ആഗോള അയ്യപ്പ സംഗമത്തിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ ക്ഷണിച്ചതിനെതിരെ തമിഴ്നാട് ബിജെപി. പിണറായി വിജയൻ പെരിയാർ വിജയൻ ആകുന്നതായി തമിഴിസൈ സൗന്ദർരാജൻ കുറ്റപ്പെടുത്തി. സ്റ്റാലിനും പിണറായിയും ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും തമിഴ്നാടിലെ ഒരു ഹിന്ദുമത ചടങ്ങിലും സ്റ്റാലിൻ പങ്കെടുക്കാറില്ല 35,000 ക്ഷേത്രങ്ങളിൽ ഒന്നിലും പോകാറില്ല പക്ഷെ കേരളത്തിൽ പോകാൻ ഒരുങ്ങുന്നുവെന്നും ഉദയനിധി സനാതനധർമത്തെ ഉന്മൂലനം ചെയാൻ നടക്കുകയാണ് പക്ഷെ വോട്ടിനായി ഇപ്പോൾ കേരളത്തിൽ പോകുന്നു എന്നും തമിഴിസൈ പറഞ്ഞു. മകനെ തിരുത്താൻ ഒരിക്കലും സ്റ്റാലിൻ തയാറായില്ല എന്ത് ധാർമികതയുടെ അടിസ്ഥാനത്തിൽ ആണ് ഇപ്പോൾ അയ്യപ്പ ഭക്തരുടെ അടുത്തേക്ക് പോകുന്നതെന്നും അവര് ചോദിച്ചു.
ആഗോള അയ്യപ്പ സംഗമത്തിലേക്ക് എം.കെ.സ്റ്റാലിനെ ക്ഷണിച്ചതിനെതിരെ തമിഴ്നാട് ബിജെപി
