ഗ്ലെന്‍ പവല്‍ നായകനായെത്തുന്ന ‘ദ് റണ്ണിങ് മാന്‍’ എന്ന ആക്ഷന്‍ കോമഡി ഹോളിവുഡ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. 1987 ല്‍ പുറത്തിറങ്ങിയ അര്‍ണോള്‍ഡിന്റെ ‘ദ് റണ്ണിങ് മാന്‍’ എന്ന ചിത്രത്തിന്റെ റീമേക്കായാണ് പുതിയ സിനിമ എത്തുന്നത്. ആക്ഷന്‍ പാക്ക്ഡ് കോമഡി ചിത്രമാണ് ‘ദ് റണ്ണിങ് മാന്‍’ എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. എഡ്ഗര്‍ റൈറ്റാണ് ചിത്രത്തിന്റെ സംവിധായകന്‍. സ്റ്റീഫന്‍ കിങ്ങിന്റെ ഡിസ്റ്റോപ്പിയന്‍ നോവലിന്റെ ദൃശ്യാവിഷ്‌കാരമായിരുന്നു അര്‍ണോള്‍ഡ് ചിത്രമായ ‘ദ് റണ്ണിങ് മാന്‍’. ടെലിവിഷനില്‍ ഏറ്റവും മികച്ച റേറ്റിങ്ങുള്ള […]
വിഡ വിഎക്സ്2 ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി ഹീറോ
കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയില്‍ ‘വിഡ വിഎക്സ്2’ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി ഹിറോ മോട്ടോകോര്‍പ്പ്. വിഡ നിരയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടറാണിത്. ഇവിയുടെ സുസ്ഥിരത, മികവ്, പെര്‍ഫോന്‍സ്, മികച്ച യാത്രാനുഭവം, രൂപകല്‍പ്പന തുടങ്ങിയവ സംയോജിപ്പിക്കുന്ന സ്‌കൂട്ടര്‍ പുതുമയേറിയതാണെന്നും വിഡ അവകാശപ്പെടുന്നു. വിഡ വിഎക്സ്2 ബാറ്ററി-ആസ്-എ-സര്‍വീസ് മോഡലിനൊപ്പം ഇന്ത്യന്‍ വിപണിയില്‍ വാഹനത്തിന് രണ്ട് വകഭേദങ്ങളും ലഭ്യമാണ്. ഹീറോ വിഡ വിഎക്സ്2: ഹീറോ വിഡ വിഎക്സ്2 ന് 2.2 കിലോവാട്ടും 3.4 കിലോവാട്ട് ബാറ്ററി പായ്ക്ക് വേരിയന്റും ലഭിക്കും. വിഡ വിഎക്സ്2 […]
സിനഗോഗ് ലെയ്ന്‍
വംശീയവെറിയുടെ രക്തംകൊണ്ട് ലോകത്തിന്റെ പല ഭാഗങ്ങളിലും പുതുചരിത്രം രചിക്കപ്പെടുമ്പോള്‍ ഇവിടെ, കൊച്ചിയില്‍ ഒരു യഹൂദവൃദ്ധയും ജോനകച്ചെറുക്കനും തമ്മിലുള്ള രക്തബന്ധത്തെക്കാള്‍ വലിയ ആത്മബന്ധത്തിന്റെ കഥ. ഒപ്പം, പരദേശി ജൂതന്മാരുടെ വര്‍ണ്ണവിവേചനത്തിനെതിരെ നാട്ടുജൂതന്മാരുടെ ഒരു കുടുംബം ആറു തലമുറകളിലൂടെ നടത്തിയ ചെറുത്തുനില്‍പ്പിന്റെ ചരിത്രരേഖയുമാകുന്ന രചന. ജമാല്‍ കൊച്ചങ്ങാടിയുടെ ഏറ്റവും പുതിയ നോവല്‍. ‘സിനഗോഗ് ലെയ്ന്‍’. മാതൃഭൂമി. വില 297 രൂപ.
കടുത്ത തൊണ്ടവേദനയുമായി കോവിഡ് വീണ്ടും
ഒരിടവേളയ്ക്ക് ശേഷം കൂടുതല്‍ കടുത്ത രോഗലക്ഷണങ്ങളുമായി കോവിഡ് വീണ്ടും സജീവമാകുകയാണെന്ന് റിപ്പോര്‍ട്ട്. ഒമിക്രോണിന്റെ ഉപവകഭേദമായ എന്‍ബി.1.8.1 അഥവാ നിംബസാണ് ഏഷ്യയില്‍ കോവിഡ് കേസുകളുടെ വര്‍ധനയ്ക്ക് കാരണമാകുന്നത്. കഴുത്തില്‍ ഒരു ബ്ലേഡോ ഗ്ലാസ് കഷ്ണമോ കുടുങ്ങുന്നതിന് സമാനമായ തൊണ്ട വേദനയാണ് നിംബസ് മൂലം വരുന്ന കോവിഡിന്റെ പ്രധാന ലക്ഷണം. ഓരോ തവണ ഉമിനീരിറക്കുമ്പോഴും ഈ വേദന അസഹനീയമായി മാറാം. ഇതിനൊപ്പം നെഞ്ചിന് കനം, ക്ഷീണം, മിതമായ ചുമ, പനി, പേശീവേദന പോലുള്ള ലക്ഷണങ്ങളും നിംബസ് മൂലം ഉണ്ടാകുന്നുണ്ട്. അതിസാരം, […]
വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സമാഹരിച്ച പണം വിനിയോഗിക്കാത്തത് പഠന ക്യാമ്പിൽ വിമർശിക്കപ്പെട്ടെന്നത് വസ്തുതാവിരുദ്ധമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സമാഹരിച്ച പണം വിനിയോഗിക്കാത്തത് പഠന ക്യാമ്പിൽ വിമർശിക്കപ്പെട്ടെന്നത് വസ്തുതാവിരുദ്ധമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. 30 വീടുകളാണ് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചത്. മീൻ വിറ്റും പായസം വിറ്റും സമാഹരിച്ച മുഴുവൻ പണവും യൂത്ത് കോൺഗ്രസിൻ്റെ അക്കൗണ്ടിലുണ്ട്. അതിൽ ഒരു രൂപ പോലും യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പിൻവലിച്ചിട്ടില്ല. ഇത് സംബന്ധിച്ച ബാങ്ക് രേഖകൾ പരസ്യപ്പെടുത്തി കൊണ്ടായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശദീകരണം.
ഭാരതാംബ വിവാദത്തിൽ കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ
ഭാരതാംബ വിവാദത്തിൽ കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചുള്ള സെനറ്റ് ഹാളിലെ പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ടാണ് രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ വി സി ഡോ. മോഹൻ കുന്നുമ്മൽ സസ്പെൻഡ് ചെയ്തത്. ഗവർണർ പങ്കെടുക്കേണ്ട പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിസിയുടെ വിശദീകരണം.
എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ചികിത്സ പിഴവ് പരാതി
എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ചികിത്സ പിഴവ് പരാതി. പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നൂലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്നാണ് പരാതി. വൈക്കം കാട്ടിക്കുന്ന് സ്വദേശി ഷബീനയ്ക്കാണ് ദുരവസ്ഥയുണ്ടായത്. പ്രസവ ശേഷം ശാരീരിക അസ്വസ്ഥതയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ യുവതിയെ സ്‌കാനിങിന് വിധേയയാക്കിയപ്പോഴാണ് നൂൽ കണ്ടെത്തിയത്. പിന്നീട് ശാസ്ത്രക്രിയയിലൂടെ നൂല് പുറത്തെടുത്തു. സംഭവത്തിൽ നിയമ നടപടി സ്വീകരിക്കുമെന്ന് അവർ വ്യക്തമാക്കി.
ഹയർസെക്കണ്ടറി പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
ഹയർ സെക്കണ്ടറി പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒന്നു മുതൽ പത്ത് വരെ ക്ലാസ്സുകളിലെ പാഠപുസ്തക പരിഷ്കരണത്തിന്റെ തുടർച്ചയും, ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളം വരുത്തിയ മാറ്റങ്ങളും ഈ പരിഷ്കരണത്തിൽ ഗൗരവമായി പരിഗണിക്കും. ആദ്യഘട്ടത്തിൽ എസ്‌സിഇആർടി-യുടെ 80 ടൈറ്റിൽ പാഠപുസ്തകങ്ങളാണ് പരിഷ്കരിക്കുകയെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവിനെതിരെ പ്രതിഷേധവുമായി വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ
വിദ്യാലയങ്ങളിൽ കുട്ടികൾക്ക് സൂംബ പരിശീലനം നൽകാനുള്ള തീരുമാനത്തെ വിമർശിച്ച അധ്യാപകനും വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ ടി കെ അഷ്‌റഫിനെ 24 മണിക്കൂറിനകം സസ്പെൻഡ് ചെയ്യാനുള്ള വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവിനെതിരെ പ്രതിഷേധവുമായി വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ. മണ്ണാർക്കാടിന് അടുത്ത് എടത്തനാട്ടുകര ടി എ എം യു പി സ്കൂളിലെ അധ്യാപകനാണ് ടി കെ അഷ്റഫ്. സ്കൂളുകളിലെ സൂംബ ഡാൻസ് പരിശീലനത്തെ വിമർശിച്ചതിന്‍റെ പേരിലുള്ള സസ്പെൻഷനെതിരെ പോരാടുമെന്ന വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ പ്രസ്താവനയിലൂടെ അറിയിച്ചു.
രാജീവ് ചന്ദ്രശേഖറിന് പൂർണ്ണ പിന്തുണ നൽകി ദേശീയ നേതൃത്വം
രാജീവ് ചന്ദ്രശേഖറിന് പൂർണ്ണ പിന്തുണ നൽകി ദേശീയ നേതൃത്വം. ഭാരവാഹി പട്ടിക നിശ്ചയിക്കാനുള്ള പൂർണ്ണ അധികാരം രാജീവ് ചന്ദ്രശേഖറിനുണ്ടെന്നും തദ്ദേശ തെരഞ്ഞെടുപ്പിലെ ഒരുക്കങ്ങളുമായി മുൻപോട്ട് നീങ്ങാനും നിർദേശം നൽകി . പാർട്ടിയിലെ ചിലരുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടെന്നും നിർദ്ദേശമുണ്ട്. ഒരു വിഭാഗത്തിൻ്റെ നീക്കങ്ങളിൽ രാജീവ് ചന്ദ്രശേഖർ ദേശീയ നേതൃത്വത്തെ പരാതി അറിയിച്ചു. കോർ കമ്മിറ്റി യോഗത്തിൽ വിമർശനങ്ങളെന്ന പേരിൽ ചിലർ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചുവെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
