ഉപരാഷ്ട്രപതിയുടെ രാജി സർക്കാരിന്റേയും ധൻകറിന്റേയും കാര്യമെന്ന് മല്ലികാർജ്ജുൻ ഖർഗെ. ഈ വിഷയത്തില്‍ ഇടപെടാനില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ വ്യക്തമാക്കി. പശ്ചിമബംഗാൾ ഗവർണറായിരിക്കെയാണ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനത്തെത്തുന്നത്. പദവിയിൽ രണ്ടുവർഷം ബാക്കി നിൽക്കേയാണ് അപ്രതീക്ഷിത രാജി. ഉപരാഷ്ട്രപതിയിൽ അവിശ്വാസം രേഖപ്പെടുത്തിക്കൊണ്ട് നേരത്തെ പ്രതിപക്ഷം നൽകിയ നോട്ടീസ് രാജ്യസഭാ ഉപാധ്യക്ഷൻ തള്ളിക്കളഞ്ഞിരുന്നു. അതേ സമയം ഉപരാഷ്ട്രപതിയുടെ രാജിയിൽ സർക്കാർ മൗനം തുടരുകയാണ്. ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഇംപീച്ച്മെൻറ് നോട്ടീസിൽ ധൻകറുടെ നീക്കം സർക്കാരിനെ ചൊടിപ്പിച്ചിരുന്നു എന്നാണ് വിവരം.
ഉപരാഷ്ട്രപതിയുടെ രാജി സർക്കാരിന്റേയും ധൻകറിന്റേയും കാര്യമെന്ന് മല്ലികാർജ്ജുൻ ഖർഗെ
