ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കായി 2020ല്‍ ഗൂഗ്ള്‍ അവതരിപ്പിച്ച സംവിധാനമാണ് ആന്‍ഡ്രോയ്ഡ് എര്‍ത്ത്ക്വേക്ക് അലേര്‍ട്ട്. ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകളിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. അടുത്തിടെ സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഈ സംവിധാനം വളരെ ഫലപ്രദമാണെന്നും ഭൂകമ്പ മുന്നറിയിപ്പുകള്‍ നല്കുന്നതില് സര്‍ക്കാരിന്റെ ചെലവേറിയ സംവിധാനങ്ങള്‍ക്ക് സമാനമായ പ്രകടനമാണ് ഇത് കാഴ്ചവയ്ക്കുന്നതെന്നും പറയുന്നു. ഇതുവരെ 36 ശതമാനം ആളുകള്‍ക്കാണ് ഭൂമികുലുക്കം ഉണ്ടാകുന്നതിന് മുമ്പ് മുന്നറിയിപ്പ് ലഭിച്ചത്. 28 ശതമാനം പേര്‍ക്ക് കുലുക്കം നടക്കുന്ന സമയത്തും 23 ശതമാനം പേര്‍ക്ക് കുലുക്കം തുടങ്ങിക്കഴിഞ്ഞുമാണ് അലേര്‍ട്ട് ലഭിച്ചതെന്നും ഗവേഷകര്‍ പറയുന്നു. ഭൂകമ്പത്തെ തുടര്‍ന്നുള്ള പ്രകമ്പനങ്ങള്‍ ഭൂമിക്കടിയിലൂടെ സഞ്ചരിക്കുന്നതിനേക്കാള് പ്രകാശ വേഗതയിലാണ് ഇന്റര്‍നെറ്റ് സിഗ്നലുകള്‍ സഞ്ചരിക്കുക. അതുകൊണ്ട് ഭൂകമ്പനം ഉണ്ടാകുന്നതിന് സെക്കന്റുകള്‍ക്ക് മുമ്പ് തന്നെ അറിയിപ്പുകള് ഫോണിലെത്തും. ആന്‍ഡ്രോയ്ഡ് ഫോണില്‍ നോട്ടിഫിക്കേഷന്‍ ഓണ്‍ ആക്കുന്ന വിധം നിങ്ങളുടെ ഫോണില്‍ സെറ്റിങ്സ് എടുക്കുക തുടര്‍ന്ന് ‘സേഫ്റ്റി ആന്‍ഡ് എമര്‍ജന്‍സി’ എന്ന ഒപ്ഷന്‍ തെരഞ്ഞെടുക്കുകശേഷം ‘ഏര്‍ത്ത് ക്വേക്ക് അലേര്‍ട്ട്’ ഒപ്ഷന്‍ ഓണ്‍ ചെയ്യുക.
ഭൂമികുലുക്ക മുന്നറിയിപ്പുമായി ആന്‍ഡ്രോയ്ഡ് അലേര്‍ട്ട്
