ഇന്നും പാര്‍ലമെൻ്റിൽ പ്രതിഷേധം. ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തിൽ ചര്‍ച്ച വേണമെന്ന ആവശ്യം സ്പീക്കർ തള്ളിയതോടെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. കള്ളവോട്ട് പ്രോത്സാഹിപ്പിക്കണം എന്നാണോ ഉദ്ദേശിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ചോദിച്ചു. രാവിലെ പാര്‍ലമെൻ്റിൻ്റെ പ്രധാന കവാടത്തിന് മുന്നിൽ സോണിയ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ ബിഹാറിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. ലോക്സഭ തുടങ്ങിയ ഉടൻ പ്രതിപക്ഷ അംഗങ്ങൾ പ്ലക്കാര്‍ഡുകളേന്തി പ്രതിഷേധിച്ചു. എന്നാൽ പ്രതിപക്ഷത്തെ രൂക്ഷമായ ഭാഷയിൽ സ്പീക്കര്‍ വിമര്‍ശിച്ചു. സഭയുടെ അന്തസ് കാട്ടണമെന്നും മുതിര്‍ന്ന അംഗങ്ങൾ മര്യാദ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതോടൊപ്പം ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് ജഗ്ദീപ് ധന്‍കറിന്റെ രാജിയുടെ കാരണം തേടി രാജ്യസഭയിലും ബഹളമുണ്ടായി. ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു.
ഇന്നും പാര്‍ലമെൻ്റിൽ പ്രതിഷേധം
