ചെറുപ്പക്കാര്‍ക്കിടയില്‍ ക്യാന്‍സര്‍ കേസുകള്‍ കൂടി വരുന്നതായി ദേശീയ കാന്‍സര്‍ രജിസ്ട്രിയില്‍ നിന്നുള്ള സമീപകാല ഡാറ്റ വ്യക്തമാക്കുന്നു. പലരും ലക്ഷണങ്ങള്‍ കണ്ടാല്‍ തന്നെ അത് നിസാരമായി കാണാറാണ് പതിവ്. ആളുകള്‍ക്കിടയില്‍ ഇപ്പോഴും ക്യാന്‍സറിന്റെ പ്രധാന മുന്നറിയിപ്പ് ലക്ഷണങ്ങളെക്കുറിച്ചുള്ള അവബോധമില്ല. പല ലക്ഷണങ്ങളും കൂടുതല്‍ സാധാരണവും ദോഷകരമല്ലാത്തതുമായ ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ അധികം ആളുകളും നിസാരമായി കാണുന്നു. ഇത് രോഗനിര്‍ണയത്തിലും ചികിത്സയിലും കാലതാമസത്തിന് കാരണമാകുന്നു. അമിത ക്ഷീണം, സ്ഥിരമായ ശരീരവേദന അല്ലെങ്കില്‍ സന്ധി വേദന, വിശപ്പില്ലായ്മ, മലബന്ധം, ഛര്‍ദ്ദി, […]
സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 23, ബുധനാഴ്ച
◾https://dailynewslive.in/ ധീരാ…വീരാ…വി എസ്സെ… ജനനായകന് അന്ത്യാഞ്ജലി അര്‍പ്പിച്ച് കേരളം. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സമര ഭരിത ജീവിതത്തിന് കേരളം നല്‍കുന്നത് അവിസ്മരണീയ യാത്രയയപ്പ്. തിരുവനന്തപുരത്ത് നിന്ന് ഇന്നലെ പുറപ്പെട്ട വിലാപ യാത്ര ജനസാഗരത്തിനു നടുവിലൂടെ 22 മണിക്കൂര്‍ പിന്നിട്ടാണ് പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെത്തിയത്. പെരുമഴയെ തോല്‍പ്പിച്ചും ജനക്കൂട്ടം ‘കണ്ണേ കരളേ’ മുദ്രാവാക്യങ്ങളുമായി തെരുവുകളെ നൊമ്പര കടലാക്കി മാറ്റി. എല്ലാവഴികളും വി എസിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചക്കാണ് കഴിഞ്ഞ മണിക്കൂറുകളില്‍ കേരളം സാക്ഷ്യംവഹിച്ചത്. ◾https://dailynewslive.in/ അന്തരിച്ച […]
മദ്ധ്യാഹ്ന വാർത്തകൾ
വി എസ് അച്യുതാനന്ദന്റെ സമര ഭരിത ജീവിതത്തിന് കേരളം നൽകുന്നത് അവിസ്മരണീയ യാത്രയയപ്പ്. ജനസാഗരത്തിനു നടുവിലൂടെ വിലാപ യാത്ര 22 മണിക്കൂർ പിന്നിട്ടാണ് വേലിക്കകത്ത് വീട്ടിലെത്തിയത്.പെരുമഴയെ തോൽപ്പിച്ചും ജനക്കൂട്ടം ‘കണ്ണേ കരളേ’ മുദ്രാവാക്യങ്ങളുമായി തെരുവുകളെ നൊമ്പര കടലാക്കി മാറ്റി. എല്ലാവഴികളും വി എസിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചക്കാണ് കഴിഞ്ഞ മണിക്കൂറുകളിൽ കേരളം സാക്ഷ്യംവഹിച്ചത്. വിഎസ് അച്യുതാനന്ദന്റെ സംസ്കാര സമയക്രമത്തിൽ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അഭൂതപൂർവമായ ജനക്കൂട്ടമാണ് വിഎസിനെ അവസാനമായി […]
പുതിയ റെക്കോഡിട്ട് സ്വര്‍ണ വില, പവന് 75,040 രൂപ!
സംസ്ഥാനത്ത് പുതിയ റെക്കോഡിട്ട് സ്വര്‍ണ വില. ഇന്ന് ഒറ്റയടിക്ക് ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ പവന്‍ വില ചരിത്രത്തിലാദ്യമായി 75,000 രൂപ കടന്നു. ഇന്ന് പവന് 75,040 രൂപയിലും ഗ്രാമിന് 9,380 രൂപയിലുമാണ് വ്യാപാരം. കഴിഞ്ഞ ആറ് ദിവസത്തിനിടെ കേരളത്തില്‍ സ്വര്‍ണ വിലയിലുണ്ടായത് 2,200 രൂപയുടെ വര്‍ധന. 40 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വര്‍ണ വില റെക്കോഡ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞമാസം 14ന് രേഖപ്പെടുത്തിയപവന് 74,560 രൂപയെന്ന റെക്കോഡാണ് ഇന്ന് മറികടന്നത്. അന്താരാഷ്ട്ര […]
ഭൂമികുലുക്ക മുന്നറിയിപ്പുമായി ആന്‍ഡ്രോയ്ഡ് അലേര്‍ട്ട്
ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കായി 2020ല്‍ ഗൂഗ്ള്‍ അവതരിപ്പിച്ച സംവിധാനമാണ് ആന്‍ഡ്രോയ്ഡ് എര്‍ത്ത്ക്വേക്ക് അലേര്‍ട്ട്. ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകളിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. അടുത്തിടെ സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഈ സംവിധാനം വളരെ ഫലപ്രദമാണെന്നും ഭൂകമ്പ മുന്നറിയിപ്പുകള്‍ നല്‍കുന്നതില്‍ സര്‍ക്കാരിന്റെ ചെലവേറിയ സംവിധാനങ്ങള്‍ക്ക് സമാനമായ പ്രകടനമാണ് ഇത് കാഴ്ചവയ്ക്കുന്നതെന്നും പറയുന്നു. ഇതുവരെ 36 ശതമാനം ആളുകള്‍ക്കാണ് ഭൂമികുലുക്കം ഉണ്ടാകുന്നതിന് മുമ്പ് മുന്നറിയിപ്പ് ലഭിച്ചത്. 28 ശതമാനം പേര്‍ക്ക് കുലുക്കം നടക്കുന്ന സമയത്തും 23 ശതമാനം പേര്‍ക്ക് കുലുക്കം […]
സൂര്യ നായകനായ ‘കറുപ്പ്’ സിനിമയുടെ ടീസര്‍
സൂര്യയെ നായകനാക്കി ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന ‘കറുപ്പ്’ സിനിമയുടെ ടീസര്‍ എത്തി. നടന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസര്‍ റിലീസ്. സൂര്യയുടെ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള രംഗങ്ങള്‍ അടങ്ങിയ ടീസര്‍ നിമിഷനേരം കൊണ്ട് തരംഗമായി മാറി. ഡ്രീം വാരിയര്‍ പിക്ചേഴ്സിന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ തൃഷയാണ് നായിക. ഇന്ദ്രന്‍സ്, സ്വാസിക, അനഘ മായ രവി, ശിവദ, നാട്ടി, സുപ്രീത് റെഡ്ഡി എന്നിവരാണ് കറുപ്പിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കലൈവാനന്‍ എഡിറ്റിങും അന്‍പറിവ്, വിക്രം മോര്‍ എന്നിവര്‍ ചിത്രത്തിന്റെ […]
‘കൂലി’യിലെ അടുത്ത ഗാനം പുറത്തിറങ്ങി
സൂപ്പര്‍ താരം രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’യിലെ അടുത്ത ഗാനം പുറത്തിറങ്ങി. അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയ ‘പവര്‍ഹൗസ്’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് ഇപ്പോള്‍ പുറത്തിറങ്ങിയത്. നേരത്തേ പൂജ ഹെഗ്ഡെയും മലയാളി താരം സൗബിന്‍ ഷാഹിറും ഒന്നിച്ചെത്തിയ ഡാന്‍സ് നമ്പര്‍ ‘മോണിക്ക’ പുറത്തിറങ്ങി പത്ത് ദിവസങ്ങള്‍ക്കിപ്പുറമാണ് പുതിയ ഗാനം എത്തിയത്. ഒരു മാസ് ഗാനമായിട്ടാണ് പവര്‍ഹൗസ് ഒരുക്കിയിരിക്കുന്നത്. അറിവും അനിരുദ്ധും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. ഗാനം […]
കരിസ്മ എക്‌സ്എംആര്‍ ലൈനപ്പ് പരിഷ്‌ക്കരിച്ചു
ഹീറോ മോട്ടോകോപ് കരിസ്മ എക്‌സ്എംആര്‍ ലൈനപ്പ് പരിഷ്‌ക്കരിച്ചു. ഇപ്പോള്‍ അതിന്റെ അടിസ്ഥാന വേരിയന്റിനെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്തു. ഇതോടെ, കരിസ്മ എക്‌സ്എംആര്‍ ഇപ്പോള്‍ ടോപ്പ് എഡിഷന്‍, പുതിയ കോംബാറ്റ് എഡിഷന്‍ എന്നിങ്ങനെ രണ്ട് ട്രിമ്മുകളില്‍ മാത്രമേ ലഭ്യമാകൂ. ബേസ് വേരിയന്റ് നിര്‍ത്തലാക്കിയത് കരിസ്മ എക്‌സ്എംആറിന്റെ പ്രാരംഭ വിലയില്‍ വലിയ വര്‍ദ്ധനവിന് കാരണമായി. നേരത്തെ 1.73 ലക്ഷത്തിന് ഒരു വേരിയന്റില്‍ മാത്രമാണ് മോഡല്‍ പുറത്തിറക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള കരിസ്മ എക്‌സ്എംആറിന്റെ എക്‌സ്-ഷോറൂം […]
രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് യുകെയിൽ എത്തും
രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് യുകെയിൽ എത്തും. ഇന്ത്യയും യുകെയും തമ്മിലുള്ള വ്യാപാര കരാർ സന്ദർശന വേളയിൽ ഒപ്പു വെയ്ക്കും. യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാമ്മർ, ചാൾസ് രാജാവ് എന്നിവരെ പ്രധാന മന്ത്രി കാണും. യുകെ സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാമ്പസുകൾ തുറക്കാനുള്ള ധാരണയിലും ഇരു രാജ്യങ്ങളും ഒപ്പു വെച്ചേയ്ക്കും.
ആയുസ്സിന്റെ നിറം
മാറ്റിമറിക്കപ്പെട്ട ഗ്രാമീണജീവിതത്തില്‍നിന്ന്, ഗ്രാമീണമോ നാഗരികമോ എന്ന് തീര്‍ത്തും പറയാനാവാത്ത ഒരു ചുറ്റുവട്ടത്തില്‍ പ്രമേയം കണ്ടെത്തുകയാണ് ടി.കെ. ബാലനാരായണന്‍. ലളിതവും സുന്ദരവുമായ ഈ കഥകള്‍ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും അനാവരണം ചെയുന്നു. സാമൂഹികചരിത്രത്തിലൂടെ കഥ പറയുന്ന രീതിശാസ്ത്രമാണ് ടി.കെ. പിന്തുടരുന്നത്. പുതുകാലത്തിന്റെ ഭാവങ്ങളെ തനിക്ക് പരിചയമുള്ള കൃഷിയിടത്തില്‍ നിന്നുകൊണ്ട് പല തലങ്ങളിലാക്കുകയാണ് ഈ പുസ്തകം. ‘ആയുസ്സിന്റെ നിറം’. ടി.കെ ബാലനാരായണന്‍. മാതൃഭൂമി. വില 153 രൂപ.
