കുട്ടികള്‍ക്കായി പുതിയ എ.ഐ ആപ്പ് രൂപകല്പന ചെയ്ത് പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് മസ്കിന്റെ എക്സ്.എ.ഐ. മസ്ക് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് വിവരം പങ്കുവെച്ചിരിക്കുന്നത്. ‘ബേബി ഗ്രോക്ക്’ തികച്ചും കുട്ടികള്‍ക്ക് അനുയോജ്യമായ ഉള്ളടക്കങ്ങള്‍ നല്കുന്നു. കുട്ടികള്‍ക്ക് സുരക്ഷിതവും വിദ്യാഭ്യാസപരവുമായ ഇടപെടലുകള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്തിട്ടുള്ളതാണിത്. ഡിജിറ്റല്‍ മേഖലകളില്‍ കുട്ടികള്‍ അപകടത്തില്‍പെടുന്നതിനുള്ള സാധ്യത കുറക്കുകയും ഹാനികരമായ ഉള്ളടക്കങ്ങള്‍ കുട്ടികളിലേക്ക് എത്തുന്നത് തടയുന്നതിനും ഇത് സഹായിക്കുന്നു. എന്നാല്‍ ബേബി ഗ്രോക്കിന്റെ ലോഞ്ചിങ്ങുമായും ആപ്പിന്റെ സവിശേഷതകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒന്നുംതന്നെ മസ്ക് പുറത്തുവിട്ടിട്ടില്ല. മാര്‍വല്‍ കോമിക്സിലെ ‘ബേബി ഗ്രൂട്ട്’ എന്ന കഥാപാത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ആപ്പ്. നിലവിലുള്ള എഐ ചാറ്റ്ബോട്ടായ ‘ഗ്രോക്കില്‍’ നിന്ന് ‘ബേബി ഗ്രോക്ക്’ തികച്ചും വ്യത്യസ്തമായിരിക്കുമെന്നാണ് മസ്ക് വാഗ്ദാനം ചെയ്യുന്നത്.
കുട്ടികള്‍ക്കായി പുതിയ എ.ഐ ആപ്പ് ‘ബേബി ഗ്രോക്ക്’
