വിഎസ് അച്യുതാനന്ദൻ്റെ വിയോഗത്തെ തുടർന്ന് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ച ദിവസം തൊഴിലാളികളെ ജോലിക്കിറക്കിയെന്ന് പരാതി. സിഐടിയു പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ് സംഭവത്തിൽ നടപടി ആവശ്യപ്പെട്ടു. പത്തനംതിട്ട ജില്ലയിൽ വനം വികസന കോർപ്പറേഷന്റെ ഗവി ഡിവിഷനിൽ അവധി നൽകാതെ തൊഴിലാളികളെ ജോലിക്കിറക്കി എന്നാണ് ആരോപണം. ഇവരെ ജോലിക്കിറക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
പൊതു അവധി പ്രഖ്യാപിച്ചിട്ടും ജോലിക്കിറക്കിറക്കിയതിൽ നടപടി ആവശ്യപ്പെട്ട് സിഐടിയു
