ജമ്മുകശ്മീരിൽ നിയന്ത്രണ രേഖയോട് ചേർന്ന പ്രദേശങ്ങളിൽ പാക് ഡ്രോണുകൾ കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചു. ഞായറാഴ്ച രാത്രി 9.15 ഓടെ മെൻധാർ സെക്ടറിലെ ബാലാകോട്ട്, ലാംഗോട്ട്, ഗുർസായി നല്ലാ എന്നിവിടങ്ങളിൽ അതിർത്തിക്കപ്പുറത്ത് നിന്നും ഡ്രോണുകളുടെ നീക്കം ശ്രദ്ധയിൽപ്പെട്ടതായാണ് വിവരം. ഡ്രോണുകൾ വളരെ ഉയരത്തിൽ പറക്കുകയും അഞ്ച് മിനിറ്റിനുള്ളിൽ പാകിസ്താൻ ഭാഗത്തേക്ക് മടങ്ങുകയും ചെയ്തു. ഡ്രോണുകൾ നിരീക്ഷണത്തിനായി അയച്ചതാവാനാണ് സാധ്യതയെന്നാണു പ്രാഥമിക വിലയിരുത്തൽ.
ജമ്മുകശ്മീരിൽ നിയന്ത്രണരേഖയോട് ചേർന്ന പ്രദേശങ്ങളിൽ പാക് ഡ്രോണുകൾ
