Posted inലേറ്റസ്റ്റ്

ഇന്ത്യയും യുകെയും തമ്മിൽ ഒപ്പുവച്ച പുതിയ സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യൻ കയറ്റുമതി വിപണിക്ക് കാര്യമായ ​ഗുണം ചെയ്യും

ഇന്ത്യയും യുകെയും തമ്മിൽ ഒപ്പുവച്ച പുതിയ സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യൻ കയറ്റുമതി വിപണിക്ക് കാര്യമായ ​ഗുണം ചെയ്യും. ഇന്ത്യയുടെ കാർഷിക ഉത്പന്നങ്ങൾക്കടക്കം യുകെയിലെ വിപണി തുറന്നു നല്കുന്നതാണ് ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ. രാസവസ്തുക്കൾ, നിർമ്മാണങ്ങൾ മുതൽ ഫാർമസ്യൂട്ടിക്കൽസ്, സോഫ്റ്റ്‌വെയർ സേവനങ്ങൾ വരെയുള്ള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾക്ക് തീരുവ നൽകേണ്ടതില്ല. അതേസമയം, സ്കോച്ച് വിസ്കി, ഇലക്ട്രിക് വാഹനങ്ങൾ, ചോക്ലേറ്റുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ തുടങ്ങിയ യുകെ ഇറക്കുമതികൾക്ക് ഇന്ത്യയിൽ ഇനി വില കുറയുകയും ചെയ്യും.

Posted inലേറ്റസ്റ്റ്

ബിഹാർ വോട്ടർ പട്ടിക പരിഷ്ക്കരണത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിൽ പുക‌ഞ്ഞ് പാർലമെൻറ്

ബിഹാർ വോട്ടർ പട്ടിക പരിഷ്ക്കരണത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിൽ പുക‌ഞ്ഞ് പാർലമെൻറ്. ചർച്ച വേണമെന്ന ആവശ്യം തള്ളിയതിലെ പ്രതിഷേധത്തിൽ സ്തംഭിച്ച ലോക്സഭ രണ്ട് മണി വരെ നിർത്തിവച്ചു. കള്ളവോട്ട് പ്രോത്സാഹിപ്പിക്കണമെന്നാണോ ഉദ്ദേശിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ചോദിച്ചു. ജഗദീപ് ധൻകറിൻറെ രാജിയിൽ ചർച്ചയില്ലെന്ന സർക്കാർ നിലപാട് രാജ്യസഭയിൽ ഉപാധ്യക്ഷൻ വ്യക്തമാക്കി.

Posted inലേറ്റസ്റ്റ്

ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കൊല്ലം ചവറ സ്വദേശി അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും

ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കൊല്ലം ചവറ സ്വദേശി അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും. ഫോറൻസിക് ഫലം ഇന്നും ലഭിച്ചിട്ടില്ല. വാരാന്ത്യ അവധി കഴിഞ്ഞ് തുടർ നടപടികൾ തീരാൻ തിങ്കളാഴ്ച ആയേക്കും എന്നാണ് വിവരം. മൃതദേഹത്തിലെ പാടുകൾ വിശദമായി പരിശോധിക്കും. മരണത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് അതുല്യയുടെ സഹോ​ദരി അഖില ഷാർജ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.

Posted inലേറ്റസ്റ്റ്

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ നിര്യാണത്തിൽ മന്ത്രിസഭായോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തി

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ നിര്യാണത്തിൽ മന്ത്രിസഭായോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഉജ്ജ്വല സമരപാരമ്പര്യത്തിൻ്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്‌ചയില്ലാത്ത പോരാട്ട നിലപാടുകളുടെയും പ്രതീകമായിരുന്നു വി എസ് അച്യുതാനന്ദനെന്ന് യോഗം അനുശോചിച്ചു. ദേശീയ സ്വാതന്ത്ര്യ സമരഘട്ടത്തെ വർത്തമാനകാല രാഷ്ട്രീയവുമായി ഇണക്കി നിർത്തിയ മൂല്യവത്തായ ഒരു രാഷ്ട്രീയ സാന്നിദ്ധ്യമാണ് അസ്‌തമിച്ചതെന്നും അനുശോചന യോഗത്തെ കുറിച്ചുള്ള വാർത്താക്കുറിപ്പിൽ പറയുന്നു.

Posted inലേറ്റസ്റ്റ്

സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥർ തലത്തിൽ വൻ അഴിച്ചു പണിയുമായി സർക്കാർ

സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥർ തലത്തിൽ വൻ അഴിച്ചു പണിയുമായി സർക്കാർ. ഇഡി ഉദ്യോഗസ്ഥനെ അഴിമതി കേസിൽ കുരുക്കിയ എസ് ശശിധരനെ വിജിലൻസിൽ നിന്നും പോലീസ് അക്കാദമിയിലേക്ക് മാറ്റി. പോക്സോ കേസ് വിവാദത്തിൽപെട്ട പത്തനംതിട്ട എസ്‌പിക്ക് സുപ്രധാന ചുമതലയും നൽകി.പത്തനംതിട്ട എസ്പി വിനോദ് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിലെ അസിസ്റ്റന്റ് ഐജി ആയാണ് നിയമിച്ചത്. പകരം ആർ ആനന്ദ് പത്തനംതിട്ട എസ്പി ആകും. കൊല്ലം റൂറൽ പോലീസ് സൂപ്രണ്ട് സാബു മാത്യുവിനെ ഇടുക്കിയിലേക്ക് മാറ്റി. പകരം വിഷ്ണുപ്രദീപ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നാളെ അവധി

ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച്ച ( ജൂലൈ 25) അവധിയായിരിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണെന്നും കളക്ടര്‍ അറിയിച്ചു.വരും ദിവസങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന ഐഎംഡിയുടെ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ, ഇടുക്കിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (25.07.2025) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍. വിദ്യാർത്ഥികളുടെ സുരക്ഷയെ മുൻനിർത്തിയാണ് തീരുമാനം.

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

  വരും ദിവസങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന ഐഎംഡിയുടെ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ, ഇടുക്കിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (25.07.2025) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍. വിദ്യാർത്ഥികളുടെ സുരക്ഷയെ മുൻനിർത്തിയാണ് തീരുമാനം. സംസ്ഥാനത്ത് കാലാവസ്ഥാ മുന്നറിയിപ്പിൽ മാറ്റം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാളെ ആറ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് […]

Posted inബിസിനസ്സ്

ഇനി നികുതിയില്ലാതെ യുകെയിലേക്ക് കയറ്റുമതി ആകാം

ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായതോടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള വ്യാപാരം പ്രതിവര്‍ഷം 3,400 കോടി ഡോളര്‍ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. ടെക്സ്‌റ്റൈല്‍, പാദരക്ഷകള്‍, ജെംസ്, ജുവലറി, എഞ്ചിനിയറിംഗ് എന്നീ മേഖലകളിലെ ഉല്‍പ്പന്നങ്ങള്‍ക്ക് യുകെ വിപണിയില്‍ കൂടുതല്‍ നേട്ടം കൊയ്യാനാകും. ഇവയില്‍ പലതും നികുതിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. 90 ശതമാനം ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങളുടെയും നികുതി ഇന്ത്യ കുറക്കും. വിസ്‌കി, ജിന്‍, ഓട്ടോമൊബൈല്‍ എന്നിവയിലാണ് പ്രധാന ഇളവുകള്‍. വിസ്‌കിയുടെ നികുതി 150 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി ആദ്യഘട്ടത്തില്‍ […]

Posted inവിനോദം

‘മഹാവതാര്‍ നരസിംഹ’ ജൂലൈ 25ന്

ഇന്ത്യന്‍ സംസ്‌കാരത്തില്‍ ഊന്നി നിന്ന് കൊണ്ട് ചരിത്രവും പുരാണവും കോര്‍ത്തിണക്കിയ ഇതിഹാസ കഥയുമായി ‘മഹാവതാര്‍ നരസിംഹ’ ജൂലൈ 25ന് തിയറ്ററുകളില്‍. ക്ലീം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശില്‍പ ധവാന്‍, കുശാല്‍ ദേശായി, ചൈതന്യ ദേശായി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ബ്രഹ്മാണ്ഡ ആനിമേഷന്‍ ചിത്രം അവതരിപ്പിക്കുന്നത് ഹോംബാലെ ഫിലിംസ് ആണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ ഇതുവരെ കാണാത്ത തരത്തിലുള്ള ആനിമേഷന്‍ മാജിക് ആണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. പ്രഹ്‌ളാദന്റെ ദിവ്യമായ ഭക്തി, തന്റെ […]

Posted inവിനോദം

ഇന്ത്യയില്‍ നിന്ന് 100 കോടി നേടി ‘എഫ് 1’

ഫോര്‍മുല വണ്‍ കാറോട്ടം പശ്ചാത്തലമാക്കുന്ന സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രം ‘എഫ് 1’ ജൂണ്‍ 27 നാണ് തിയറ്ററുകളില്‍ എത്തിയത്. 27 ദിവസത്തെ കണക്കുകള്‍ പുറത്തെത്തുമ്പോള്‍ ചിത്രം ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 100 കോടി ഗ്രോസ് പിന്നിട്ടു. കണക്ക് പ്രകാരം ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ഇന്നലെ വരെയുള്ള ചിത്രത്തിന്റെ ഗ്രോസ് 102 കോടിയാണ്. നെറ്റ് കളക്ഷന്‍ 85.08 കോടിയും. കേരളത്തില്‍ നിന്ന് ചിത്രം ഇന്നലെ വരെ നേടിയിരിക്കുന്നത് 7.74 കോടിയാണ്. അതേസമയം ആഗോള ബോക്‌സ് ഓഫീസില്‍ നിന്നുള്ള […]