രാജീവ് ചന്ദ്രശേഖറിന് പൂർണ്ണ പിന്തുണ നൽകി ദേശീയ നേതൃത്വം. ഭാരവാഹി പട്ടിക നിശ്ചയിക്കാനുള്ള പൂർണ്ണ അധികാരം രാജീവ് ചന്ദ്രശേഖറിനുണ്ടെന്നും തദ്ദേശ തെരഞ്ഞെടുപ്പിലെ ഒരുക്കങ്ങളുമായി മുൻപോട്ട് നീങ്ങാനും നിർദേശം നൽകി . പാർട്ടിയിലെ ചിലരുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടെന്നും നിർദ്ദേശമുണ്ട്. ഒരു വിഭാഗത്തിൻ്റെ നീക്കങ്ങളിൽ രാജീവ് ചന്ദ്രശേഖർ ദേശീയ നേതൃത്വത്തെ പരാതി അറിയിച്ചു. കോർ കമ്മിറ്റി യോഗത്തിൽ വിമർശനങ്ങളെന്ന പേരിൽ ചിലർ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചുവെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
രാജീവ് ചന്ദ്രശേഖറിന് പൂർണ്ണ പിന്തുണ നൽകി ദേശീയ നേതൃത്വം
