കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് ലഭിച്ച സംഭാവനയ്ക്കു മേല്‍ ആദായനികുതിയിളവ് ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസിന്റെ അപ്പീല്‍, ഇന്‍കം ടാക്സ് അപ്പലേറ്റ് ട്രിബ്യൂണല്‍ (ഐടിഎടി) തള്ളി. ഇതോടെ 199 കോടിരൂപ ആദായ നികുതിയിനത്തില്‍ കോണ്‍ഗ്രസ് അടയ്ക്കണം. കോണ്‍ഗ്രസിന്റെ 2018-19 കാലത്തെ നികുതിയിളവ് ആവശ്യമാണ് ഐടിഎടിയുടെ രണ്ടംഗ ബെഞ്ച് തള്ളിയത്. നികുതി റിട്ടേണ്‍ വൈകി ഫയല്‍ ചെയ്തതും സംഭാവന പണമായി സ്വീകരിക്കേണ്ടതിന്റെ പരിധി ലംഘിച്ചതും ചൂണ്ടിക്കാണിച്ചാണ് ഐടിഎടി നടപടിയെന്നാണ് റിപ്പോര്‍ട്ട്.
കോണ്‍ഗ്രസിൻ്റെ അപ്പീല്‍ തള്ളി ഐടിഎടി
