ഐഒഎസ് 18, ഐപാഡ് ഒഎസ് 18 എന്നിവയുടെ ഉപയോക്താക്കള്‍ക്കായി അടിയന്തര സുരക്ഷാ അപ്ഡേറ്റ് പുറത്തിറക്കി ആപ്പിള്‍. ഇമേജ് ഫയലിന്റെ രൂപത്തിലാണ് വൈറസ് ആക്രമണം ഉണ്ടാകുന്നത്. ഇത് പ്രോസസ് ചെയ്യുന്നത് മെമ്മറി കറപ്ഷനിലേക്ക് നയിക്കാനിടയുണ്ട്. പ്രത്യേക ഉപയോക്താക്കളെ ലക്ഷ്യം വച്ചുള്ള വളരെ സങ്കീര്‍ണമായ ആക്രമണമാണ് നടക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. മൊബൈല്‍ ഡിവൈസുകളില്‍ ഐഫോണ്‍ എക്സ് എസിനും അതിനുശേഷമുള്ള പതിപ്പുകള്‍ക്കും അപ്ഡേറ്റ് ലഭ്യമാണ്. മാക് ഒഎസ് സെക്വോയ, മാക് ഒഎസ് സോനോമ, മാക് ഒഎസ് വെഞ്ചുറ എന്നിവയ്ക്കും അപ്ഡേറ്റ് ലഭ്യമാണ്. റാപ്പിഡ് സെക്യൂരിറ്റി റെസ്പോണ്‍സസ് പ്രാപ്തമാക്കുന്നതിനുളള നടപടികള്‍ ഇപ്രകാരമാണ്. സെറ്റിംഗിലെ ജനറല്‍ ഓപ്ഷന് കീഴിലുളള സോഫ്റ്റ്വെയര് അപ്ഡേറ്റ് എന്നതിലേക്ക് പോകുക. തുടര്‍ന്ന് ഓട്ടോമാറ്റിക് അപ്ഡേറ്റുകള് ടാപ്പ് ചെയ്യുക. സെക്യുരിറ്റി റെസ്പോണ്‍സ് & സിസ്റ്റം ഫയല്‍സ് എന്നത് ഓണ്‍ ആക്കുക. റാപ്പിഡ് സെക്യൂരിറ്റി റെസ്പോണ്‍സസ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ താല്‍പ്പര്യമില്ലാത്ത ഉപയോക്താക്കള്‍ക്ക് സാധാരണ സോഫ്റ്റ്വെയര് അപ്ഡേറ്റുകള് പോലെ അവ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.
അടിയന്തര സുരക്ഷാ അപ്ഡേറ്റുമായി ആപ്പിള്‍
