കല്യാണി പ്രിയദര്‍ശന്‍, നസ്ലിന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം ‘ലോക: ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ ട്രെയിലര്‍ എത്തി. ഡൊമിനിക് അരുണ്‍ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. ‘ലോക’ എന്ന് പേരുള്ള സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’. ഹോളിവുഡ് ലെവലില്‍ ആണ് സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. ട്രെയിലറിന്റെ അവസാനം ഒരു സസ്‌പെന്‍സും അണിയറക്കാര്‍ ഒളിപ്പിച്ചിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ […]
‘ഓടും കുതിര, ചാടും കുതിര’യുടെ ബുക്കിങ് ആരംഭിച്ചു
ഫഹദ് ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അല്‍ത്താഫ് സലിം ഒരുക്കുന്ന ‘ഓടും കുതിര, ചാടും കുതിര’യുടെ ബുക്കിങ് ആരംഭിച്ചു. കേരളത്തില്‍ എവിടെ നിന്നും ഇപ്പോള്‍ ചിത്രത്തിന് ടിക്കറ്റ് ബുക്ക് ചെയ്യാം. ഓണത്തിന് പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന ഒരു ഫണ്‍ എന്റര്‍ടെയ്‌നറാണ് ചിത്രം. ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന ചിത്രത്തിന് ശേഷം അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓടും കുതിര, ചാടും കുതിര’. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. ഫഹദിനൊപ്പം ലാല്‍, വിനയ് ഫോര്‍ട്ട്, സുരേഷ് […]
ഹണ്ടര്‍ 350 ഗ്രാഫൈറ്റ് ഗ്രേ പുറത്തിറക്കി എന്‍ഫീല്‍ഡ്
മിഡ്-സൈസ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെ പ്രധാനിയാണ് റോയല്‍ എന്‍ഫീല്‍ഡ്. ഇപ്പോള്‍ 2025 ഹണ്ടര്‍ 350 – ഗ്രാഫൈറ്റ് ഗ്രേ – എന്ന പുതിയ കളര്‍വേ പുറത്തിറക്കിയിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. നിലവില്‍ റിയോ വൈറ്റ്, ഡാപ്പര്‍ ഗ്രേ എന്നിവയായിരുന്നു കളര്‍ ഓപ്ഷനുകള്‍. എന്നാലിപ്പോള്‍ ഗ്രാഫൈറ്റ് ഗ്രേ കൂടെ വന്നതോടെ മിഡ് വേരിയന്റ് ഇപ്പോള്‍ മൂന്ന് വ്യത്യസ്ത നിറങ്ങളില്‍ ലഭ്യമാണ്. ഹണ്ടര്‍ 350 ഗ്രാഫൈറ്റ് ഗ്രേയ്ക്ക് 1.76 ലക്ഷം രൂപയാണ് വില. ബുക്കിങ്ങും ആരംഭിച്ചു. സ്ട്രീറ്റ് ഗ്രാഫിറ്റി ആര്‍ട്ടില്‍ നിന്ന് പ്രചോദനം […]
പഠിച്ച കള്ളന്മാര്‍
അശാന്തമായ മനസ്സിന്റെയും മണ്ണിന്റെയും വിലാപങ്ങളെ അക്ഷരങ്ങളിലേക്ക് ഏറ്റുവാങ്ങിയ പ്രശസ്ത നോവലിസ്റ്റ് കേശവദേവ് തുടങ്ങിവെച്ച ‘പഠിച്ച കള്ളന്മാര്‍’ എന്ന നോവല്‍ കാലങ്ങള്‍ക്കുശേഷം പ്രിയപത്‌നി സീതാലക്ഷ്മീദേവ് പൂര്‍ത്തീകരിച്ചിരിക്കുന്നു. ജോലിതേടി തിരുവനന്തപുരത്തെത്തിയ പറവൂര്‍ സ്വദേശികളും അഭ്യസ്തവിദ്യരായ ചന്ദ്രശേഖരന്‍ പിള്ളയെന്ന ചന്ദ്രനിലും സുരേന്ദ്രനിലുമാണ് നോവല്‍ ആരംഭിക്കുന്നത്. തലസ്ഥാനത്തെത്തുന്ന ഇവര്‍ വര്‍ഗ്ഗീസ്, ഗോപാലകൃഷ്ണന്‍ എന്നിവരോടൊപ്പം ചേര്‍ന്ന് കള്ളന്മാരായിത്തീരുന്നതിലൂടെയാണ് കഥ വികസിക്കുന്നത്. 28 വര്‍ഷങ്ങള്‍ക്കു മുമ്പ് കേശവദേവ് എഴുതിത്തുടങ്ങിയ കഥ അദ്ദേഹം ഉദ്ദേശിച്ച രീതിയില്‍തന്നെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ‘പഠിച്ച കള്ളന്മാര്‍’. കേശവദേവ്, സീതാലക്ഷ്മീദേവ്. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. […]
ആത്മഹത്യ ചിന്തകള്‍ ഉണ്ടാക്കുന്ന സ്മാര്‍ട്‌ഫോണുകള്‍
കുട്ടികള്‍ക്കു വിനോദത്തിനായി സ്മാര്‍ട്‌ഫോണുകള്‍ നല്‍കുന്നതിന് പിന്നിലെ അപകടങ്ങളെ കുറിച്ച് വിദഗ്ധര്‍ പലപ്പോഴും മുന്നറിയിപ്പ് നല്‍കാറുണ്ട്. ഈ ആശങ്കകള്‍ അസ്ഥാനത്തല്ലെന്നു തെളിയിക്കുകയാണ് അടുത്തിടെ പുറത്ത് വന്ന ഒരു പഠനം. വളരെ ചെറുപ്രായത്തില്‍ കുട്ടികള്‍ സ്മാര്‍ട്‌ഫോണുകള്‍ ഉപയോഗിക്കുന്നത് അവരില്‍ ആത്മഹത്യ ചിന്ത അടക്കമുള്ള പല മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാമെന്നു പഠനം മുന്നറിയിപ്പ് നല്‍കുന്നു. ഒരു ലക്ഷത്തിലധികം കുട്ടികളെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ജേണല്‍ ഓഫ് ഹ്യൂമന്‍ ഡവലപ്മെന്റ് ആന്‍ഡ് കേപ്പബിലിറ്റീസിലാണ് പ്രസിദ്ധീകരിച്ചത്. അഞ്ചോ ആറോ വയസ്സുള്ളപ്പോള്‍ സ്മാര്‍ട്‌ഫോണുകള്‍ ഉപയോഗിച്ച് […]
അമീബിക്ക് മസ്തിഷ്‌ക ജ്വരം തടയാന്‍ ജല സ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
അമീബിക്ക് മസ്തിഷ്‌ക ജ്വരം തടയാന്‍ ജല സ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജനകീയ ക്യാമ്പയിന്‍ ആരംഭിക്കുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലെ നിര്‍ദേശാനുസരണമാണ് തീരുമാനം..ആഗസ്റ്റ് 30, 31 (ശനി, ഞായര്‍) ദിവസങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലേയും സ്ഥാപനങ്ങളിലേയും കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യും.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയുണ്ടാകുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയുണ്ടാകുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് . ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ഒഡിഷ- പശ്ചിമ ബംഗാൾ തീരത്തിനു സമീപം ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച് മുഹമ്മദ് ഷർഷാദ്.
സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച് മുഹമ്മദ് ഷർഷാദ്. സിപിഎമ്മിനെയോ പാർട്ടി സെക്രട്ടറിയെയോ നേതാക്കളെയോ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് ഷര്‍ഷാദ് പറയുന്നത്. പാർട്ടി സെക്രട്ടറിയുടെ മകനിൽ നിന്ന് കത്ത് ചോർന്നു എന്നാണ് സംശയമെന്നും സംശയം മാത്രമാണ്, പാർട്ടി കോൺഗ്രസിന് ശേഷം മറ്റു നേതാക്കൾ എല്ലാം രാജേഷ് കൃഷ്ണയിൽ നിന്ന് അകൽച്ച സൂക്ഷിച്ചിരുന്നു. മാധ്യമങ്ങളിൽ താൻ പറയുന്നതിന്റെ ചില ഭാഗങ്ങൾ മാത്രം വരുന്നത് കൊണ്ടാണ് ഇന്ന് വാർത്താസമ്മേളനം നടത്തുന്നതെന്നും ഷര്‍ഷാദ് പറഞ്ഞു.
വെളിച്ചെണ്ണ വില വർധനയിൽ ഫലപ്രദമായി സംസ്ഥാന സർക്കാർ ഇടപെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
വെളിച്ചെണ്ണ വില വർധനയിൽ ഫലപ്രദമായി സംസ്ഥാന സർക്കാർ ഇടപെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 500 രൂപയോളം വില വർധിച്ച ഘടത്തിൽ ശബരി വെളിച്ചെണ്ണ 349 രൂപയ്ക്ക് സപ്ലൈകോ നൽകി.വില ഇനിയും കുറക്കാനുള്ള ഇടപെടൽ നടത്തും. ഇതുമൂലം മറ്റ് ബ്രാൻഡുകളുടെ വില പൊതു വിപണിയിൽ കുറഞ്ഞുവെന്നും മുഖ്യമന്ത്രി. സപ്ലൈകോ ഓണം ഫെയർ സംസ്ഥാനതല ഉദ്ഘാടനം നടത്തുകയായിരുന്നു മന്ത്രി.
സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ മനസിലാക്കാൻ കൃത്യമായ സ്ഥിതിവിവരക്കണക്കുകൾ അനിവാര്യമാണെന്ന് മുഖ്യമന്ത്രി
സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ മനസിലാക്കുന്നതിന് സർക്കാരിന് സ്ഥിതി വിവര കണക്കുകൾ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണത്തിൽ സുതാര്യത ഉറപ്പുവരുത്തുന്നതിന് കൃത്യമായ കണക്കുകൾക്ക് സാധിക്കും. ലോകത്ത് പലയിടത്തും ഭരണകൂടങ്ങൾ സ്ഥിതിവിവരക്കണക്കുകളെ ഭയക്കുന്ന സ്ഥിതി നിലവിലുണ്ട്. അമേരിക്കയിൽ ട്രംപ് ഭരണകൂടം സമീപകാലത്ത് തൊഴിൽ മേഖലയിലെ കണക്കുകൾ പുറത്തുവിട്ടതിനെ തുടർന്ന് ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് മേധാവിയെ പുറത്താക്കിയ സംഭവം ഉദാഹരണമാണ്. എന്നാൽ കേരള സർക്കാർ ഡാറ്റയുടെ പ്രാധാന്യം കണക്കിലെടുക്കുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ, […]
