മുഖ്യമന്ത്രി പങ്കെടുക്കുന്ന എസ്എഫ്ഐയുടെ ദേശീയ സമ്മേളനത്തിൻ്റെ ഭാഗമായുള്ള റാലിയില്‍ പങ്കെടുക്കുന്നതിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ് ഹൈസ്കൂളിന് അവധി നൽകിയ സംഭവത്തില്‍ ഹൈസ്കൂൾ അധികൃതരെ വെള്ള പൂശി ഡിഇഒയുടെ റിപ്പോർട്ട്. പഠിപ്പ് മുടക്കുമെന്ന് കാട്ടി എസ്എഫ്ഐ നേതാക്കൾ കത്ത് നൽകിയിരുന്നതായി റിപ്പോർട്ടില്‍ പറയുന്നു. ഇതിന് പിന്നാലെ സ്കൂളിൽ പ്രശ്നമുണ്ടാകാൻ സാധ്യത ഉണ്ടെന്ന് വ്യക്തമായതോടെയാണ് ഹെഡ് മാസ്റ്റർ അവധി നൽകിയതെന്നാണ് റിപ്പോർട്ട്. കോഴിക്കോട് ഡിഇഒയുടെ ചുമതലയുള്ള സിറ്റി എഇഒ ആണ് ഡിഡിഇക്ക് റിപ്പോർട്ട് നൽകിയത്. ഡിഡിഇ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറുമെന്നാണ് വിവരം.
എസ്എഫ്ഐയുടെ സമ്മേളനത്തിൻ്റെ ഭാഗമായി സ്കൂളിന് അവധി നൽകിയ സംഭവത്തില്‍ ഹൈസ്കൂൾ അധികൃതരെ വെള്ള പൂശി റിപ്പോർട്ട്
