സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ മനസിലാക്കുന്നതിന് സർക്കാരിന് സ്ഥിതി വിവര കണക്കുകൾ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണത്തിൽ സുതാര്യത ഉറപ്പുവരുത്തുന്നതിന് കൃത്യമായ കണക്കുകൾക്ക് സാധിക്കും. ലോകത്ത് പലയിടത്തും ഭരണകൂടങ്ങൾ സ്ഥിതിവിവരക്കണക്കുകളെ ഭയക്കുന്ന സ്ഥിതി നിലവിലുണ്ട്. അമേരിക്കയിൽ ട്രംപ് ഭരണകൂടം സമീപകാലത്ത് തൊഴിൽ മേഖലയിലെ കണക്കുകൾ പുറത്തുവിട്ടതിനെ തുടർന്ന് ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് മേധാവിയെ പുറത്താക്കിയ സംഭവം ഉദാഹരണമാണ്. എന്നാൽ കേരള സർക്കാർ ഡാറ്റയുടെ പ്രാധാന്യം കണക്കിലെടുക്കുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ, […]
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം സമ്പന്ധിച്ച വിവരങ്ങൾ പുറത്തു വിടേണ്ടെന്ന് ദില്ലി ഹൈക്കോടതി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം സമ്പന്ധിച്ച വിവരങ്ങൾ പുറത്തു വിടേണ്ടെന്ന് ദില്ലി ഹൈക്കോടതി. സര്‍ട്ടിഫിക്കറ്റുകൾ പരിശോധിക്കണം എന്ന വിവരാവകാശ കമ്മീഷന്‍ ഉത്തരവ് റദ്ദാക്കിയിരിക്കുകയാണ് കോടതി. പ്രധാനമന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ട് വലിയ ആരോപണ പ്രത്യാരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. 1978 ലെ എല്ലാ ബിരുദ സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കണം എന്ന ഉത്തരവായിരുന്നു വിവരാവകാശ കമ്മീഷന്‍ ഇതുമായി ബന്ധപ്പെട്ട് നല്‍കിയിരുന്നത്. വിവരാവകാശ കമ്മീഷന്‍റെ ഈ ഉത്തരവ് ചോദ്യം ചെയ്തു കൊണ്ട് ദില്ലി സര്‍വ്വകലാശാലയാണ് ദില്ലി ഹൈക്കോടതിയെ സമീപിച്ചത്.
ആഗോള അയ്യപ്പ സംഗമത്തിലേക്ക് എം.കെ.സ്റ്റാലിനെ ക്ഷണിച്ചതിനെതിരെ തമിഴ്നാട് ബിജെപി
ആഗോള അയ്യപ്പ സംഗമത്തിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ ക്ഷണിച്ചതിനെതിരെ തമിഴ്നാട് ബിജെപി. പിണറായി വിജയൻ പെരിയാർ വിജയൻ ആകുന്നതായി തമിഴിസൈ സൗന്ദർരാജൻ കുറ്റപ്പെടുത്തി. സ്റ്റാലിനും പിണറായിയും ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും തമിഴ്നാടിലെ ഒരു ഹിന്ദുമത ചടങ്ങിലും സ്റ്റാലിൻ പങ്കെടുക്കാറില്ല 35,000 ക്ഷേത്രങ്ങളിൽ ഒന്നിലും പോകാറില്ല പക്ഷെ കേരളത്തിൽ പോകാൻ ഒരുങ്ങുന്നുവെന്നും ഉദയനിധി സനാതനധർമത്തെ ഉന്മൂലനം ചെയാൻ നടക്കുകയാണ് പക്ഷെ വോട്ടിനായി ഇപ്പോൾ കേരളത്തിൽ പോകുന്നു എന്നും തമിഴിസൈ പറഞ്ഞു. മകനെ തിരുത്താൻ ഒരിക്കലും സ്റ്റാലിൻ തയാറായില്ല എന്ത് ധാർമികതയുടെ […]
നിമിഷ പ്രിയയുമായി ബന്ധപ്പെട്ട കെ എ പോളിന്റെ ഹർജി സുപ്രീംകോടതി തള്ളി
നിമിഷ പ്രിയയുമായി ബന്ധപ്പെട്ട മാധ്യമവാർത്തകൾ വിലക്കണമെന്ന ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റിവ് സംഘടന സ്ഥാപകനുമായ കെ എ പോളിന്റെ ഹർജി സുപ്രീംകോടതി തള്ളി . കേന്ദ്ര സർക്കാരിന് ആവശ്യമുണ്ടെങ്കിൽ സമീപിക്കുമെന്ന് പോളിനോട് കോടതി പറഞ്ഞു. അതേസമയം, ഏഴ് ദിവസത്തിനകം സർക്കാർ നിമിഷ പ്രിയയെ മോചിപ്പിച്ചില്ലെങ്കിൽ താൻ വീണ്ടും ഇടപെടുമെന്ന് കെ എ പോൾ മാധ്യമങ്ങളോട് പ്രതികരിച്ചു. നിമിഷ തനിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കോടതിയെ കണ്ടതെന്നും കാന്തപുരത്തെയും ആക്ഷൻ കൗൺസിലിലെ മറ്റ് ആളുകളും മാധ്യമങ്ങളുമായി സംസാരിക്കുന്നത് വിലക്കണമെന്ന് […]
ജമ്മുകശ്മീരിൽ നിയന്ത്രണരേഖയോട് ചേർന്ന പ്രദേശങ്ങളിൽ പാക് ഡ്രോണുകൾ
ജമ്മുകശ്മീരിൽ നിയന്ത്രണ രേഖയോട് ചേർന്ന പ്രദേശങ്ങളിൽ പാക് ഡ്രോണുകൾ കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചു. ഞായറാഴ്ച രാത്രി 9.15 ഓടെ മെൻധാർ സെക്ടറിലെ ബാലാകോട്ട്, ലാംഗോട്ട്, ഗുർസായി നല്ലാ എന്നിവിടങ്ങളിൽ അതിർത്തിക്കപ്പുറത്ത് നിന്നും ഡ്രോണുകളുടെ നീക്കം ശ്രദ്ധയിൽപ്പെട്ടതായാണ് വിവരം. ഡ്രോണുകൾ വളരെ ഉയരത്തിൽ പറക്കുകയും അഞ്ച് മിനിറ്റിനുള്ളിൽ പാകിസ്താൻ ഭാഗത്തേക്ക് മടങ്ങുകയും ചെയ്തു. ഡ്രോണുകൾ നിരീക്ഷണത്തിനായി അയച്ചതാവാനാണ് സാധ്യതയെന്നാണു പ്രാഥമിക വിലയിരുത്തൽ.
രാഹുലിനെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനത്തിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ
രാഹുലിനെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനത്തിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എം പി. ശക്തമായ തീരുമാനമാണ് പാർട്ടി എടുത്തതെന്നും ഇത് എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കും ബാധകമാണെന്നും കെ പി സി സി വർക്കിംഗ് പ്രസിഡന്‍റ് കൂടിയായ ഷാഫി പറഞ്ഞു. രാഹുൽ വിഷയത്തിൽ കെ പി സി സി പ്രസിഡന്‍റ് സണ്ണി ജോസഫ് എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞുകഴിഞ്ഞെന്നും അതിനു മുകളിൽ ഒന്നും പറയേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയുടെ ഐക്യവും ശക്തിയും ഉറപ്പാക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും […]
നയതന്ത്രബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലും പാകിസ്താനോട് സൗഹാര്‍ദപൂര്‍ണമായ സമീപനം സ്വീകരിച്ച് ഇന്ത്യ
നയതന്ത്രബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലും പാകിസ്താനോട് സൗഹാര്‍ദപൂര്‍ണമായ സമീപനം സ്വീകരിച്ച് ഇന്ത്യ. കനത്തമഴയുടെ പശ്ചാത്തലത്തിൽ തവി നദിയില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന വിവരം ഇന്ത്യ, പാകിസ്താനെ അറിയിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ മുഖാന്തരമാണ് വിവരം കൈമാറിയത്. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് സിന്ധു നദീജല ഉടമ്പടി പ്രകാരമുള്ള സാധാരണ ആശയവിനിമയ മാര്‍ഗം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. അതിനാലാണ് ഇത്തരത്തിൽ വിവരം കൈമാറിയതെന്നാണ് വിവരം.
സായാഹ്ന വാര്‍ത്തകള്‍ | ഓഗസ്റ്റ് 25, തിങ്കളാഴ്ച
◾https://dailynewslive.in/ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. 6 മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. എംഎല്‍എ സ്ഥാനത്ത് രാഹുല്‍ തുടരുമെന്നും ആരോപണങ്ങളില്‍ പാര്‍ട്ടി അന്വേഷണം ഉണ്ടാകില്ലെന്നുമാണ് വിവരം. അതേസമയം രാഹുല്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്നും അവധിയെടുക്കാന്‍ നിര്‍ദ്ദേശിച്ചേക്കുമെന്നും സൂചനയുണ്ട്. ◾https://dailynewslive.in/ പാര്‍ട്ടിക്കോ, പൊലീസിനോ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും പരാതിയൊന്നുമില്ലാതെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് കര്‍ശന നടപടി സ്വീകരിച്ചതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളത്തില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയപാര്‍ട്ടി ഇത്തരമൊരു സംഭവത്തില്‍ […]
മദ്ധ്യാഹ്ന വാർത്തകൾ
രാഹുൽ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. 6 മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. എംഎൽഎ സ്ഥാനത്ത് രാഹുൽ തുടരുമെന്നും ആരോപണങ്ങളിൽ പാര്‍ട്ടി അന്വേഷണം ഉണ്ടാകില്ലെന്നുമാണ് വിവരം. അതേസമയം രാഹുൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്നും അവധിയെടുക്കാൻ നിർദ്ദേശിച്ചേക്കുമെന്നും സൂചനയുണ്ട്. പാർട്ടിക്കോ, പൊലീസിനോ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും പരാതിയൊന്നുമില്ലാതെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് കർശന നടപടി സ്വീകരിച്ചതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പീഡന കേസിലെ പ്രതികളെ സംരക്ഷിക്കുന്ന ബിജെപിക്കും സിപിഎമ്മിനും ധാർമികത […]
സിബില്‍ സ്‌കോര്‍ കുറവായാലും വായ്പ ലഭിക്കും!
ബാങ്ക് വായ്പയ്ക്കായി ശ്രമിക്കുന്ന പലരുടെയും പ്രശ്നമാണ് സിബില്‍ സ്‌കോര്‍. സാധാരണ ഗതിയില്‍ മെച്ചപ്പെട്ട സിബില്‍ സ്‌കോര്‍ ഇല്ലാത്തവര്‍ക്ക് വായ്പ നിഷേധിക്കുകയെന്ന നയമാണ് ബാങ്കുകള്‍ പിന്തുടരുന്നത്. ഇപ്പോഴിതാ, ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സിബില്‍ സ്‌കോര്‍ കുറവാണെന്നതിന്റെ പേരില്‍ ആദ്യമായി വായ്പയ്ക്കായി സമീപിക്കുന്നവര്‍ക്ക് ലോണ്‍ നിഷേധിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. 300 മുതല്‍ 900 വരെയുള്ള മൂന്നക്ക സ്‌കോറായിട്ടാണ് സിബില്‍ സ്‌കോര്‍ സൂചിപ്പിക്കുന്നത്. ഒരാളുടെ സാമ്പത്തിക അച്ചടക്കത്തെപ്പറ്റി ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും കൃത്യമായ അറിവ് ഇതുവഴി ലഭിക്കും. സിബില്‍ […]
