തനിക്കെതിരെ നടക്കുന്ന രൂക്ഷമായ സൈബർ ആക്രമണത്തിൽ ജനാധിപത്യ നാടല്ലേ എല്ലാവർക്കും പ്രതികരിക്കാമല്ലോ എന്ന് ഉമ തോമസ് പ്രതികരിച്ചു. പ്രസ്ഥാനം തന്റെ കൂടെ നിൽക്കുമെന്നും പറയാനുള്ളതെല്ലാം ഇന്നലെ പറഞ്ഞുവെന്നും എംഎൽഎ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഉമ തോമസിനെതിരെ സൈബർ ആക്രമണം രൂക്ഷമായത്. അതേ സമയം, ഉമാ തോമസിനെതിരായ സൈബർ ആക്രമണത്തിൽ മുതിർന്ന നേതാക്കൾക്ക് കടുത്ത അതൃപ്തിയാണുള്ളത്. കോൺഗ്രസ് അനുകൂലികൾ എങ്കിൽ ഉടൻ നിർത്തണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
സൈബർ ആക്രമണത്തോട് പ്രതികരിച്ച് ഉമ തോമസ് എംഎൽഎ
