കിയ ഇന്ത്യ കാരന്‍സ് ക്ലാവിസ് ഇവിയുടെ ബുക്കിംഗുകള്‍ സ്വീകരിച്ചു തുടങ്ങി. കാരന്‍സ് ക്ലാവിസ് എംപിവിയുടെ പൂര്‍ണ്ണ ഇലക്ട്രിക് പതിപ്പാണ് 17.99 ലക്ഷം പ്രാരംഭ എക്സ്-ഷോറൂം വിലയില്‍ പുറത്തിറക്കിയ കിയ കാരന്‍സ് ക്ലാവിസ് ഇവി. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അംഗീകൃത ഡീലര്‍ഷിപ്പുകളിലൂടെയോ 25,000 ടോക്കണ്‍ തുകയ്ക്ക് കാര്‍ ബുക്ക് ചെയ്യാം. കാരന്‍സ് ക്ലാവിസ് ഇവിയുടെ പ്രകടനത്തെക്കുറിച്ച് പറയുകയാണെങ്കില്‍, കാറില്‍ രണ്ട് ബാറ്ററി പായ്ക്കുകള്‍ എന്ന ഓപ്ഷന് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു. ഇതില്‍ 42 കിലോവാട്ട്അവറും 51.4 കിലോവാട്ട്അവറും ബാറ്ററികള്‍ ഉള്‍പ്പെടുന്നു. 42സണവകിലോവാട്ട്അവറിന്റെ ചെറിയ ബാറ്ററി പായ്ക്ക് ഉപയോഗിച്ച് ഒറ്റ ചാര്‍ജില്‍ 404 കിലോമീറ്റര്‍ സഞ്ചരിക്കാനും 51.4 കിലോവാട്ട്അവറിന്റെ വലിയ ബാറ്ററി പായ്ക്ക് ഉപയോഗിച്ച് 490 കിലോമീറ്റര്‍ സഞ്ചരിക്കാനും കഴിയും. ഈ ഇലക്ട്രിക് കാറിന് വെറും 8.4 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും സാധിക്കും. ഐവറി സില്‍വര്‍ മാറ്റ്, ഗ്ലേസിയര്‍ വൈറ്റ് പേള്‍, പെര്‍ട്ടര്‍ ഒലിവ്, ഓറോറ ബ്ലാക്ക് പേള്‍, ഇംപീരിയല്‍ ബ്ലൂ, ഗ്രാവിറ്റി ഗ്രേ എന്നീ ആറ് നിറങ്ങളിലാണ് പുതിയ കിയ ഫാമിലി ഇലക്ട്രിക് കാര്‍ എത്തുന്നത്.
കാരന്‍സ് ക്ലാവിസ് ഇവിയുടെ ബുക്കിംഗുകള്‍ തുടങ്ങി
