ഒരു സിനിമാക്കാരന്റെ ജീവിതം പ്രമേയമാക്കി, സിനിമയ്ക്കുള്ളിലെ സിനിമയുമായെത്തുന്ന ‘ഒരു റൊണാള്‍ഡോ ചിത്രം’ ജൂലൈ 25ന് തിയേറ്ററുകളില്‍. അശ്വിന് ജോസ് നായകനായെത്തുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് റിനോയ് കല്ലൂരാണ്. റൊണാള്‍ഡോ എന്ന യുവ ഫിലിം മേക്കറുടെ ജീവിതം പ്രമേയമാക്കി എത്തുന്ന ചിത്രം അയാളുടെ ജീവിതത്തിലേക്ക് പി.കെ അരവിന്ദന് എന്നൊരു ബിസിനസുകാരന് എത്തുന്നതും തുടര്‍ന്നുള്ള ആകാംക്ഷ നിറയ്ക്കുന്ന സംഭവങ്ങളുമാണ് ദൃശ്യവത്കരിക്കുന്നത്. പ്രായഭേദമന്യേ ഏവര്‍ക്കും ആസ്വാദ്യകരമാവുന്ന രീതിയില്‍ ഒരു ടോട്ടല്‍ ഫാമിലി എന്റര്‍ടെയ്നറായാണ് ചിത്രം എത്തുന്നത്. ഇന്ദ്രന്‍സ്, പി.കെ അരവിന്ദന് എന്ന കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നു. ചൈതന്യ പ്രകാശാണ് ചിത്രത്തില്‍ നായിക വേഷത്തിലെത്തുന്നത്. ലാല്‍, അല്‍ത്താഫ് സലീം, ഹന്ന റെജി കോശി, അനീഷ് ജി മേനോന്, മേഘനാഥന്, പ്രമോദ് വെളിയനാട്, സുനില്‍ സുഗത, കലാഭവന്‍ റഹ്മാന്, മിഥുന് എം ദാസ്, തുഷാര പിള്ള, മാസ്റ്റര്‍ ദര്ശന് മണികണ്ഠന്, റീന മരിയ, അര്ജുന് ഗോപാല്‍, വര്‍ഷ സൂസന്, കുര്യന്, സുപര്‍ണ്ണ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്.
‘ഒരു റൊണാള്‍ഡോ ചിത്രം’ നാളെ തിയേറ്ററുകളില്‍
