ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന ഓട്ടിസ്റ്റിക് ആയ പെണ്‍കുട്ടിയുടെ ആവേശം നിറയ്ക്കുന്ന കഥ പറയുന്ന ‘തന്വി ദി ഗ്രേറ്റ്’ എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലറെത്തി. നടന് അനുപം ഖേര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. 23 വര്‍ഷങ്ങള്‍ക്കു ശേഷം അനുപം ഖേര്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. നവാഗതയായ ശുഭാംഗി ദത്ത് ആണ് ഓട്ടിസ്റ്റിക് ആയ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒട്ടേറെ വെല്ലുവിളികളുള്ള കഥാപാത്രത്തെ അതിഗംഭീരമായാണ് ശുഭാംഗി അവതരിപ്പിച്ചിരിക്കുന്നത്. അരവിന്ദ് സ്വാമിയും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നുണ്ട്. ബൊമന്‍ ഇറാനി, ജാക്കി ഷ്രോഫ്, പല്ലവി ജോഷി, ഇയാന്‍ ഗ്ലെന്‍, നാസിര്‍, കരണ്‍ ടാക്കര്‍ എന്നിവര്‍ക്കൊപ്പം അനുപം ഖേറും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നു. ഓട്ടിസ്റ്റിക് ആയ പെണ്‍കുട്ടിയുടെ സംഭവബഹുലവും പ്രചോദനാത്മകവുമായ കഥയാണ് ചിത്രം പറയുന്നത്. ജൂലൈ 18 ന് ചിത്രം തിയറ്ററുകളില്‍ എത്തും.
‘തന്വി ദി ഗ്രേറ്റ്’ ചിത്രത്തിന്റെ ട്രെയിലര്‍
