ദേശീയപാത 66ലെ നിർമ്മാണത്തിലെ പാളിച്ചയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ വിശദീകരിച്ച് ഉപരിതല ഗതാഗത മന്ത്രാലയം. ജൂൺ, ജൂലൈ മാസങ്ങളിലായി വിദഗ്ധസമിതി കേരളത്തിലുടനീളം പരിശോധന നടത്തിയെങ്കിലും അന്തിമ റിപ്പോർട്ട് ലഭിച്ചിട്ടില്ല. കാസർകോഡ് ചെങ്ങളയിലെ തകർച്ചയിൽ മേഘ എഞ്ചിനീയറിംഗ് കമ്പനിക്ക് പിഴ ചുമത്തി കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്നും ഗതാഗത മന്ത്രാലയം വിശദീകരിച്ചു. ഹാരിസ് ബീരാൻ എംപിയുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
രാത്രി വാർത്തകൾ
കണ്ഡമിടറുന്ന മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ വിഎസ് അച്യുതാനന്ദന്റെ ഭൗതികദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ബീച് റിക്രിയേഷൻ ഗ്രൗണ്ടിൽ എത്തിച്ചേർന്നു. ഇടമുറിയാത്ത മുദ്രാവാക്യം വിളികളോടെയും കണ്ണീരോടെയുമാണ് ആയിരക്കണക്കിന് ജനങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തുന്നത്. ബീച് റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനം തുടരുകയാണ്. അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അർപ്പിച്ച് കൊച്ചിയിലെ കൂട്ടായ്മ. കൊച്ചി കെഎസ്ആർടിസി പ്രദേശത്തെ ജനകീയ കൂട്ടായ്മ ആണ് പരിപാടി സംഘടിപ്പിച്ചത്. നടൻ വിനായകനും […]
ഫർസീൻ മജീദിനെതിരെ കടുത്ത നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റും അധ്യാപകനുമായ ഫർസീൻ മജീദിനെതിരെ കടുത്ത നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. ഫർസീന്റെ ഒരു വർഷത്തെ ശമ്പള വർധന തടയുമെന്ന് സ്കൂൾ മാനേജ്മെന്റ് അറിയിച്ചു. കേരള വിദ്യാഭ്യാസ ചട്ടം 75 അനുസരിച്ച് കടുത്ത നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫർസീൻ ജോലി ചെയ്യുന്ന മട്ടന്നൂർ സ്കൂൾ മാനേജ്‌മെന്റിന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നോട്ടീസയച്ചിരുന്നു. 2022 ലാണ് ഫർസീൻ ഉൾപ്പടെ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ചത്. നടപടി […]
കേരള സർവ്വകലാശാലയിൽ കൂടുതൽ കടുത്ത നടപടികളിലേക്ക് കടന്ന് വിസി മോഹനൻ കുന്നുമ്മൽ
കേരള സർവ്വകലാശാലയിൽ കൂടുതൽ കടുത്ത നടപടികളിലേക്ക് കടന്ന് വിസി മോഹനൻ കുന്നുമ്മൽ. സസ്പെൻഡ് ചെയ്ത രജിസ്ട്രാർ കെഎസ് അനിൽകുമാറിന്റെ ശമ്പളം തടഞ്ഞു വയ്ക്കാൻ വിസി ഫൈനാൻസ് ഓഫീസർക്ക് നിർദ്ദേശം നൽകി. സർക്കാർ അനുരഞ്ചനത്തിന് ശ്രമിക്കുമ്പോഴാണ് വിട്ടു വീഴ്ച ഇല്ലാതെ വിസിയുടെ നീക്കം. രജിസ്ട്രാറുടെ ഓഫീസ് പൂട്ടണമെന്നും കാർ ഗാരേജിൽ ഇടണമെന്നും വിസി ഉത്തരവ് ഇട്ടിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ ഇത് നടപ്പാക്കിയില്ല. സെനറ്റ് ഹാളിൽ നടന്ന സ്വകാര്യ ചടങ്ങിലെ പ്രശ്നങ്ങളാണ് വിസിയും രജിസ്ട്രാറും തമ്മിലുള്ള തർക്കങ്ങൾക്ക് തുടക്കം.
വിഎസ് അച്യുതാനന്ദന്റെ ഭൗതികദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ബീച് റിക്രിയേഷൻ ഗ്രൗണ്ടിൽ എത്തിച്ചേർന്നു
വിഎസ് അച്യുതാനന്ദന്റെ ഭൗതികദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ബീച് റിക്രിയേഷൻ ഗ്രൗണ്ടിൽ എത്തിച്ചേർന്നു. ഇടമുറിയാത്ത മുദ്രാവാക്യം വിളികളോടെയും കണ്ണീരോടെയുമാണ് ആയിരക്കണക്കിന് ജനങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തുന്നത്. ബീച് റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനം തുടരുകയാണ്.വിഎസ് അമരൻ’,’കണ്ണേ കരളേ വിഎസേ’ തുടങ്ങിയ മുദ്രാവാക്യങ്ങളാൽ മുഖരിതമാണ് ബീച് റിക്രിയേഷൻ ഗ്രൗണ്ട്. ഭൗതികദേഹം പ്രത്യേകം തയ്യാറാക്കിയ പന്തലിലേക്ക് മാറ്റിയ ശേഷം, തൃവർണ്ണ പതാക പുതപ്പിച്ച് പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി. ജനപ്രതിനിധികൾ വിഎസിന് അന്തിമോപചാരമർപ്പിച്ചു. ജനത്തിരക്ക് നിയന്ത്രിക്കാനാകാത്ത […]
മിന്ത്രക്കെതിരെ കേസെടുത്ത് ഇഡി
ഇന്ത്യയുടെ പ്രത്യക്ഷ വിദേശ നിക്ഷേപ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഇ-കൊമേഴ്സ് വെബ്സൈറ്റായ മിന്ത്രക്കെതിരെ കേസെടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മൊത്തക്കച്ചവടത്തിന്റെ മറവില്‍ വിവിധ ബ്രാന്‍ഡുകളിലൂടെ കമ്പനി ചില്ലറക്കച്ചവടം ചെയ്യുകയാണെന്ന് ഇ.ഡി ആരോപിക്കുന്നു. ഹോള്‍സെയില്‍ ക്യാഷ് ആന്‍ഡ് ക്യാരി ബിസിനസ് എന്ന വ്യാജേന മിന്ത്രയും സഹ കമ്പനികളും മള്‍ട്ടി ബ്രാന്‍ഡ് റീട്ടെയില്‍ ട്രേഡ് രീതികളാണ് അവലംബിച്ചിരുന്നത്. ഇത് ഇന്ത്യയുടെ വിദേശ നിക്ഷേപ ചട്ടങ്ങളുടെ ലംഘനമാണ്. മള്‍ട്ടി ബ്രാന്‍ഡ് റീട്ടെയില്‍ ട്രേഡ് മേഖലയിലെ വിദേശ നിക്ഷേപത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. […]
ഫഹദിന്റെ ‘മാരീസന്‍’ ചിത്രം 152 മിനിറ്റ്
ഫഹദ് ഫാസില്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് ‘മാരീസന്‍’. 2023ല്‍ റിലീസ് ചെയ്ത തെന്നിന്ത്യ ഒട്ടാകെ ശ്രദ്ധനേടിയ ‘മാമന്നന്’ ശേഷം വടിവേലുവിനൊപ്പം ഫഹദ് ഫാസില്‍ ഒന്നിക്കുന്ന ചിത്രമാണ് മാരീശന്‍ എന്ന പ്രത്യേകതയുമുണ്ട് മാരീശന്. ചിത്രം 20205 ജൂലൈ 25ന് ആണ് ചിത്രം റിലീസ് ചെയ്യുക. ഫഹദിന്റെ മാരീസന്റെ ദൈര്‍ഘ്യം 152 മിനിറ്റാണെന്നാണ് റിപ്പോര്‍ട്ട്. സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാരീസന്‍. മാമന്നന്‍ ഗൗരവമുള്ള ജാതിരാഷ്ട്രീയം പറഞ്ഞ പൊളിറ്റിക്കല്‍ ഡ്രാമ ആയിരുന്നെങ്കില്‍ മാരീശന്‍ കോമഡിക്കും പ്രാധാന്യമുള്ള ഒരു റോഡ് […]
‘മിഡ്‌നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി’ ട്രെയ്‌ലര്‍
ബിഗ് ബോസ് മലയാളം സീസണ്‍ 5 ടൈറ്റില്‍ വിജയി അഖില്‍ മാരാര്‍ നായകനാവുന്ന ചിത്രമാണ് ‘മിഡ്‌നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി’. അതിര്‍ത്തിയിലുള്ള മലയോര ഗ്രാമം പശ്ചാത്തലമാക്കുന്ന ചിത്രം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. ഒട്ടേറെ ആക്ഷന്‍ രംഗങ്ങള്‍ അടങ്ങിയതാണ് 2.20 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍. ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ അഖില്‍ മാരാരുടെ സഹമത്സരാര്‍ഥി ആയിരുന്നു സെറീന ജോണ്‍സണ്‍ ആണ് ചിത്രത്തിനെ നായിക. ബിഗ് ബോസ് സീസണ്‍ 6 മത്സരാര്‍ഥി അഭിഷേക് […]
ട്രൈബര്‍ എംപിവിയുടെ പുതിയ പതിപ്പ് ഇന്ത്യയില്‍
ഫ്രഞ്ച് വാഹന ബ്രാന്‍ഡായ റെനോ ഇന്ത്യ തങ്ങളുടെ 7 സീറ്റര്‍ ട്രൈബര്‍ എംപിവിയുടെ പുതിയ പതിപ്പിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന എംപിവികളില്‍ ഒന്നായ ട്രൈബറിനെ ആകെ നാല് വേരിയന്റുകളിലാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാന വേരിയന്റായ ഓതന്റിക്കിന് 6.29 ലക്ഷം രൂപയാണ് വില. ഇതില്‍ ചില അടിസ്ഥാന സവിശേഷതകള്‍ നല്‍കിയിട്ടുണ്ട്. രണ്ടാമത്തെ വേരിയന്റായ എവല്യൂഷന്റെ വില 7.24 ലക്ഷം രൂപയാണ്. 7.99 ലക്ഷം രൂപ വിലയുള്ള മിഡ് വേരിയന്റായ ടെക്‌നോയില്‍ ചില സവിശേഷതകള്‍ […]
വെളിച്ചപ്പാടും പോക്കറ്റടിക്കാരും
ജെല്ലിക്കെട്ടുകാര്‍, ഉരുവില്‍ കടലില്‍പ്പോവുന്ന പൊന്നാനിയിലെ മഞ്ചൂക്കാര്‍, ചവിട്ടുനാടകക്കാര്‍, വെളിച്ചപ്പാട്, പോക്കറ്റടിക്കാര്‍, മട്ടാഞ്ചേരിയിലെ സാറയും താഹയും, ഗോതുരുത്തും അവിടത്തെ മനുഷ്യരും അങ്ങനെ എത്രയെത്ര ലോകങ്ങള്‍! ഈ മനുഷ്യരെയെല്ലാം സുനില്‍ സമീപിക്കുന്നതും അവരുടെ കഥകള്‍ കേള്‍ക്കുന്നതും സഹജമായ മനുഷ്യസ്‌നേഹത്തോടെയും കാരുണ്യത്തോടെയുമാണ്. ഇതിലെ ഒരു ജീവിതത്തെയും ഈ എഴുത്തുകാരന്‍ വിധിക്കുന്നില്ല. ഇങ്ങനെയും ജീവിതങ്ങളുണ്ട് എന്നു കാണിച്ചുതരിക മാത്രം ചെയ്യുന്നു. എഴുത്തില്‍ അലങ്കാരങ്ങളുടെ പൊലിപ്പിക്കലുകളില്ല. കെട്ടിപ്പറച്ചിലുകളില്ല. പോവുന്ന യാത്രികന്റെ കണ്ണിലെ തെളിമയാണ് എല്ലാറ്റിലും. കേട്ടതും അനുഭവിച്ചതും മനസ്സിനെ സ്പര്‍ശിച്ചതും മാത്രമേ എഴുതിയിട്ടുള്ളൂ. അതുകൊണ്ട് […]
