ദേശീയപാത 66ലെ നിർമ്മാണത്തിലെ പാളിച്ചയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ വിശദീകരിച്ച് ഉപരിതല ഗതാഗത മന്ത്രാലയം. ജൂൺ, ജൂലൈ മാസങ്ങളിലായി വിദഗ്ധസമിതി കേരളത്തിലുടനീളം പരിശോധന നടത്തിയെങ്കിലും അന്തിമ റിപ്പോർട്ട് ലഭിച്ചിട്ടില്ല. കാസർകോഡ് ചെങ്ങളയിലെ തകർച്ചയിൽ മേഘ എഞ്ചിനീയറിംഗ് കമ്പനിക്ക് പിഴ ചുമത്തി കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്നും ഗതാഗത മന്ത്രാലയം വിശദീകരിച്ചു. ഹാരിസ് ബീരാൻ എംപിയുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
ദേശീയപാത 66ലെ നിർമ്മാണത്തിലെ പാളിച്ചയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ വിശദീകരിച്ച് ഉപരിതല ഗതാഗത മന്ത്രാലയം
