Posted inടെക്നോളജി

അടിയന്തര സുരക്ഷാ അപ്‌ഡേറ്റുമായി ആപ്പിള്‍

ഐഒഎസ് 18, ഐപാഡ് ഒഎസ് 18 എന്നിവയുടെ ഉപയോക്താക്കള്‍ക്കായി അടിയന്തര സുരക്ഷാ അപ്‌ഡേറ്റ് പുറത്തിറക്കി ആപ്പിള്‍. ഇമേജ് ഫയലിന്റെ രൂപത്തിലാണ് വൈറസ് ആക്രമണം ഉണ്ടാകുന്നത്. ഇത് പ്രോസസ് ചെയ്യുന്നത് മെമ്മറി കറപ്ഷനിലേക്ക് നയിക്കാനിടയുണ്ട്. പ്രത്യേക ഉപയോക്താക്കളെ ലക്ഷ്യം വച്ചുള്ള വളരെ സങ്കീര്‍ണമായ ആക്രമണമാണ് നടക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. മൊബൈല്‍ ഡിവൈസുകളില്‍ ഐഫോണ്‍ എക്‌സ് എസിനും അതിനുശേഷമുള്ള പതിപ്പുകള്‍ക്കും അപ്‌ഡേറ്റ് ലഭ്യമാണ്. മാക് ഒഎസ് സെക്വോയ, മാക് ഒഎസ് സോനോമ, മാക് ഒഎസ് വെഞ്ചുറ എന്നിവയ്ക്കും അപ്ഡേറ്റ് ലഭ്യമാണ്. […]

Posted inവിനോദം

‘ചത്ത പച്ച- റിങ് ഓഫ് റൗഡിസ്’ ഫസ്റ്റ് ലുക്ക്

മലയാളത്തിലെ ആദ്യത്തെ മുഴുനീള WWE സ്‌റ്റൈല്‍ ആക്ഷന്‍ ചിത്രമായി ഒരുങ്ങുന്ന ‘ചത്ത പച്ച- റിങ് ഓഫ് റൗഡിസ്’ എന്ന ചിത്രത്തിലെ അര്‍ജുന്‍ അശോകന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ലോക്കോ ലോബോ എന്ന് പേരുള്ള കഥാപാത്രമായാണ് അര്‍ജുന്‍ അശോകന്‍ ചിത്രത്തില്‍ വേഷമിടുന്നത്. വ്യത്യസ്തമായ, സ്‌റ്റൈലിഷ് മാസ്സ് ലുക്കിലാണ് അര്‍ജുന്‍ അശോകനെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. WWE താരങ്ങളുടെ ലുക്കിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് അര്‍ജുന്‍ അശോകന്റെ ലുക്ക് രൂപപ്പെടുത്തിയിരിക്കുന്നത്. പാന്‍ ഇന്ത്യന്‍ റെസ്ലിങ് ആക്ഷന്‍ കോമഡി എന്റര്‍ടെയ്‌നര്‍ ആയി […]

Posted inവിനോദം

‘മദരാശി’ ട്രെയിലര്‍ റിലീസ് ചെയ്തു

ശിവകാര്‍ത്തികേയനെ നായകനാക്കി എ.ആര്‍. മുരുകദോസ് സംവിധാനം ചെയ്യുന്ന ‘മദരാശി’ ട്രെയിലര്‍ റിലീസ് ചെയ്തു. അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ ത്രില്ലറാകും ചിത്രമെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ശ്രീലക്ഷ്മി മൂവീസ് നിര്‍മിക്കുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജുമേനോനും കേന്ദ്ര കഥാപാത്രത്തിലെത്തുന്നു. ബിജു മേനോന്റെ കരിയറിലെ ഒന്‍പതാമത്തെ തമിഴ് ചിത്രമാണിത്. ശിവകാര്‍ത്തികേയന്റെ ഇരുപത്തിമൂന്നാമതു ചിത്രം വലിയ ബജറ്റിലാണ് നിര്‍മിച്ചിരിക്കുന്നത്. വിദ്യുത് ജമ്വാല്‍, സഞ്ജയ് ദത്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. അമരന്റെ ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിനുശേഷം ഒരുങ്ങുന്ന […]

Posted inപുസ്തകങ്ങൾ

ഒഴുകാതെ ഒരു പുഴ

ടോള്‍സ്റ്റോയ് എന്ന വിഖ്യാത എഴുത്തുകാരന്റെ ഭാര്യ എന്ന മേല്‍വിലാസം കൊണ്ടുമാത്രം ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ട പേരല്ല സോഫിയ ടോള്‍സ്റ്റോയിയുടേത്. സോഫിയ സ്വയമേറ്റുവാങ്ങിയ ഉഗ്രവേനലുകളായിരുന്നു ടോള്‍സ്റ്റോയിയുടെ ജീവിതത്തിന്റെ തണലെന്ന് മനസ്സിലാക്കാന്‍ സോഫിയയുടെ പക്ഷത്തുനിന്നുകൊണ്ടുള്ള പുനര്‍വായന നമ്മെ പ്രേരിപ്പിക്കുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയായ ചന്ദ്രമതി സോഫിയ ടോള്‍സ്റ്റോയിയുടെ വീക്ഷണത്തിലൂടെ കഥ പറയുകയാണ് ഒഴുകാതെ ഒരു പുഴ എന്ന ഈ നോവലിലൂടെ. സോഫിയ ടോള്‍സ്റ്റോയിയുടെ ജീവിതത്തിന്റെ സൂക്ഷ്മതയിലൂടെ ടോള്‍സ്റ്റോയ് എന്ന എഴുത്തുകാരന്റെ മറുപുറം തേടുന്ന നോവല്‍. ‘ഒഴുകാതെ ഒരു പുഴ’. ചന്ദ്രമതി. മാതൃഭൂമി. […]

Posted inഓട്ടോമോട്ടീവ്

ബിഇ 6 ബാറ്റ്മാന്‍ എഡിഷന്‍ വിറ്റുതീര്‍ന്നു!

ബിഇ 6 ബാറ്റ്മാന്‍ എഡിഷന്റെ 999 യൂണിറ്റുകളുടെയും ബുക്കിങ് റജിസ്റ്ററായതായി മഹീന്ദ്ര പ്രഖ്യാപിച്ചു. ആദ്യത്തെ 300 യൂണിറ്റുകള്‍ കൂടാതെ 699 യൂണിറ്റുകളായി വിഹിതം വര്‍ധിപ്പിച്ചതിനൊപ്പം, ഓഗസ്റ്റ് 21 -ന് വൈകുന്നേരം 5 മണിക്ക് മഹീന്ദ്ര ബിഇ 6 ബാറ്റ്മാന്‍ എഡിഷന്റെ പ്രീ-ബുക്കിംഗും ആരംഭിച്ചിരുന്നു. തുടര്‍ന്ന് ഉപഭോക്താക്കള്‍ക്ക് ഓഗസ്റ്റ് 23 ന് രാവിലെ 11 മണി മുതല്‍ 21,000 രൂപ ബുക്കിങ് തുക അടയ്ക്കാനുള്ള അവസരവും നല്‍കിയിരുന്നു. അതോടൊപ്പം സ്‌പെഷ്യല്‍ എഡിഷന്‍ മോഡലിന്, മഹീന്ദ്ര ഓരോ ഉപഭോക്താവിനും 001 […]

Posted inആരോഗ്യം

വായു മലിനീകരണവും ഡെമെന്‍ഷ്യയ്ക്ക് കാരണാകാം

ലോകത്ത് 57 ദശലക്ഷം പേരെ ബാധിച്ചിരിക്കുന്ന രോഗമാണ് ഡിമന്‍ഷ്യ അഥവാ മറവിരോഗം. 2050 ഓടെ ഈ രോഗം ബാധിച്ചവരുടെ എണ്ണം 150 ദശലക്ഷമായി ഉയരുമെന്നും കണക്കാക്കപ്പെടുന്നു. ചില തരം വായു മലിനീകരണവുമായി നിരന്തരം ഉണ്ടാകുന്ന സമ്പര്‍ക്കം മനുഷ്യരുടെ മറവിരോഗ സാധ്യത വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് കേംബ്രിജ് സര്‍വകലാശാലയില്‍ അടുത്തിടെ നടന്ന ഒരു പഠനം. 51 പഠനങ്ങളുടെ റിപ്പോര്‍ട്ടുകളെ അവലോകനം ചെയ്താണ് കേംബ്രിജ് സര്‍വകലാശാലയിലെ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിലെ ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്. 29 ദശലക്ഷം പേരില്‍ നിന്നുള്ള […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെൻഡ് ചെയ്തത് സ്വാഗതം ചെയ്യുന്നുവെന്ന് കെ സുധാകരൻ

രാഹുൽ രാജിവെക്കണം എന്ന അഭിപ്രായം തനിക്കില്ലെന്നും ഇപ്പോൾ പാർട്ടിയെടുത്ത തീരുമാനം സ്വാ​ഗതാർഹമാണെന്നും വ്യക്തമാക്കി കെ സുധാകരൻ. ഇത് പാർട്ടിയെടുത്ത തീരുമാനമാണെന്നും രാജിവെക്കുമ്പോൾ മറ്റ് സാഹചര്യങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിലെ വനിതാ നേതാക്കളുടെ ആവശ്യം അവർക്കുള്ള അവകാശമാണെന്നും കെ സുധാകരൻ പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ഫോൺ എറിഞ്ഞ് കൊടുക്കുന്നതിനിടെ ഒരാൾ പിടിയിൽ

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ഫോൺ എറിഞ്ഞ് കൊടുക്കുന്നതിനിടെ ഒരാൾ പിടിയിൽ. പനങ്കാവ് സ്വദേശി അക്ഷയ് ആണ് പിടിയിലായത്. പുകയില ഉത്പന്നങ്ങളും ഇയാളുടെ പക്കൽ നിന്നും കണ്ടെത്തി. വാർഡൻന്മാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇയാളെ പിടികൂടിയത്. ജയിൽ കോമ്പൗണ്ടിലേക്ക് കടന്നാണ് അക്ഷയ് മൊബൈൽ എറിഞ്ഞ് നൽകാൻ ശ്രമിച്ചത്. ജോയിൻ്റ് സൂപ്രണ്ടിൻ്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സൈബർ ആക്രമണത്തോട് പ്രതികരിച്ച് ഉമ തോമസ് എംഎൽഎ

തനിക്കെതിരെ നടക്കുന്ന രൂക്ഷമായ സൈബർ ആക്രമണത്തിൽ ജനാധിപത്യ നാടല്ലേ എല്ലാവർക്കും പ്രതികരിക്കാമല്ലോ എന്ന് ഉമ തോമസ് പ്രതികരിച്ചു. പ്രസ്ഥാനം തന്റെ കൂടെ നിൽക്കുമെന്നും പറയാനുള്ളതെല്ലാം ഇന്നലെ പറഞ്ഞുവെന്നും എംഎൽഎ പറഞ്ഞു. രാ​ഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഉമ തോമസിനെതിരെ സൈബർ ആക്രമണം രൂക്ഷമായത്. അതേ സമയം, ഉമാ തോമസിനെതിരായ സൈബർ ആക്രമണത്തിൽ മുതിർന്ന നേതാക്കൾക്ക് കടുത്ത അതൃപ്തിയാണുള്ളത്. കോൺഗ്രസ് അനുകൂലികൾ എങ്കിൽ ഉടൻ നിർത്തണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ധാർമികത ഉയർത്തി രാഹുൽ എംഎൽഎ സ്ഥാനം കൂടി രാജിവെക്കണമെന്ന് ടിപി രാമകൃഷ്ണൻ

രാഹുൽ മാങ്കൂട്ടത്തിൽ ധാർമികത ഉയർത്തിപ്പിടിച്ച് എംഎൽഎ സ്ഥാനം കൂടി രാജി വയ്ക്കണമെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. രാഹുൽ മൂല്യങ്ങളിൽ നിന്നും പിന്നോട്ട് പോയി എന്നും ഇപ്പോഴും ജനങ്ങളോട് അടക്കം ധിക്കാര മനോഭാവമാണ് രാഹുൽ മാങ്കൂട്ടത്തിൽ പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം തെറ്റുകാരെ ആരെയും ന്യായീകരിച്ചിട്ടില്ലെന്നായിരുന്നു ഇടത് നേതാക്കൾക്ക് എതിരായ പീഡന കേസ് സംബന്ധിച്ച ചോദ്യങ്ങളോടുള്ള അദ്ദേഹത്തിൻ്റെ പ്രതികരണം. ഒരാളുടെ തെറ്റ് മറ്റൊരാളുടെ തെറ്റുകൊണ്ട് ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.