കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ നിര്‍മാണത്തില്‍ വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രം ‘ബാംഗ്ലൂര്‍ ഹൈ’ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി. മോഹന്‍ലാലിന്റെ കാസനോവ, മരക്കാര്‍, ടോവിനോ തോമസ് ഐഡന്റിറ്റി തുടങ്ങിയ മെഗാ ബഡ്ജറ്റ് സിനിമകള്‍ക്ക് ശേഷം കോണ്‍ഫിഡന്റ് ഗ്രൂപ്പ് ബാനറില്‍ നിന്നുള്ള പന്ത്രണ്ടാമത്തെ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി. ഷൈന്‍ ടോം ചാക്കോ, സിജു വില്‍സണ്‍ എന്നിവര്‍ ചിത്രത്തിന്റെ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്നു. ‘സേ നോ ടു ഡ്രഗ്സ്’ എന്ന ശക്തമായ സന്ദേശം നല്കുന്ന ചിത്രമാണ് ഇത്. താരങ്ങളും അണിയറപ്രവര്‍ത്തകരും നിര്‍മാതാവായ കോണ്‍ഫിഡന്റ് ഗ്രൂപ്പ് എം.ഡി. സി. ജെ. റോയ്, സംവിധായകന് വി. കെ. പ്രകാശ്, ഷൈന്‍ ടോം ചാക്കോയും പൂജാ ചടങ്ങില്‍ പങ്കെടുത്തു. അനൂപ് മേനോന്, ഐശ്വര്യ മേനോന്, റിയ റോയ്, ഷാന്‍വി ശ്രീവാസ്തവ, അശ്വിനി റെഡ്ഡി, ബാബുരാജ്, അശ്വിന് ജോസ്, പ്രശാന്ത് അലക്സാണ്ടര്‍, റിനോഷ് ജോര്‍ജ്, വിനീത് തട്ടില്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. സാമൂഹിക പ്രസക്തിയുള്ള സന്ദേശം പ്രേക്ഷകര്‍ക്ക് നല്കാന് ലക്ഷ്യമിടുന്ന ചിത്രം ‘ബാംഗ്ലൂര്‍ ഹൈ’ യുടെ രചന ആശിഷ് രജനി ഉണ്ണികൃഷ്ണന് നിര്‍വഹിക്കുന്നു.
‘ബാംഗ്ലൂര്‍ ഹൈ’ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി
