സൂര്യയെ നായകനാക്കി ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന ‘കറുപ്പ്’ സിനിമയുടെ ടീസര്‍ എത്തി. നടന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസര്‍ റിലീസ്. സൂര്യയുടെ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള രംഗങ്ങള്‍ അടങ്ങിയ ടീസര്‍ നിമിഷനേരം കൊണ്ട് തരംഗമായി മാറി. ഡ്രീം വാരിയര്‍ പിക്ചേഴ്സിന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ തൃഷയാണ് നായിക. ഇന്ദ്രന്‍സ്, സ്വാസിക, അനഘ മായ രവി, ശിവദ, നാട്ടി, സുപ്രീത് റെഡ്ഡി എന്നിവരാണ് കറുപ്പിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കലൈവാനന്‍ എഡിറ്റിങും അന്‍പറിവ്, വിക്രം മോര് എന്നിവര്‍ ചിത്രത്തിന്റെ ആക്ഷനും ഒരുക്കുന്നു. സൗത്ത് ഇന്ത്യന്‍ സെന്സേഷന് ആയ സായ് ആഭ്യങ്കര്‍ ആണ് സംഗീതം. ഛായാഗ്രഹണം ജി.കെ. വിഷ്ണു. മലയാളിയായ അരുണ്‍ വെഞ്ഞാറമൂടാണ് കറുപ്പിന്റെ സെറ്റ് ഡിസൈന്‍ ചെയ്യുന്നത്.
സൂര്യ നായകനായ ‘കറുപ്പ്’ സിനിമയുടെ ടീസര്‍
