ബിഇ 6 ബാറ്റ്മാന് എഡിഷന്റെ 999 യൂണിറ്റുകളുടെയും ബുക്കിങ് റജിസ്റ്ററായതായി മഹീന്ദ്ര പ്രഖ്യാപിച്ചു. ആദ്യത്തെ 300 യൂണിറ്റുകള്‍ കൂടാതെ 699 യൂണിറ്റുകളായി വിഹിതം വര്‍ധിപ്പിച്ചതിനൊപ്പം, ഓഗസ്റ്റ് 21 -ന് വൈകുന്നേരം 5 മണിക്ക് മഹീന്ദ്ര ബിഇ 6 ബാറ്റ്മാന് എഡിഷന്റെ പ്രീ-ബുക്കിംഗും ആരംഭിച്ചിരുന്നു. തുടര്‍ന്ന് ഉപഭോക്താക്കള്‍ക്ക് ഓഗസ്റ്റ് 23 ന് രാവിലെ 11 മണി മുതല്‍ 21,000 രൂപ ബുക്കിങ് തുക അടയ്ക്കാനുള്ള അവസരവും നല്‍കിയിരുന്നു. അതോടൊപ്പം സ്പെഷ്യല്‍ എഡിഷന് മോഡലിന്, മഹീന്ദ്ര ഓരോ ഉപഭോക്താവിനും 001 മുതല്‍ 999 വരെയുള്ള ബാഡ്ജ് നമ്പര്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും അനുവദിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ബാറ്റ്മാന് ദിനം എന്ന് അറിയപ്പെടുന്ന സെപ്റ്റംബര്‍ 20 ന് ബിഇ 6 ബാറ്റ്മാന് എഡിഷന്റെ ഡെലിവറികള്‍ ആരംഭിക്കും. 27.79 ലക്ഷം രൂപ എക്സ്-ഷോറൂം വിലയില്‍ പുറത്തിറക്കിയ മഹീന്ദ്ര ബിഇ 6 ബാറ്റ്മാന് എഡിഷന്, ടോപ്പ്-സ്പെക്ക് പാക്ക് ത്രീ വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്, എക്സ്റ്റീരിയറിലും ഇന്റീരിയറിലും ബാറ്റ്മാന് തീം എലമെന്റുകള്‍ ഇതിനു ലഭിക്കുന്നു, നോര്‍മല്‍ പാക്ക് ത്രീ മോഡലിനേക്കാള്‍ 89,000 രൂപ വിലയും ഇതിനു കൂടുതലാണ്.
ബിഇ 6 ബാറ്റ്മാന് എഡിഷന് വിറ്റുതീര്‍ന്നു!
