ഇന്ത്യന്‍ സംസ്കാരത്തില്‍ ഊന്നി നിന്ന് കൊണ്ട് ചരിത്രവും പുരാണവും കോര്‍ത്തിണക്കിയ ഇതിഹാസ കഥയുമായി ‘മഹാവതാര്‍ നരസിംഹ’ ജൂലൈ 25ന് തിയറ്ററുകളില്‍. ക്ലീം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശില്പ ധവാന്, കുശാല്‍ ദേശായി, ചൈതന്യ ദേശായി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ബ്രഹ്മാണ്ഡ ആനിമേഷന്‍ ചിത്രം അവതരിപ്പിക്കുന്നത് ഹോംബാലെ ഫിലിംസ് ആണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ ഇതുവരെ കാണാത്ത തരത്തിലുള്ള ആനിമേഷന്‍ മാജിക് ആണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. പ്രഹ്ളാദന്റെ ദിവ്യമായ ഭക്തി, തന്റെ പിതാവായ ഹിരണ്യകശിപുവിന്റെ ക്രൂരമായ അഹങ്കാരവും സ്വേച്ഛാധിപത്യവുമായി ഏറ്റുമുട്ടുന്ന ഒരു പുരാതന ലോകത്തേക്ക് ഈ കഥ പ്രേക്ഷകരെ കൊണ്ടുപോകുന്നു. വിശ്വാസം അപകടത്തിലാകുമ്പോള്‍, നരസിംഹയുടെ ഉഗ്രവും വിസ്മയകരവുമായ രൂപത്തില്‍ ദൈവത്വം അവതാരമെടുക്കുന്നു. ഈ മഹത്തായ ദൃശ്യവിസ്മയത്തിന് ആഴവും വൈകാരിക തീവ്രതയും നല്‍കുന്നത് സാം സി എസിന്റെ സംഗീതമാണ്. ഇന്ത്യന്‍ ആനിമേഷന്റെ സിനിമാറ്റിക് നാഴികക്കല്ലാണ് ‘മഹാവതാര്‍ നരസിംഹ’.
‘മഹാവതാര്‍ നരസിംഹ’ ജൂലൈ 25ന്
