കേള്‍വി സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ ഇന്ന് ചെറുപ്പക്കാരെയും ഏറെ അലട്ടുന്നുണ്ട്. ചെവിക്ക് വേദന, ചെവിയിലെ മൂളല്‍, കേള്‍വി ശക്തി കുറയുന്നു തുടങ്ങിയ ലക്ഷണങ്ങളുമായാണ് മിക്കവാറും ചെറുപ്പക്കാര്‍ ഡോക്ടര്‍മാരെ സമീപിക്കുന്നത്. ഇവയെല്ലാം നോയിസ് ഇന്‍ഡ്യൂസ്ഡ് ഹിയറിങ് ലോസ് ലക്ഷണങ്ങളാണ്. ഹെഡ്ഫോണുകള്, ഇയര്‍ബഡുകള്‍ പോലുള്ള വ്യക്തിഗത ശ്രവണ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷിതമല്ലാത്ത ശ്രവണ രീതികളും ഉച്ചത്തില്‍ സംഗീതം കേള്‍ക്കുന്നതും ഈ അവസ്ഥയ്ക്ക് കാരണമാകാം. ഇത് കേള്‍വി ശക്തി ഭാഗികമായോ പൂര്‍ണമായോ നഷ്ടമാകാന്‍ കാരണമാകുന്നു. 12 മുതല്‍ 35 വരെ പ്രായമായവരില്‍ ഏകദേശം 50 ശതമാനം ആളുകളും ഹെഡ്ഫോണ്സില് നിന്ന് സുരക്ഷിതമല്ലാത്ത അളവില്‍ ശബ്ദം കേള്‍ക്കുന്നവരാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ ഡാറ്റാ സൂചിപ്പിക്കുന്നത്. അതുപോലെ ഏകദേശം 40 ശതമാനം ആളുകള്‍ വിനോദ വേദികളില്‍ നിന്ന് ദോഷകരമായ അളവിലുള്ള ശബ്ദത്തിനും വിധേയരാകുന്നു. പബ്ബുകളിലും ക്ലബ്ബുകളിലും സിനിമ തിയേറ്ററുകളിലുമൊക്കെ കാതടപ്പിക്കുന്ന ശബ്ദങ്ങളോടുള്ള ചെറുപ്പക്കാരുടെ താല്പര്യം അപകടസാധ്യത വര്‍ധിപ്പിക്കുന്നതാണ്. തൊഴിലാളികള്‍ 3 മുതല്‍ 8 മണിക്കൂര്‍ വരെ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ കേള്‍ക്കുന്നത് കേള്‍വി തരാര്‍ ഉണ്ടാക്കാം. ആവര്‍ത്തിച്ച് ഉച്ചത്തിലുള്ള ശബ്ദത്തിന് വിധേയമാകുന്നത് അകത്തെ ചെവിയിലെ രോമകോശങ്ങള്‍ക്ക് സ്ഥിരമായ നാശത്തിലേക്ക് നയിക്കുന്നു. ഇത് കേള്‍വി ശക്തി പൂര്‍ണമാകും നഷ്ടപ്പെടാന്‍ കാരണമാകും. കേള്‍വി ശക്തിയെ സംരക്ഷിക്കാനായി 60/60 നിയമം പാലിക്കല്‍ (60 ശതമാനം ശബ്ദത്തില്‍ 60 മിനിറ്റ് തുടര്‍ച്ചയായി കേള്‍ക്കുക), ഇടയ്ക്കിടെ ഇടവേളകള്‍ എടുക്കുക, പതിവായി കേള്‍വി പരിശോധനകള്‍ നടത്തുക. രക്ഷിതാക്കള്‍, സ്കൂളുകള്‍, യുവതലമുറ എന്നിവരില്‍ അവബോധം സൃഷ്ടിക്കുക.
ചെറുപ്പക്കാരിലെ കേള്‍വിത്തകരാറുകള്‍ എന്തുകൊണ്ട്?
