എംജി മോട്ടോഴ്സ് തങ്ങളുടെ കരുത്തുറ്റ എസ്യുവിയായ ഹെക്ടര്‍ പ്ലസിന്റെ വില വര്‍ദ്ധിപ്പിച്ചു. ഹെക്ടര്‍ പ്ലസിന്റെ വില ഇപ്പോള്‍ 19.35 ലക്ഷം രൂപയില്‍ നിന്ന് ആരംഭിച്ച് 23.72 ലക്ഷം രൂപയായി. എംജി ഹെക്ടര്‍ പ്ലസ് പെട്രോള്‍ ശ്രേണിയില്‍, 7 സീറ്റര്‍ ലേഔട്ടിലുള്ള സെലക്ട് പ്രോ എംടി, സെലക്ട് പ്രോ സിവിടി എന്നിവയ്ക്കാണ് ഏറ്റവും കുറഞ്ഞ വില വര്‍ധനവ് ഉണ്ടായത്. മാനുവലിന് 28,100 രൂപയും സിവിടിക്ക് 29,300 രൂപയും നല്‍കേണ്ടിവരും. എംജി ഹെക്ടര്‍ പ്ലസ് സാവി പ്രോ സിവിടിയില്‍ വാങ്ങാന്‍ പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ അത് 6 സീറ്ററായാലും 7 സീറ്ററായാലും, 30,400 രൂപ അധികമായി ചെലവഴിക്കേണ്ടി വരും. രണ്ട് വേരിയന്റുകളിലെയും ഏറ്റവും ഉയര്‍ന്ന വില വര്‍ധനവാണിത്. എംജി ഹെക്ടര്‍ പ്ലസ് ഡീസല്‍ വിലയും വര്‍ദ്ധിച്ചു, ഇപ്പോള്‍ ട്രിം അനുസരിച്ച് 23,900 രൂപയില്‍ നിന്ന് 29,600 രൂപയായി. എന്‍ട്രി ലെവല്‍ ഹെക്ടര്‍ പ്ലസ് സ്റ്റൈല്‍ ഡീസല്‍ എംടിക്ക് 23,900 രൂപ എന്ന ഏറ്റവും കുറഞ്ഞ വില വര്‍ധനവാണ് ലഭിച്ചത്. അതേസമയം സെലക്ട് പ്രോ ഡീസല്‍ എംടിക്ക് 28,200 രൂപ വില വര്‍ധനവുണ്ടായി. ടോപ്പ്-സ്പെക്ക് ഷാര്‍പ്പ് പ്രോ ഡീസല്‍ എംടിക്ക് ഇപ്പോള്‍ 29,600 രൂപ കൂടി.
ഹെക്ടര്‍ പ്ലസിന്റെ വില വര്‍ദ്ധിപ്പിച്ചു
