ന് തങ്ങളെ ആക്രമിച്ചതുമുതൽ അമേരിക്കക്കെതിരെ സ്വീകരിച്ച നിലപാട് മയപ്പെടുത്തി ഇറാൻ. അമേരിക്കയുമായി ഇനി ഒരു തരത്തിലുമുള്ള ചർച്ചക്കുമില്ലെന്നുമുള്ള നിലപാടിലാണ് ഇറാൻ വിട്ടുവീഴ്ചക്ക് തയ്യാറെന്ന് വ്യക്തമാക്കിയത്. ചർച്ചകൾക്കിടെ ആക്രമണം ഉണ്ടാവില്ലെന്ന് അമേരിക്ക ഉറപ്പ് നൽകിയാൽ ചർച്ചകൾക്ക് വീണ്ടും സാധ്യത ഉണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി വ്യക്തമാക്കി. അമേരിക്കയുമായുള്ള ചർച്ച വേഗം സാധ്യമാവില്ലെന്നും അദ്ദേഹം സൂചന നൽകി. ബോംബിട്ടാൽ ശാസ്ത്രവും ടെക്നോളജിയും ഇല്ലാതാവില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി ഓർമ്മിപ്പിച്ചു. അമേരിക്കയുടെയും ഇസ്രയേലിന്‍റെയും ആക്രമണത്തിൽ ആണവ കേന്ദ്രത്തിനേറ്റ […]

Posted inബിസിനസ്സ്

പൊതുകടം വിപണിക്ക് അനുകൂലമല്ലെന്ന് റിസര്‍വ് ബാങ്ക്

ഇന്ത്യയിലെ ആഭ്യന്തര സാമ്പത്തിക അരക്ഷിതാവസ്ഥയും ആഗോള തലത്തിലെ സംഘര്‍ഷങ്ങളും ഇന്ത്യന്‍ ഓഹരി വിപണിയില്‍ തിരിച്ചടിയുണ്ടാക്കാമെന്ന് റിസര്‍വ് ബാങ്ക്. ജൂണ്‍ മാസത്തിലെ സാമ്പത്തിക സ്ഥിരതാ റിപ്പോര്‍ട്ടിലാണ് കേന്ദ്രബാങ്കിന്റെ മുന്നറിയിപ്പ്. ഇന്ത്യയുടെ പൊതുകടം, അധിക ആസ്തി മൂല്യനിര്‍ണയം, ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ വിപണിക്ക് അനുകൂലമല്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഇന്ത്യയുടെ പൊതുകടം വലിയ രീതിയില്‍ കൂടുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 196.78 ലക്ഷം കോടി രൂപയില്‍ കൂടുതലായി പൊതുകടം വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. നേരത്തെ 181.74 […]

Posted inവിനോദം

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ സിനിമയിലേക്ക്

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാലും സിനിമാ രംഗത്തേക്ക് ചുവടുവയ്ക്കുകയാണ്. അച്ഛനും സഹോദരന്‍ പ്രണവിനും പിന്നാലെയാണ് സിനിമാ ലോകത്തേക്കുള്ള വിസ്മയയുടെ വരവ്. ‘തുടക്കം’ എന്നാണ് ചിത്രത്തിന്റെ പേര്. ജൂഡ് ആന്തണി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ 37-ാം ചിത്രമാണ് ഇത്. എഴുത്തും ചിത്രരചനയുമൊക്കെയായി സിനിമാ ലോകത്തു നിന്ന് മാറി നടക്കുകയായിരുന്നു വിസ്മയ ഇതുവരെ. ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ […]

Posted inവിനോദം

‘തന്‍വി ദി ഗ്രേറ്റ്’ ചിത്രത്തിന്റെ ട്രെയിലര്‍

ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന ഓട്ടിസ്റ്റിക് ആയ പെണ്‍കുട്ടിയുടെ ആവേശം നിറയ്ക്കുന്ന കഥ പറയുന്ന ‘തന്‍വി ദി ഗ്രേറ്റ്’ എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലറെത്തി. നടന്‍ അനുപം ഖേര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. 23 വര്‍ഷങ്ങള്‍ക്കു ശേഷം അനുപം ഖേര്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. നവാഗതയായ ശുഭാംഗി ദത്ത് ആണ് ഓട്ടിസ്റ്റിക് ആയ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒട്ടേറെ വെല്ലുവിളികളുള്ള കഥാപാത്രത്തെ അതിഗംഭീരമായാണ് ശുഭാംഗി അവതരിപ്പിച്ചിരിക്കുന്നത്. അരവിന്ദ് സ്വാമിയും ഒരു പ്രധാന […]

Posted inഓട്ടോമോട്ടീവ്

ഹൈബ്രിഡ് മോഡലുകളുമായി സ്‌കോഡ, ഫോക്സ് വാഗണ്‍

ഇന്ത്യന്‍ വിപണിയില്‍ ഹൈബ്രിഡ് മോഡലുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് സ്‌കോഡ ഓട്ടോ ഫോക്സ്വാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. സ്‌കോഡ, ഫോക്സ് വാഗണ്‍ ഹൈബ്രിഡ് മോഡലുകള്‍ 2028 ആവുമ്പോഴേക്കും വിപണിയിലെത്തിക്കാനാണ് ശ്രമം. ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ വൈവിധ്യമാര്‍ന്ന മോഡലുകള്‍ അവതരിപ്പിച്ച് കൂടുതല്‍ പേരെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തിലാണ് സ്‌കോഡയുടേയും ഫോക്സ്വാഗണിന്റെയും ഹൈബ്രിഡ് മോഡലുകള്‍ ഒരുങ്ങുന്നത്. കൂടുതല്‍ ഇലക്ട്രിക്ക് മോഡലുകള്‍ വിപണിയിലെത്തിക്കാനും പദ്ധതിയുണ്ട്. സ്ലാവിയ, വെര്‍ട്ടസ് പോലുള്ള സെഡാനുകളിലും കുഷാക്ക്, ടൈഗൂണ്‍ പോലുള്ള കോംപാക്ട് എസ് യുവികളിലും ഹൈബ്രിഡ് വകഭേദം പ്രതീക്ഷിക്കാം. നിലവിലുള്ള […]

Posted inപുസ്തകങ്ങൾ

ആനോ

1962 ഫെബ്രുവരിയില്‍ വിശുദ്ധനഗരമായ വത്തിക്കാനില്‍നിന്നും അസാധാരണ വലിപ്പമുള്ള അസ്ഥിക്കഷണങ്ങള്‍ കിട്ടി. ഇതിന്റെ രഹസ്യമറിയാന്‍ തൊണ്ണൂറുകളില്‍ ഒരു അമേരിക്കന്‍ ചരിത്രകാരന്‍ എത്തി. അദ്ദേഹത്തിന്റെ മുന്നിലേക്ക് അതാ ഇറങ്ങിവരുന്നു, അഞ്ച് നൂറ്റാണ്ടു മുന്‍പ് ജീവിച്ചിരുന്ന ഒരു ആനക്കുട്ടിയുടെ വിസ്മയചരിത്രം. 1511 ഡിസംബറില്‍, കൊച്ചിയില്‍നിന്ന് ലിസ്ബന്‍ വഴി റോമിലെത്തി, ലിയോ പത്താമന്‍ മാര്‍പ്പാപ്പയുടെ ഓമനയായി മാറിയ ഒരു ‘വെളുത്ത’ ആല്‍ബിനോ ആനക്കുട്ടിയുടെ കഥ. റോമിലും ലിസ്ബനിലുംനിന്ന് ഒരു ആനയും പാപ്പാനും മലബാറിനെ നോക്കി കഥ പറയുന്ന അപൂര്‍വമായ നോവല്‍. ‘ആനോ’. ജി […]