Posted inടെക്നോളജി

വാട്സ്ആപ്പ് സ്റ്റാറ്റസില്‍ ഇനി പരസ്യങ്ങളും പ്രൊമോഷനും

സ്റ്റാറ്റസില്‍ പരസ്യങ്ങളും ചാനലുകള്‍ പ്രമോട്ട് ചെയ്യാനാകുന്ന ഫീച്ചറും വാട്സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഈ ഫീച്ചുറുകള്‍ ആപ്പിലെ അപ്ഡേറ്റ്സ് ടാബിലാകും ലഭ്യമാകുക. സ്വകാര്യ ചാറ്റുകള്‍, ഗ്രൂപ്പുകള്‍, കോളുകള്‍ എന്നിവയില്‍ പരസ്യങ്ങള്‍ ഉണ്ടാകില്ലെന്നും വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ രണ്ട് ഫീച്ചറുകളും നേരത്തെ ആന്‍ഡ്രോയിഡില്‍ പരീക്ഷിച്ചിരുന്നു. ഇപ്പോള്‍ ഐഒഎസ് പതിപ്പായ 25.20.10.78നുള്ള ഏറ്റവും പുതിയ ബീറ്റയില്‍ ലഭ്യമായിട്ടുണ്ട്. സ്റ്റാറ്റസ് അപ്ഡേറ്റില്‍ ദൃശ്യമാകുന്ന പരസ്യങ്ങള്‍ ‘സ്പോണ്‍സേര്‍ഡ്’ എന്ന ലേബലോടെയാകും വരുക. ബിസിനസുകള്‍ക്ക് പ്രമോഷണല്‍ ഉള്ളടക്കം പങ്കിടാന്‍ കഴിയും. ഉപയോക്താക്കള്‍ക്ക് ഈ […]

Posted inവിനോദം

‘അവതാര്‍’ ചിത്രം മൂന്നാം ഭാഗം ഫസ്റ്റ്‌ലുക്ക്

ജയിംസ് കാമറൂണിന്റെ എപിക് സയന്‍സ് ഫിക്ഷന്‍ ചിത്രം ‘അവതാറി’ന്റെ മൂന്നാം ഭാഗം ‘അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ്’ റിലീസിനൊരുങ്ങുന്നു. സിനിമയുടെ ട്രെയിലര്‍ ‘ഫന്റാസ്റ്റിക് ഫോര്‍: ഫസ്റ്റ് സ്റ്റെപ്‌സ്’ എന്ന ചിത്രത്തിനൊപ്പം പുറത്തിറങ്ങും. കൂടാതെ വരാന്‍ങ് എന്ന പുതിയ കഥാപാത്രത്തെയും അണിയറക്കാര്‍ പരിചയപ്പെടുത്തുന്നു. ഊന ചാപ്ലിന്‍ ആണ് വരാന്‍ങ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു അഗ്‌നി പര്‍വതത്തിനോടു ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ആഷ് ഗ്രാമത്തിലുളള ഗോത്ര വിഭാഗക്കാരെയാണ് ഇത്തവണ കാമറൂണ്‍ പരിചയപ്പെടുത്തുന്നത്. 2022ല്‍ പുറത്തിറങ്ങിയ ‘അവതാര്‍: ദ് വേ […]

Posted inവിനോദം

‘പെദ്ധി’ക്കായി ഗംഭീര മേയ്‌ക്കോവറില്‍ രാം ചരണ്‍

തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് ‘പെദ്ധി’. ദേശീയ അവാര്‍ഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, രാം ചരണിന്റെ ജന്മദിനമായ മാര്‍ച്ച് 27, 2026 നാണ്. ജാന്‍വി കപൂര്‍ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് നിര്‍മ്മിക്കുന്നത്. മൈത്രി മൂവി മേക്കര്‍സ്, സുകുമാര്‍ റൈറ്റിങ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. […]

Posted inഓട്ടോമോട്ടീവ്

ബ്രോങ്കോയുടെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കി

ജനപ്രിയ അമേരിക്കന്‍ വാഹന ബ്രാന്‍ഡായ ഫോര്‍ഡ് തങ്ങളുടെ ഐക്കണിക് എസ്യുവി ബ്രോങ്കോയുടെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കി. ഈ പുതിയ മോഡലിന് ഫോര്‍ഡ് ബ്രോങ്കോ ന്യൂ എനര്‍ജി എന്നാണ് പേരിട്ടിരിക്കുന്നത്. ഇത് ഉടന്‍ തന്നെ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കും. ആദ്യം ചൈനയില്‍ മാത്രമേ ഇത് ലോഞ്ച് ചെയ്യൂ. ഫോര്‍ഡ് ബ്രോങ്കോ ന്യൂ എനര്‍ജി രണ്ട് പവര്‍ട്രെയിനുകള്‍ക്കൊപ്പം വാഗ്ദാനം ചെയ്യും. ഒരു ഓള്‍-ഇലക്ട്രിക് പതിപ്പും ഒരു എക്‌സ്റ്റെന്‍ഡഡ് റേഞ്ച് ഇലക്ട്രിക് വെഹിക്കിള്‍ പതിപ്പും ഉണ്ടാകും. ഡ്യുവല്‍ മോട്ടോര്‍ ഓള്‍-വീല്‍ ഡ്രൈവ് […]

Posted inപുസ്തകങ്ങൾ

പുന്നപ്രവയലാര്‍: ചരിത്രരേഖകള്‍

കേരളത്തിന്റെ പില്‍ക്കാല രാഷ്ട്രീയ-സാംസ്‌കാരിക മണ്ഡലത്തെ ഏറെ സ്വാധീനിക്കുകയും വിപ്ലവോന്മുഖമായ പുത്തന്‍ചിന്തകള്‍ക്ക് ഊര്‍ജ്ജമാകുകയും ചെയ്ത, തിരുവിതാംകൂറിലെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ‘പുന്നപ്ര-വയലാര്‍’ എന്ന ഐതിഹാസികമായ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ചരിത്രം. തൊഴിലാളിമുന്നേറ്റങ്ങളുടെ പാഠപുസ്തകങ്ങളിലൊന്നായി കണക്കാക്കാവുന്ന പുന്നപ്ര-വയലാറിനെ പശ്ചാത്തലമാക്കി തിരുവിതാംകൂറിന്റെ ചരിത്രംകൂടി ആധികാരിക രേഖകളുടെ പിന്‍ബലത്തില്‍ പഠനവിധേയമാക്കുന്നു. ആധുനിക ചരിത്രരചനാമാനദണ്ഡങ്ങള്‍ പിന്തുടരുന്ന പുസ്തകത്തില്‍ അനുബന്ധമായി ഗ്രന്ഥകര്‍ത്താവ് കണ്ടെടുത്ത പുന്നപ്ര-വയലാറുമായി ബന്ധപ്പെട്ട അമൂല്യമായ നിരവധി രേഖകളും. ആര്‍.കെ. ബിജുരാജിന്റെ ഏറ്റവും പുതിയ ചരിത്രപഠനപുസ്തകം. ‘പുന്നപ്രവയലാര്‍: ചരിത്രരേഖകള്‍’. മാതൃഭൂമി. വില 408 രൂപ.  

Posted inആരോഗ്യം

ചെറുപ്പക്കാരിലെ കേള്‍വിത്തകരാറുകള്‍ എന്തുകൊണ്ട്?

കേള്‍വി സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇന്ന് ചെറുപ്പക്കാരെയും ഏറെ അലട്ടുന്നുണ്ട്. ചെവിക്ക് വേദന, ചെവിയിലെ മൂളല്‍, കേള്‍വി ശക്തി കുറയുന്നു തുടങ്ങിയ ലക്ഷണങ്ങളുമായാണ് മിക്കവാറും ചെറുപ്പക്കാര്‍ ഡോക്ടര്‍മാരെ സമീപിക്കുന്നത്. ഇവയെല്ലാം നോയിസ് ഇന്‍ഡ്യൂസ്ഡ് ഹിയറിങ് ലോസ് ലക്ഷണങ്ങളാണ്. ഹെഡ്ഫോണുകള്‍, ഇയര്‍ബഡുകള്‍ പോലുള്ള വ്യക്തിഗത ശ്രവണ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷിതമല്ലാത്ത ശ്രവണ രീതികളും ഉച്ചത്തില്‍ സംഗീതം കേള്‍ക്കുന്നതും ഈ അവസ്ഥയ്ക്ക് കാരണമാകാം. ഇത് കേള്‍വി ശക്തി ഭാഗികമായോ പൂര്‍ണമായോ നഷ്ടമാകാന്‍ കാരണമാകുന്നു. 12 മുതല്‍ 35 വരെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം

കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം. അട്ടപ്പാടി ചീരക്കടവ് രാജീവ് ഉന്നതിയിലെ വെള്ളിങ്കിരി (40) യാണ് കൊല്ലപ്പെട്ടത്. പശുവിനെ മേയ്ക്കാൻ ഇന്നലെ കാട്ടിലേക്ക് പോയ വെള്ളിങ്കിരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. രാവിലെയായിട്ടും തിരികെ വരാത്തതോടെ നാട്ടുകാർ നടത്തിയ തെരച്ചിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഉപരാഷ്ട്രപതിയുടെ രാജി സർക്കാരിന്‍റേയും ധൻകറിന്‍റേയും കാര്യമെന്ന് മല്ലികാർജ്ജുൻ ഖർഗെ

ഉപരാഷ്ട്രപതിയുടെ രാജി സർക്കാരിന്‍റേയും ധൻകറിന്‍റേയും കാര്യമെന്ന് മല്ലികാർജ്ജുൻ ഖർഗെ. ഈ വിഷയത്തില്‍ ഇടപെടാനില്ലെന്നും‌ കോൺഗ്രസ് അധ്യക്ഷൻ വ്യക്തമാക്കി. പശ്ചിമബം​ഗാൾ ​ഗവർണറായിരിക്കെയാണ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനത്തെത്തുന്നത്. പദവിയിൽ രണ്ടുവർഷം ബാക്കി നിൽക്കേയാണ് അപ്രതീക്ഷിത രാജി. ഉപരാഷ്ട്രപതിയിൽ അവിശ്വാസം രേഖപ്പെടുത്തിക്കൊണ്ട് നേരത്തെ പ്രതിപക്ഷം നൽകിയ നോട്ടീസ് രാജ്യസഭാ ഉപാധ്യക്ഷൻ തള്ളിക്കളഞ്ഞിരുന്നു. അതേ സമയം ഉപരാഷ്ട്രപതിയുടെ രാജിയിൽ  സർക്കാർ മൗനം തുടരുകയാണ്. ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഇംപീച്ച്മെൻറ് നോട്ടീസിൽ ധൻകറുടെ നീക്കം സർക്കാരിനെ ചൊടിപ്പിച്ചിരുന്നു എന്നാണ് വിവരം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പാൻ കാർഡിന്‍റെ പേരിൽ നടക്കുന്ന പുതിയ ഓൺലൈൻ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി ആദായനികുതി വകുപ്പ്

പാൻ കാർഡിന്‍റെ പേരിൽ നടക്കുന്ന പുതിയ ഓൺലൈൻ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി ആദായനികുതി വകുപ്പ്. നവീകരിച്ച പാൻ 2.0 കാർഡുകൾ വാഗ്ദാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ഫിഷിംഗ് ഇമെയിലുകളെക്കുറിച്ചാണ് കേന്ദ്ര സർക്കാർ നികുതിദായകർക്ക് മുന്നറിയിപ്പ് നൽകിയത്. പുതിയ പാൻ കാർഡ് പുറത്തിറക്കിയിട്ടില്ലെന്നും അത്തരം ഇമെയിലുകൾ പൂർണ്ണമായും വ്യാജമാണെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി. ഇത്തരം സന്ദേശങ്ങൾ വഞ്ചനാപരമാണെന്നും സംശയാസ്‌പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി  .

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇന്ന്12 ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്ന് കേരളത്തിൽ 12 ജില്ലകളിൽ യെല്ലോ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയത്. ഈ ജില്ലകളിൽ 64.5 മില്ലി മീറ്റർ മുതൽ 115. 5 മില്ലി മീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാത ചുഴി രൂപപ്പെട്ടതും ഇത് അടുത്ത ദിവസങ്ങളിൽ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതുമാണ് കേരളത്തിന് മഴ ഭീഷണിയാകുന്നത്.