എംജി മോട്ടോഴ്‌സ് തങ്ങളുടെ കരുത്തുറ്റ എസ്യുവിയായ ഹെക്ടര്‍ പ്ലസിന്റെ വില വര്‍ദ്ധിപ്പിച്ചു. ഹെക്ടര്‍ പ്ലസിന്റെ വില ഇപ്പോള്‍ 19.35 ലക്ഷം രൂപയില്‍ നിന്ന് ആരംഭിച്ച് 23.72 ലക്ഷം രൂപയായി. എംജി ഹെക്ടര്‍ പ്ലസ് പെട്രോള്‍ ശ്രേണിയില്‍, 7 സീറ്റര്‍ ലേഔട്ടിലുള്ള സെലക്ട് പ്രോ എംടി, സെലക്ട് പ്രോ സിവിടി എന്നിവയ്ക്കാണ് ഏറ്റവും കുറഞ്ഞ വില വര്‍ധനവ് ഉണ്ടായത്. മാനുവലിന് 28,100 രൂപയും സിവിടിക്ക് 29,300 രൂപയും നല്‍കേണ്ടിവരും. എംജി ഹെക്ടര്‍ പ്ലസ് സാവി പ്രോ സിവിടിയില്‍ വാങ്ങാന്‍ […]
മാനസസരോവരം
പാരമ്പര്യത്തില്‍ നിലീനമായ നന്മകളുടെ ഈടുവയ്പാണ് വെള്ളിനേഴിയിലെ ഒളപ്പമണ്ണ മന. ഒളപ്പമണ്ണമനയിലെ ഋഗ്വേദപണ്ഡിതന്‍ ഒ.എം.സി നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മകളും ബാലസാഹിത്യകൃതികളിലൂടെ ശ്രദ്ധേയയായ എഴുത്തുകാരിയുമാണ് സുമംഗല. സുമംഗലയുടെ ജനനവും വിദ്യാഭ്യാസവും ദാമ്പത്യജീവിതവും ചിത്രീകരിക്കുന്നതോടൊപ്പം ആ കാലഘട്ടത്തേയും വിശദമാക്കുന്നു. കൂടാതെ സുമംഗലയുടെ കഥാലോകവും കലാമണ്ഡലത്തിലെ സേവനവും എല്ലാം വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. അനുബന്ധമായി ഒളപ്പമണ്ണ മന-വൈദികപാരമ്പര്യം, കഥകളിപാരമ്പര്യം, ദേശമംഗലം മന-ഒരുകുടുംബഘടന എന്നീ വിവരണങ്ങളും. ഡോ.കെ.ജി. പൗലോസിന്റെ അവതാരിക. നിരവധി അപൂര്‍വചിത്രങ്ങളും. ‘മാനസസരോവരം’. ഡോ. വിനി എ. ഡിസി ബുക്‌സ്. വില 188 രൂപ.
ബദാം കുതിര്‍ത്ത് കഴിക്കുന്നത് ഓര്‍മശക്തി കൂട്ടും
ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈബര്‍ തുടങ്ങിയവ അടങ്ങിയതാണ് ബദാം. വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ബദാം കുതിര്‍ത്ത് കഴിക്കുന്നത് ഓര്‍മശക്തി കൂട്ടാനും തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. കുതിര്‍ത്ത ബദാം കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ നിയന്ത്രിക്കാനും നല്ല കൊളസ്‌ട്രോളിനെ കൂട്ടാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും നല്ലതാണ്. നാരുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ബദാം കുതിര്‍ത്ത് കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും. നാരുകള്‍ അടങ്ങിയ ബദാം കഴിക്കുന്നത് മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും […]
താരസംഘടനയായ അമ്മയുടെ ഓഗസ്റ്റ് 15 ന് നടക്കാനിരിക്കുന്ന ഭരണസമിതി തെരഞ്ഞെടുപ്പിലേക്കുള്ള പത്രികാ സമര്‍പ്പണം അവസാനിച്ചപ്പോള്‍ ആകെ ലഭിച്ചത് 93 പത്രികകള്‍
താരസംഘടനയായ അമ്മയുടെ ഓഗസ്റ്റ് 15 ന് നടക്കാനിരിക്കുന്ന ഭരണസമിതി തെരഞ്ഞെടുപ്പിലേക്കുള്ള പത്രികാ സമര്‍പ്പണം അവസാനിച്ചപ്പോള്‍ ആകെ ലഭിച്ചത് 93 പത്രികകള്‍. പത്രികകളുടെ സൂക്ഷ്മ പരിശോധന ഇതിനകം ആരംഭിച്ചിട്ടുണ്ട്. അതേസമയം തെരഞ്ഞെടുപ്പില്‍ ആരോപണ വിധേയരായവര്‍ക്ക് മത്സരിക്കാമോ എന്നതിനെച്ചൊല്ലി അംഗങ്ങള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായം ഉണ്ട്. സംഘടനാ തെരഞ്ഞെടുപ്പില്‍ ആരോപണ വിധേയര്‍ക്കും മത്സരിക്കാമെന്ന് നടി സരയൂ അഭിപ്രായപ്പെട്ടു. തങ്ങള്‍ കോടതിയല്ലെന്നും 500 പേര്‍ മാത്രമുള്ള സംഘടനയാണെന്നും സരയൂ മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടു.
താൻ യെമനില്‍ ആരുടെയും തടവിലല്ലെന്ന് നിമിഷ പ്രിയയുടെ അമ്മ
യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമങ്ങൾ തുടരുമ്പോൾ, അവകാശവാദങ്ങളും വിവാദങ്ങളും നിറയുകയാണ്. താൻ യെമനില്‍ ആരുടെയും തടവിലല്ലെന്ന് നിമിഷ പ്രിയയുടെ അമ്മ വ്യക്തമാക്കുന്നു. മകളെ യെമനിൽ വിട്ടിട്ട് നാട്ടിലേക്ക് വരാൻ കഴിയില്ല. ആരും നിർബന്ധിച്ച് യെമനിൽ പിടിച്ച് വെച്ചിട്ടില്ലെന്നും, അനാവശ്യ പ്രചാരണങ്ങൾ നടത്തരുതെന്നും ഫേസ്ബുക്ക് വീഡിയോയിലൂടെ അമ്മ പ്രേമകുമാരി ആവശ്യപ്പെട്ടു. നിമിഷ പ്രിയയുടെ ശിക്ഷാ ഇളവ് തേടിയുള്ള ശ്രമങ്ങൾക്കായി ഒരു വർഷത്തോളമായി പ്രേമകുമാരി യെമനിലാണ്.
നടൻ വിനായകനെതിരെ യൂത്ത് കോൺഗ്രസിൻ്റെ പരാതി
അന്തരിച്ച നേതാക്കളെ ഫേസ്ബുക്ക് കുറിപ്പിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി നടൻ വിനായകനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡണ്ട് സിജോ ജോസഫ് ആണ് ഡിജിപിക്കും എറണാകുളം നോർത്ത് പൊലീസിനും പരാതി നൽകിയിരിക്കുന്നത്. ഇന്നായിരുന്നു ഫേസ്ബുക്കിലൂടെ അന്തരിച്ച രാഷ്ട്രീയ നേതാക്കളെ അധിക്ഷേപിച്ചു കൊണ്ടുള്ള പോസ്റ്റ് വിനായകൻ പങ്കുവച്ചത്. കഴിഞ്ഞ ദിവസം അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് പുറമെ ഉമ്മന്‍ ചാണ്ടി, മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരൻ, […]
ഇന്നും പാര്‍ലമെൻ്റിൽ പ്രതിഷേധം
ഇന്നും പാര്‍ലമെൻ്റിൽ പ്രതിഷേധം. ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തിൽ ചര്‍ച്ച വേണമെന്ന ആവശ്യം സ്പീക്കർ തള്ളിയതോടെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. കള്ളവോട്ട് പ്രോത്സാഹിപ്പിക്കണം എന്നാണോ ഉദ്ദേശിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചോദിച്ചു. രാവിലെ പാര്‍ലമെൻ്റിൻ്റെ പ്രധാന കവാടത്തിന് മുന്നിൽ സോണിയ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ ബിഹാറിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. ലോക്‌സഭ തുടങ്ങിയ ഉടൻ പ്രതിപക്ഷ അംഗങ്ങൾ പ്ലക്കാര്‍ഡുകളേന്തി പ്രതിഷേധിച്ചു. എന്നാൽ പ്രതിപക്ഷത്തെ രൂക്ഷമായ ഭാഷയിൽ സ്പീക്കര്‍ വിമര്‍ശിച്ചു. സഭയുടെ അന്തസ് കാട്ടണമെന്നും […]
പൊതു അവധി പ്രഖ്യാപിച്ചിട്ടും ജോലിക്കിറക്കിറക്കിയതിൽ നടപടി ആവശ്യപ്പെട്ട് സിഐടിയു
വിഎസ് അച്യുതാനന്ദൻ്റെ വിയോഗത്തെ തുടർന്ന് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ച ദിവസം തൊഴിലാളികളെ ജോലിക്കിറക്കിയെന്ന് പരാതി. സിഐടിയു പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ് സംഭവത്തിൽ നടപടി ആവശ്യപ്പെട്ടു. പത്തനംതിട്ട ജില്ലയിൽ വനം വികസന കോർപ്പറേഷന്റെ ഗവി ഡിവിഷനിൽ അവധി നൽകാതെ തൊഴിലാളികളെ ജോലിക്കിറക്കി എന്നാണ് ആരോപണം. ഇവരെ ജോലിക്കിറക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
അച്ഛൻ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്നായിരുന്നു പ്രതീക്ഷയെന്ന് വിഎ അരുൺകുമാര്‍
അച്ഛൻ്റെ വിയോഗം ഉൾക്കൊള്ളാൻ ആയിട്ടില്ലെന്നും അച്ഛൻ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്നായിരുന്നു പ്രതീക്ഷയെന്നും വിഎസ് അച്യുതാനന്ദൻ്റെ മകൻ വിഎ അരുൺകുമാര്‍. ജൂലൈ 21 ന് ഉച്ച ആയപ്പോഴാണ് നില ഗുരുതരമെന്ന് ഡോക്ടർമാർ പറഞ്ഞത്. എല്ലാം ക്ലിയർ ആയി വരുന്നു എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. അച്ഛന്റെ വിയോഗം അംഗീകരിക്കാൻ കുറച്ചു സമയമെടുക്കും. വലിയ ചുടുകാട് എത്തും വരെ ആളുകൾ കാത്തു നിന്നു സ്വീകരിച്ചുവെന്നും അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാരോടും നെഞ്ചേറ്റിയ ജനസഹസ്രങ്ങളോടും സിപിഎമ്മിനും നന്ദി അറിയിക്കുന്നു വെന്നും അദ്ദേഹം പറഞ്ഞു.
സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 24, വ്യാഴാഴ്ച
◾https://dailynewslive.in/ ഇന്ത്യക്കാരെ ഇനി ജോലിക്കെടുക്കരുതെന്ന് ടെക്ക് കമ്പനികളോട് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഗൂഗിള്‍, മൈക്രോസോഫ്റ്റ് പോലുള്ള വന്‍കിട ടെക് കമ്പനികള്‍ ഇന്ത്യക്കാരായ ജീവനക്കാരെ നിയമിക്കുന്നത് നിര്‍ത്തണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്. അമേരിക്കന്‍ കമ്പനികള്‍ ചൈനയില്‍ ഫാക്ടറികള്‍ നിര്‍മിക്കുന്നതിനും ഇന്ത്യക്കാരായ ടെക് വിദഗ്ദ്ധര്‍ക്ക് ജോലി നല്‍കുന്നതിനും പകരം ഇനി മുതല്‍ സ്വന്തം രാജ്യത്തുള്ളവര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇന്നലെ വാഷിങ്ടണില്‍ നടന്ന എഐ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ◾https://dailynewslive.in/ ജൂലൈ മാസത്തിലെ ക്ഷേമ പെന്‍ഷന്‍ വിതരണം വെള്ളിയാഴ്ച […]
