Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 23, ബുധനാഴ്ച

◾https://dailynewslive.in/ അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ തിരുവനന്തപുരത്ത് നിന്ന് ജന്മനാട്ടിലേക്കുള്ള വിലാപയാത്ര ജനലക്ഷങ്ങളുടെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങി തുടരുന്നു. ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെയാണ് ദര്‍ബാര്‍ ഹാളില്‍നിന്ന് വിഎസിന്റെ ഭൗതികശരീരവുമായി വിലാപയാത്ര ആരംഭിച്ചത്. ആള്‍ത്തിരക്കു മൂലം വിലാപയാത്ര കരുതിയതിലും ഏറെ വൈകിയാണ് മുന്നോട്ടു പോകുന്നത്. ആയിരങ്ങളാണ് പ്രിയനേതാവിനെ അവസാനമായി കാണാന്‍ വഴിയരികുകളിലും കവലകളിലും മഴയെ അവഗണിച്ച് കാത്തുനില്‍ക്കുന്നത്. വയോധികരും സ്ത്രീകളും കുട്ടികളുമടക്കം പലരും വിതുമ്പലോടെ മുഷ്ടിചുരുട്ടിയാണ് വിഎസിനു യാത്രാമൊഴിയേകിയത്. ഭൗതികശരീരം രാവിലെയോടെ വിഎസിന്റെ പുന്നപ്രയിലെ വസതിയില്‍ എത്തിക്കാമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി […]

Posted inബിസിനസ്സ്

വിപണി മൂല്യം മൂന്ന് ലക്ഷം കോടി പിന്നിട്ട് എറ്റേണല്‍

സൊമാറ്റോയുടെയും ബ്ലിങ്കിറ്റിന്റെയും മാതൃകമ്പനിയായ ഏറ്റേണലിന്റെ ഓഹരി വില 15 ശതമാനം ഉയര്‍ന്ന് 311.6 രൂപയിലെത്തി പുതിയ റെക്കോഡ് രേഖപ്പെടുത്തി. കമ്പനിക്ക് കീഴിലുള്ള ബ്ലിങ്കിറ്റിന്റെ മികച്ച ജൂണ്‍ പാദ ഫലങ്ങളാണ് നിക്ഷേപകരില്‍ ആവേശമുയര്‍ത്തിയത്. കമ്പനിയുടെ മൊത്തം ലാഭത്തില്‍ 90 ശതമാനം ഇടിവുണ്ടായെങ്കിലും ക്വിക്ക് കൊമേഴ്സ് വിഭാഗമായ ബ്ലിങ്കിറ്റിന്റെ വരുമാനത്തില്‍ ശക്തമായ വളര്‍ച്ച രേഖപ്പെടുത്തി. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ കമ്പനിയുടെ ലാഭം 25 കോടിയായാണ് കുറഞ്ഞത്. മുന്‍ വര്‍ഷം സമാന കാലയളവില്‍ 253 കോടി രൂപയായിരുന്നു ലാഭം. ലാഭത്തില്‍ 90 ശതമാനം […]

Posted inവിനോദം

‘ബാംഗ്ലൂര്‍ ഹൈ’ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ നിര്‍മാണത്തില്‍ വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രം ‘ബാംഗ്ലൂര്‍ ഹൈ’ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി. മോഹന്‍ലാലിന്റെ കാസനോവ, മരക്കാര്‍, ടോവിനോ തോമസ് ഐഡന്റിറ്റി തുടങ്ങിയ മെഗാ ബഡ്ജറ്റ് സിനിമകള്‍ക്ക് ശേഷം കോണ്‍ഫിഡന്റ് ഗ്രൂപ്പ് ബാനറില്‍ നിന്നുള്ള പന്ത്രണ്ടാമത്തെ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി. ഷൈന്‍ ടോം ചാക്കോ, സിജു വില്‍സണ്‍ എന്നിവര്‍ ചിത്രത്തിന്റെ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്നു. ‘സേ നോ ടു ഡ്രഗ്‌സ്’ എന്ന ശക്തമായ സന്ദേശം നല്‍കുന്ന ചിത്രമാണ് ഇത്. താരങ്ങളും അണിയറപ്രവര്‍ത്തകരും നിര്‍മാതാവായ കോണ്‍ഫിഡന്റ് […]

Posted inവിനോദം

‘രാജകന്യക’ സിനിമയുടെ ട്രെയിലര്‍ എത്തി

https://www.youtube.com/watch?v=uLn2dfEET90 വൈസ് കിങ് മൂവീസിന്റെ ബാനറില്‍ വിക്ടര്‍ ആദം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘രാജകന്യക’ സിനിമയുടെ ട്രെയിലര്‍ റിലീസായി. മാ കേരള തമിഴ്‌നാട് അതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തിന്റെ കഥ പറയുന്ന ഫാന്റസി ത്രില്ലര്‍ ചിത്രമാണ് ‘രാജകന്യക’. ആത്മീയ രാജന്‍, രമേശ് കോട്ടയം, ഭഗത് മാനുവല്‍,ആശ അരവിന്ദ്, മെറീന മൈക്കിള്‍, ഡയാന ഹമീദ്, മീനാക്ഷി അനൂപ്, മഞ്ചാടി ജോബി, ചെമ്പില്‍ അശോകന്‍, അനു ജോസഫ്, ഡിനി ഡാനിയല്‍, ബേബി, മേരി, ടോം ജേക്കബ്, അഷറഫ് ഗുരുക്കള്‍, ഷിബു […]

Posted inഓട്ടോമോട്ടീവ്

കാരന്‍സ് ക്ലാവിസ് ഇവിയുടെ ബുക്കിംഗുകള്‍ തുടങ്ങി

കിയ ഇന്ത്യ കാരന്‍സ് ക്ലാവിസ് ഇവിയുടെ ബുക്കിംഗുകള്‍ സ്വീകരിച്ചു തുടങ്ങി. കാരന്‍സ് ക്ലാവിസ് എംപിവിയുടെ പൂര്‍ണ്ണ ഇലക്ട്രിക് പതിപ്പാണ് 17.99 ലക്ഷം പ്രാരംഭ എക്‌സ്-ഷോറൂം വിലയില്‍ പുറത്തിറക്കിയ കിയ കാരന്‍സ് ക്ലാവിസ് ഇവി. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അംഗീകൃത ഡീലര്‍ഷിപ്പുകളിലൂടെയോ 25,000 ടോക്കണ്‍ തുകയ്ക്ക് കാര്‍ ബുക്ക് ചെയ്യാം. കാരന്‍സ് ക്ലാവിസ് ഇവിയുടെ പ്രകടനത്തെക്കുറിച്ച് പറയുകയാണെങ്കില്‍, കാറില്‍ രണ്ട് ബാറ്ററി പായ്ക്കുകള്‍ എന്ന ഓപ്ഷന്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു. ഇതില്‍ 42 കിലോവാട്ട്അവറും 51.4 കിലോവാട്ട്അവറും ബാറ്ററികള്‍ […]

Posted inപുസ്തകങ്ങൾ

വി എസ്സിന്റെ ആത്മരേഖ

കേരളീയ സമൂഹത്തിന്റെ നൈതിക ജാഗ്രതയുടെ പ്രതിബിംബമാണ് വി.എസ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ ഇന്ന് ജീവിച്ചിരിക്കുന്ന വി.എസ്സിന്റെ ജീവിതം കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ ചരിത്രമാണ്. ജനങ്ങള്‍ക്കൊപ്പം നടന്ന വി.എസ്സിന്റെ ആത്മരേഖയെന്നാല്‍ വി.എസ്സിന്റെ ആത്മകഥ തന്നെയാണ്. ‘വി എസ്സിന്റെ ആത്മരേഖ’. പി ജയനാഥ്. കറന്റ് ബുക്‌സ് തൃശൂര്‍. വില 449 രൂപ.  

Posted inആരോഗ്യം

ഹൃദയാരോഗ്യം മെച്ചപ്പെടാന്‍ ഒഴിവാക്കേണ്ട നാല് ശീലങ്ങള്‍

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കാനുള്ള ഒരു കാരണമാണ് ഹൃദയാഘാതം. ധമനികളില്‍ കൊഴുപ്പും കൊളസ്‌ട്രോളും അമിതമായി അടിഞ്ഞുകൂടുന്നതോടെ ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടയപ്പെടുകയോ കുറയുകയോ ചെയ്യുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ഹൃദയാഘാതത്തെ തടയാന്‍ മുന്‍കരുതല്‍ പ്രധാനമാണ്. ഹൃദയാരോഗ്യം മെച്ചപ്പെടാന്‍ ഒഴിവാക്കേണ്ട നാല് ശീലങ്ങള്‍ – സിഗരറ്റ് വലിക്കുന്നത് ഒഴിവാക്കുക, മദ്യപാനം ഒഴിവാക്കുക, ശീതളപാനീയങ്ങള്‍ ഒഴിവാക്കുക, ശുദ്ധീകരിച്ച മാവ് കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക. അമിതമായ മദ്യപാനവും പുകവലിയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവ ഹൈപ്പര്‍ടെന്‍ഷന് കാരണമാകും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

  അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കാര്യവട്ടം കഴിഞ്ഞ് കഴക്കൂട്ടം പിന്നിട്ട് മുന്നോട്ടേക്ക്. കഴക്കൂട്ടത്ത് ദേശീയപാതയ്ക്ക് സമീപം വൻ ജനാവലിയാണ് വിഎസിന് അന്ത്യാഭിവാദ്യമർപ്പിക്കാൻ എത്തിയത്. കാര്യവട്ടത്ത് സർവ്വകലാശാലയ്ക്ക് സമീപം നിരവധി വിദ്യാർഥികളും അദ്ദേഹത്തിന് ആദരാഞാജലികൾ അർപ്പിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്ക് സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ നിന്ന് പുറപ്പെട്ട വിലാപയാത്ര ആറു മണിക്കൂർ പിന്നിടുമ്പോഴും പദയാത്രക്ക് സമാനമായ വേഗതയിലാണ് മുന്നോട്ട് പോകുന്നത്. തലസ്ഥാന ന​ഗരത്തിൽ നിന്ന് ആലപ്പുഴയിലേക്കുള്ള വിഎസ് അച്യുതാനന്ദൻ്റെ വിലാപ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കോണ്‍ഗ്രസിൻ്റെ അപ്പീല്‍ തള്ളി ഐടിഎടി

കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് ലഭിച്ച സംഭാവനയ്ക്കു മേല്‍ ആദായനികുതിയിളവ് ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസിന്റെ അപ്പീല്‍, ഇന്‍കം ടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണല്‍ (ഐടിഎടി) തള്ളി. ഇതോടെ 199 കോടിരൂപ ആദായ നികുതിയിനത്തില്‍ കോണ്‍ഗ്രസ് അടയ്ക്കണം. കോണ്‍ഗ്രസിന്റെ 2018-19 കാലത്തെ നികുതിയിളവ് ആവശ്യമാണ് ഐടിഎടിയുടെ രണ്ടംഗ ബെഞ്ച് തള്ളിയത്. നികുതി റിട്ടേണ്‍ വൈകി ഫയല്‍ ചെയ്തതും സംഭാവന പണമായി സ്വീകരിക്കേണ്ടതിന്റെ പരിധി ലംഘിച്ചതും ചൂണ്ടിക്കാണിച്ചാണ് ഐടിഎടി നടപടിയെന്നാണ് റിപ്പോര്‍ട്ട്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വി എസ്സിൻ്റെ വിലാപയാത്ര ഇന്ന് രാത്രിയോടെ ആലപ്പുഴയിലെത്തും

തിരുവനന്തപുരത്തു നിന്ന് ആലപ്പുഴയിലേക്കുള്ള വിഎസ് അച്യുതാനന്ദൻ്റെ വിലാപ യാത്ര രണ്ടരമണിക്കൂർ കൊണ്ട് പിന്നിട്ടത് നാലുകിലോമീറ്റർ മാത്രം. വൻജനാവലിയാണ് വിഎസിനെ അവസാന നോക്കു കാണാൻ തടിച്ചുകൂടിയിരിക്കുന്നത്. വിലാപയാത്ര കടന്നുപോകുന്ന ദേശീയപാതയ്ക്ക് ഇരുവശവും ആൾക്കൂട്ടം നിലയുറപ്പിച്ചിരിക്കുകയാണ്. റോഡരികിൽ‌ അന്ത്യാഭിവാദ്യമർപ്പിക്കാൻ നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഇന്ന് രാത്രിയോടെ വിലാപയാത്ര ആലപ്പുഴയിലെത്തും. നാളെയാണ് സംസ്കാരം.