ചീത്ത കൊളസ്ട്രോള്‍ കൂടുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയാണ് പ്രധാനമായി ബാധിക്കുന്നത്. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്ന് പൂരിത കൊഴുപ്പ് കുറയ്ക്കുക എന്നതാണ്. ഈ തരത്തിലുള്ള കൊഴുപ്പ് അമിതമായി കഴിക്കുന്നത് രക്തത്തിലെ മോശം കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കും. മോശം കൊളസ്ട്രോള്‍ കൂടുന്നത് ഹൃദയത്തിലേക്ക് രക്തം കൊണ്ടുപോകുന്ന ധമനികളെ ഇടുങ്ങിയതാക്കുമെന്ന് നാഷണല്‍ ഹാര്‍ട്ട്, ലംഗ് ആന്‍ഡ് ബ്ലഡ് ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നു. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില പഴങ്ങളെക്കുറിച്ചറിയാം. പെക്റ്റിന്‍ കൊണ്ട് സമ്പുഷ്ടമായ ആപ്പിള്‍, രക്തപ്രവാഹത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് കൊളസ്ട്രോള്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. തൊലിയോടൊപ്പം കഴിക്കുക. സിട്രസ് പഴങ്ങള്‍ ജലദോഷവും അണുബാധയും തടയാന്‍ മാത്രമല്ല ഫ്ലേവനോയ്ഡുകള്‍ കുടലില്‍ ആഗിരണം ചെയ്യുന്ന കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കും. കൊളസ്ട്രോള്‍ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ബെറിപ്പഴങ്ങള്‍ മികച്ചതാണ്. ബ്ലൂബെറി, സ്ട്രോബെറി, ജാമൂണ്‍ എന്നിവയിലെ മോശം കൊളസ്ട്രോളിനെ നിയന്ത്രിക്കുക ചെയ്യുന്നു. പൊട്ടാസ്യവും നാരുകളും അടങ്ങിയ വാഴപ്പഴം ബിപി നിയന്ത്രിക്കാനും സഹായിക്കുന്നു. ഹൃദയാരോഗ്യകരമായ ഭക്ഷണക്രമത്തില്‍ കൊളസ്ട്രോള്‍ അളവ് നിയന്ത്രിക്കുന്നതിന് വാഴപ്പഴം ഗുണം ചെയ്യും. പേരയ്ക്കയില്‍ നാരുകളും വിറ്റാമിന്‍ എയും ധാരാളം അടങ്ങിയിട്ടുണ്ട്. നല്ല കൊളസ്ട്രോള്‍ കൂട്ടാനും ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്താനും സഹായിക്കുന്നു. മുന്തിരിയില്‍ റെസ്വെറാട്രോള്‍, മറ്റ് പോളിഫെനോളുകള്‍ തുടങ്ങിയ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാനും എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കാനും സഹായിക്കും.
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില പഴങ്ങള്‍
