നയതന്ത്രബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലും പാകിസ്താനോട് സൗഹാര്‍ദപൂര്‍ണമായ സമീപനം സ്വീകരിച്ച് ഇന്ത്യ. കനത്തമഴയുടെ പശ്ചാത്തലത്തിൽ തവി നദിയില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന വിവരം ഇന്ത്യ, പാകിസ്താനെ അറിയിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ മുഖാന്തരമാണ് വിവരം കൈമാറിയത്. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് സിന്ധു നദീജല ഉടമ്പടി പ്രകാരമുള്ള സാധാരണ ആശയവിനിമയ മാര്‍ഗം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. അതിനാലാണ് ഇത്തരത്തിൽ വിവരം കൈമാറിയതെന്നാണ് വിവരം.
നയതന്ത്രബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലും പാകിസ്താനോട് സൗഹാര്‍ദപൂര്‍ണമായ സമീപനം സ്വീകരിച്ച് ഇന്ത്യ
