തെലുങ്ക് സൂപ്പര്താരം രാം ചരണ് നായകനായി അഭിനയിക്കുന്ന പാന് ഇന്ത്യന് ചിത്രമാണ് ‘പെദ്ധി’. ദേശീയ അവാര്ഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, രാം ചരണിന്റെ ജന്മദിനമായ മാര്ച്ച് 27, 2026 നാണ്. ജാന്വി കപൂര് നായികാ വേഷം ചെയ്യുന്ന ഈ ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറില് വെങ്കട സതീഷ് കിലാരു ആണ് നിര്മ്മിക്കുന്നത്. മൈത്രി മൂവി മേക്കര്സ്, സുകുമാര് റൈറ്റിങ്സ് എന്നിവര് ചേര്ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. പെദ്ധിയുടെ പുതിയ ഷെഡ്യൂളിനായി രാം ചരണ് നടത്തിയ മേയ്ക്കോവറാണ് സാമൂഹ്യ മാധ്യമങ്ങളില് ഇപ്പോള് ശ്രദ്ധയാകര്ഷിക്കുന്നത്. പെദ്ധിക്കായി ജാന്വി കപൂറിന് ആറ് കോടിയാണ് പ്രതിഫലം ലഭിക്കുക. ചിത്രത്തിന് വേണ്ടി വലിയ രീതിയില് ശാരീരിക പരിവര്ത്തനം നടത്തിയ രാം ചരണിനെപരുക്കന് ലുക്കില് ഉഗ്ര രൂപത്തിലാണ് അവതരിപ്പിക്കുന്നത്. രാം ചരണ് – ശിവരാജ് കുമാര് ടീം ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തില് ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്.
‘പെദ്ധി’ക്കായി ഗംഭീര മേയ്ക്കോവറില് രാം ചരണ്
