ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച ആരംഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിനായി 831 കോടി രൂപ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. 26 ലക്ഷത്തിലേറെ പേർക്ക് ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. വെളിച്ചെണ്ണവില പിടിച്ചു നിര്‍ത്താൻ വിപണിയിൽ ഇടപെടൽ നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനിൽ. കേരളത്തിലെ ജനങ്ങൾക്ക് ന്യായ വിലക്ക് വെളിച്ചെണ്ണ കൊടുക്കാനുള്ള […]
ഓഗസ്റ്റ് 1 മുതല്‍ പുതിയ മാറ്റങ്ങളുമായി യുപിഐ
യുപിഐ ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ. ഓഗസ്റ്റ് 1 മുതല്‍ പുതിയ ചട്ടങ്ങള്‍ ഉപയോക്താക്കള്‍ക്ക് ബാധകമാകും. രാജ്യത്തെ യുപിഐ ഇടപാടുകളുടെ വിശ്വാസ്യത, സുരക്ഷ, വേഗം എന്നിവ വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷത്തോടെയാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍ പേ, ഉള്‍പ്പെടെയുള്ള പേയ്മെന്റ് ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ചട്ടങ്ങള്‍ ബാധകമാകും. പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ പേയ്‌മെന്റുകള്‍ നടത്തുന്നത്, ഓട്ടോ പേ, ബാലന്‍സ് പരിശോധന എന്നിവയില്‍ ഉള്‍പ്പെടെ മാറ്റങ്ങളുണ്ടാകും. ഫോണ്‍ നമ്പറുമായി […]
കുട്ടികള്‍ക്കായി പുതിയ എ.ഐ ആപ്പ് ‘ബേബി ഗ്രോക്ക്’
കുട്ടികള്‍ക്കായി പുതിയ എ.ഐ ആപ്പ് രൂപകല്‍പന ചെയ്ത് പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് മസ്‌കിന്റെ എക്‌സ്.എ.ഐ. മസ്‌ക് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് വിവരം പങ്കുവെച്ചിരിക്കുന്നത്. ‘ബേബി ഗ്രോക്ക്’ തികച്ചും കുട്ടികള്‍ക്ക് അനുയോജ്യമായ ഉള്ളടക്കങ്ങള്‍ നല്‍കുന്നു. കുട്ടികള്‍ക്ക് സുരക്ഷിതവും വിദ്യാഭ്യാസപരവുമായ ഇടപെടലുകള്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്തിട്ടുള്ളതാണിത്. ഡിജിറ്റല്‍ മേഖലകളില്‍ കുട്ടികള്‍ അപകടത്തില്‍പെടുന്നതിനുള്ള സാധ്യത കുറക്കുകയും ഹാനികരമായ ഉള്ളടക്കങ്ങള്‍ കുട്ടികളിലേക്ക് എത്തുന്നത് തടയുന്നതിനും ഇത് സഹായിക്കുന്നു. എന്നാല്‍ ബേബി ഗ്രോക്കിന്റെ ലോഞ്ചിങ്ങുമായും ആപ്പിന്റെ സവിശേഷതകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒന്നുംതന്നെ മസ്‌ക് പുറത്തുവിട്ടിട്ടില്ല. […]
‘മേനേ പ്യാര്‍ കിയ’ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്
സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മ്മിച്ച് നവാഗതനായ ഫൈസല്‍ രചിച്ചു സംവിധാനം ചെയ്യുന്ന ‘മേനേ പ്യാര്‍ കിയ’ എന്ന ചിത്രത്തിന്റെ പുത്തന്‍ പോസ്റ്റര്‍ പുറത്ത്. ചിത്രം ഓഗസ്റ്റ് 29 നു ഓണം റിലീസായെത്തും. ഹൃദു ഹാറൂണ്‍, പ്രീതി മുകുന്ദന്‍, അസ്‌കര്‍ അലി, മിദൂട്ടി, അര്‍ജ്യോ, എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മന്ദാകിനി’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സ്‌പൈര്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് കോമഡി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ നായകനും […]
‘ഒരു റൊണാള്‍ഡോ ചിത്രം’ നാളെ തിയേറ്ററുകളില്‍
ഒരു സിനിമാക്കാരന്റെ ജീവിതം പ്രമേയമാക്കി, സിനിമയ്ക്കുള്ളിലെ സിനിമയുമായെത്തുന്ന ‘ഒരു റൊണാള്‍ഡോ ചിത്രം’ ജൂലൈ 25ന് തിയേറ്ററുകളില്‍. അശ്വിന്‍ ജോസ് നായകനായെത്തുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് റിനോയ് കല്ലൂരാണ്. റൊണാള്‍ഡോ എന്ന യുവ ഫിലിം മേക്കറുടെ ജീവിതം പ്രമേയമാക്കി എത്തുന്ന ചിത്രം അയാളുടെ ജീവിതത്തിലേക്ക് പി.കെ അരവിന്ദന്‍ എന്നൊരു ബിസിനസുകാരന്‍ എത്തുന്നതും തുടര്‍ന്നുള്ള ആകാംക്ഷ നിറയ്ക്കുന്ന സംഭവങ്ങളുമാണ് ദൃശ്യവത്കരിക്കുന്നത്. പ്രായഭേദമന്യേ ഏവര്‍ക്കും ആസ്വാദ്യകരമാവുന്ന രീതിയില്‍ ഒരു ടോട്ടല്‍ ഫാമിലി എന്റര്‍ടെയ്‌നറായാണ് ചിത്രം എത്തുന്നത്. ഇന്ദ്രന്‍സ്, പി.കെ അരവിന്ദന്‍ […]
ഹീറോ സ്‌പ്ലെന്‍ഡര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്
2025 ജൂണിലെ ബൈക്ക് വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ 3.3 ലക്ഷം യൂണിറ്റുകള്‍ പിന്നിട്ട ഹീറോ സ്‌പ്ലെന്‍ഡര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 25,000 യൂണിറ്റിലധികം വര്‍ധനവ്. ഹോണ്ട ഷൈനാണ് രണ്ടാം സ്ഥാനത്ത്. ജൂണില്‍ 1.43 ലക്ഷം യൂണിറ്റ് വിറ്റു. കഴിഞ്ഞ വര്‍ഷം ഇത് 1.62 ലക്ഷമായിരുന്നു. ഹീറോയുടെ എച്ച്എഫ് ഡീലക്‌സ് ആണ് മൂന്നാം സ്ഥാനത്ത്. 18.13 ശതമാനം ഇടിവോടെ പള്‍സര്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ടിവിഎസ് അപ്പാച്ചെ സീരീസിന്റെ വില്‍പ്പനയില്‍ സ്ഥിരമായ ഉയര്‍ച്ച […]
സമരത്തിന് ഇടവേളകളില്ല
പതിറ്റാണ്ടുകളുടെ സമരപാരമ്പര്യമുള്ള വി എസ്സിന്റെ ജ്വലമായ ഏടുകള്‍ നിറഞ്ഞ പുസ്തകം. സമരം എന്ന പദത്തെ ജനകീയവും ജനാധിപത്യപരവുമാക്കുന്നതില്‍ വി. എസ്. വഹിച്ചപങ്ക് വളരെ വലുതാണ്. ഇടവേളകളില്ലാത്ത സമരങ്ങള്‍ ആഹ്വാനം ചെയ്യുകയും കമ്യൂണിസമെന്ന ജീവിതരീതിയെപ്പറ്റി ആഴത്തില്‍ അറിവു പകരുകയും ചെയ്യുന്ന കൃതി. ‘സമരത്തിന് ഇടവേളകളില്ല’. വി എസ് അച്യുതാനന്ദന്‍. ഡിസി ബുക്‌സ്. വില 154 രൂപ.
കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില പഴങ്ങള്‍
ചീത്ത കൊളസ്‌ട്രോള്‍ കൂടുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയാണ് പ്രധാനമായി ബാധിക്കുന്നത്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്ന് പൂരിത കൊഴുപ്പ് കുറയ്ക്കുക എന്നതാണ്. ഈ തരത്തിലുള്ള കൊഴുപ്പ് അമിതമായി കഴിക്കുന്നത് രക്തത്തിലെ മോശം കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കും. മോശം കൊളസ്‌ട്രോള്‍ കൂടുന്നത് ഹൃദയത്തിലേക്ക് രക്തം കൊണ്ടുപോകുന്ന ധമനികളെ ഇടുങ്ങിയതാക്കുമെന്ന് നാഷണല്‍ ഹാര്‍ട്ട്, ലംഗ് ആന്‍ഡ് ബ്ലഡ് ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില പഴങ്ങളെക്കുറിച്ചറിയാം. പെക്റ്റിന്‍ കൊണ്ട് സമ്പുഷ്ടമായ ആപ്പിള്‍, രക്തപ്രവാഹത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് കൊളസ്‌ട്രോള്‍ ആഗിരണം ചെയ്യാന്‍ […]
വള്ളസദ്യയിൽ ഇടഞ്ഞ് ദേവസ്വം ബോർഡും പള്ളിയോട സേവാ സംഘവും
ദേവസ്വം ബോർഡ് ആറൻമുള വള്ളസദ്യ വാണിജ്യവൽക്കരിക്കുന്നുവെന്ന് ആരോപണം. ദേവസ്വം ബോർഡിന്‍റെ ഇടപെടൽ ആചാര ലംഘനം എന്ന് കാട്ടി പള്ളിയോട സേവാ സംഘം കത്ത് നൽകി. എല്ലാ ഞായറാഴ്ചയും വള്ളസദ്യ നടത്താനുള്ള ദേവസ്വം ബോർഡ് തീരുമാനത്തിന് എതിരെയാണ് കത്ത്. പണം വാങ്ങി വള്ളസദ്യ ഏറ്റെടുത്ത് നടത്തുന്നത് ക്ഷേത്രത്തിലെ ആചാരങ്ങൾക്ക് എതിരാണെന്നും ആറന്മുള വള്ളസദ്യ വാണിജ്യവത്ക്കരിക്കുന്നതിന് തുല്യമാണെന്നുമാണ് പള്ളിയോട സേവാ സംഘം പറയുന്നത്. ഞായറാഴ്ചകളില്‍ ദേവസ്വം ബോർഡ് നടത്തുന്ന വള്ളസദ്യയിൽ താൽപ്പര്യമുള്ളവർക്ക് 250 രൂപ അടച്ച് ബുക്ക് ചെയ്യാം എന്നാണ് […]
വെളിച്ചെണ്ണവില പിടിച്ചു നിര്‍ത്താൻ വിപണിയിൽ ഇടപെടൽ നടത്തുമെന്ന് ഭക്ഷ്യമന്ത്രി
വെളിച്ചെണ്ണവില പിടിച്ചു നിര്‍ത്താൻ വിപണിയിൽ ഇടപെടൽ നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനിൽ. കേരളത്തിലെ ജനങ്ങൾക്ക് ന്യായ വിലക്ക് വെളിച്ചെണ്ണ കൊടുക്കാനുള്ള പരിശ്രമമാണ് സപ്ലൈക്കോ നടത്തുന്നതെന്നും മന്ത്രി വിശദീകരിച്ചു. നാളികേരത്തിന്റെയും വെളിച്ചെണ്ണയുടേയും വില എല്ലാ ഭാഗങ്ങളിലും കുതിച്ചുയരുന്നതാണ് കാണുന്നത്. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള ഉത്പാദകരുടെ വെളിച്ചെണ്ണ കേരളത്തിലെ വിപണിയിൽ വിൽക്കാനുള്ള സാഹചര്യം ഒരുക്കാനും ശ്രമിക്കുന്നതായി മന്ത്രി വിശദീകരിച്ചു. ഓണവിപണിയിൽ വെളിച്ചെണ്ണ സപ്ലൈക്കോ ഔട്ട്ലെറ്റിൽ ന്യായ വിലക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
