പ്രതിപക്ഷ നേതാവിന്റെ താക്കീതിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗേവിന്ദൻ. സിപിഎമ്മിൽ ഒരു ബോംബും വീഴാനില്ലെന്നും വിണുകൊണ്ടിരിക്കുന്നതും വീഴാൻ പോകുന്നതും കോൺഗ്രസിലാണെന്നും അദ്ദേഹം പറഞ്ഞു. കഥകൾ വരുന്നതിൽ ഭയമില്ലെന്നും പറയുന്നതല്ലാതെ പുറത്തൊന്നും വരുന്നില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു. കേരളം ഞെട്ടുന്ന ഒരു വാര്‍ത്ത വരും, സിപിഎം കാത്തിരിക്കൂ എന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ മുന്നറിയിപ്പ്.
ചെറുനടത്തവും ആരോഗ്യം മെച്ചപ്പെടുത്തും!
ആരോഗ്യം മെച്ചപ്പെടുത്താനുള്ള മികച്ച ഒരു മാര്‍ഗമാണ് മൈക്രോവോക്ക്. പേരു സൂചിപ്പിക്കുന്നതുപോലെ വെറും 3 മുതല്‍ 8 മിനിറ്റ് വരെ നീളുന്ന ചെറുനടത്തമാണ് മൈക്രോ വോക്ക്‌സ്. ചടഞ്ഞുകൂടിയിരുന്ന്, പ്രത്യേകിച്ച് സ്‌ക്രീനുകള്‍ക്കു മുന്നിലും ലാപ്‌ടോപ്പിനും ഡെസ്‌ക്ക്‌ടോപ്പിനും മുന്നില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ചെറിയ ഇടവേളകളെടുത്ത് ചെറു നടത്തം ആവാം. ദീര്‍ഘമായ വര്‍ക്കൗട്ടുകള്‍ക്ക് പകരമാക്കാവില്ലെങ്കിലും തിരക്കുള്ള ആളുകള്‍ക്ക് മാനസികവും ശാരീരികവുമായി മെച്ചപ്പെട്ട ആരോഗ്യം ലഭിക്കാന്‍ മൈക്രോ വോക്ക്‌സ് സഹായിക്കും. യൂണിവേഴ്‌സിറ്റി ഓഫ് മിലന്‍ നടത്തിയ ഒരു പഠനമനുസരിച്ച് ചെറുനടത്തങ്ങള്‍ ശീലമാക്കുന്നവരില്‍ 60 […]
മദ്ധ്യാഹ്ന വാർത്തകൾ
തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട വിഷയത്തിൽ എം. ആർ.അജിത് കുമാറിനെതിരെയുള്ള കടുത്ത നടപടി ഒഴിവാക്കാമെന്ന് ഡി ജി പി. സസ്പെൻഷൻ പോലുള്ള നടപടി ആവശ്യമില്ലെന്നും ഡി ജി പി പറഞ്ഞു. അതേസമയം മുൻ ഡി ജി പിയുടെ റിപ്പോർട്ടിൽ പുതിയ ശുപാർശ എഴുതി ചേർത്തു. അജിത്ത് കുമാറിനെ പൊലീസിൽ നിന്ന് മാറ്റിയതിനാൽ കടുത്ത നടപടി വേണ്ടെന്നും റിപ്പോർട്ടിലുണ്ട്. മുൻ ഡി ജി പി യുടെ റിപ്പോർട്ട് പുനഃപരിശോധിച്ചത് സർക്കാർ ആവശ്യപ്രകാരം ആണ് അതിനാൽ താക്കീത് നൽകി അന്വേഷണം […]
എംആർ അജിത് കുമാറിനെതിരായ കേസിൽ വിമർശനവുമായി ഹൈക്കോടതി
എഡിജിപി എംആർ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് മേലുദ്യോഗസ്ഥനെതിരായ കേസ് കീഴുദ്യോഗസ്ഥൻ അന്വേഷിച്ചിട്ട് എന്തുകാര്യമെന്ന് ഹൈക്കോടതി ചോദിച്ചു. ക്ലീൻ ചിറ്റ് റിപ്പോർട്ട് തള്ളിയ വിജിലൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് അജിത് കുമാർ നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. നിയമ പ്രശ്നങ്ങളുണ്ടെന്ന് നിരീക്ഷിച്ച കോടതി പ്രോസിക്യൂഷൻ അനുമതിയില്ലാതെയാണ് അന്വേഷണം നടത്തിയതെങ്കിൽ നടപടി ക്രമത്തിന് വിരുദ്ധമാണെന്നും പറഞ്ഞു. നാളെ എല്ലാ വിശദീകരണങ്ങളും കോടതിക്ക് മുന്നിലെത്തും.
അയ്യപ്പ സംഗമം നടത്തുക മതേതര സർക്കാർ ചെയ്യേണ്ട പണിയല്ലെന്ന് കുമ്മനം രാജശേഖരന്‍
ആഗോള അയ്യപ്പസംഗമം മതേതര സർക്കാർ ചെയ്യേണ്ട പണിയല്ലെന്ന് കുമ്മനം രാജശേഖരൻ. ഭക്തജന സമ്മേളനം വിളിച്ചു ചേർക്കാൻ മന്ത്രിക്ക് അധികാരമില്ല ശബരിമല ഹിന്ദു ക്ഷേത്രം മതവിഷയമാണ് ശബരിമലക്ക് വേണ്ടി ഒന്നും ചെയ്യാത്ത സർക്കാരാണിത് ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ പോലും മനസില്ലാത്ത മന്ത്രിയാണ് വി എൻ വാസവനെന്നും അദ്ദേഹം പറഞ്ഞു. ശബരിമല ഹിന്ദു ക്ഷേത്രമാണ് മന്ത്രി ശിവൻകുട്ടിയോട് പറയാൻ ഉള്ളത് ഇത് കേരളമാണ് എന്നാണ് ഭക്തജനങ്ങളെ ഇറക്കി പ്രതിരോധിക്കും സംഗമത്തിന് പിന്നിൽ രാഷ്ട്രീയ മുതലെടുപ്പാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഖേദം പ്രകടിപ്പിച്ച് ബെഞ്ചമിൻ നെതന്യാഹു
ഗാസയിലെ നാസർ ആശുപത്രിയിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഖേദം പ്രകടിപ്പിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആക്രമണത്തിൽ അഞ്ച് മാധ്യമപ്രവർത്തകർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടിരുന്നു. ഗാസയിലെ നാസർ ആശുപത്രിയിലെ ദാരുണമായ അപകടത്തിൽ ഇസ്രായേൽ അഗാധമായി ഖേദിക്കുന്നുവെന്ന് എക്‌സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ നെതന്യാഹു പറയുന്നു. പത്രപ്രവർത്തകരുടെയും മെഡിക്കൽ സ്റ്റാഫുകളുടെയും അടക്കം എല്ലാ സാധാരണക്കാരുടെയും പ്രവർത്തനത്തെ ഇസ്രായേൽ വിലമതിക്കുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു.
അനർട്ടിൽ നടന്ന ക്രമക്കേടുകളെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് രമേശ് ചെന്നിത്തല
അനർട്ടിൽ നടന്ന ക്രമക്കേടുകളെ കുറിച്ച് വിശദമായ വിജിലൻസ് അന്വേഷണം നടത്തി കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അനർട്ടിന്‍റെ സി ഇ ഓ സ്ഥാനത്തുനിന്ന് നരേന്ദ്ര നാഥ് വെല്ലൂരിയെ നീക്കം ചെയ്തതുകൊണ്ട് പ്രശ്നങ്ങൾ അവസാനിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് കോടി രൂപയുടെ അഴിമതിയാണ് അനർട്ടിൽ നടന്നതെന്നും ഒരു ഉദ്യോഗസ്ഥനെ നീക്കിയതു കൊണ്ട് ഈ അഴിമതി ഇല്ലാതാകുന്നില്ല ഇത് വിശദമായി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്ലാസ്റ്റിക്ക് ബൊക്കെ വാങ്ങാതെ അതിലെ ചട്ടലംഘനം വേദിയിൽ ചൂണ്ടിക്കാട്ടി മന്ത്രി എംബി രാജേഷ്
ഹരിത പ്രോട്ടോകോൾ പാലിക്കാതെ നിരോധിച്ച പ്ലാസ്റ്റിക്ക് ബൊക്കെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് തന്നെ നൽകി കുത്തനൂർ പഞ്ചായത്ത് ഭരണസമിതി. ബൊക്കെ വാങ്ങാതെ അതിലെ ചട്ടലംഘനം വേദിയിൽ നിന്ന് തന്നെ മന്ത്രി എംബി രാജേഷ് ചൂണ്ടിക്കാട്ടി. പതിനായിരം രൂപ പിഴയീടാക്കാൻ കഴിയുന്ന കുറ്റമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. നിരോധിത പ്ലാസ്റ്റിക് ഉപയോഗം തടയേണ്ട വകുപ്പ് തന്നെയാണ് അത് ലംഘിച്ചത് സർക്കാർ ഉത്തരവ് പോലും പലരും വായിച്ച് നോക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് നേതാക്കളെ അറിയിച്ചു. എന്നാൽ ആരോപണങ്ങളിൽ രാഹുൽ തന്നെ വിശദീകരിക്കട്ടെ എന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. പൊതുമധ്യത്തിൽ രാഹുൽ കാര്യങ്ങൾ വിശദീകരിക്കട്ടെ എന്നാണ് നേതാക്കൾ പറയുന്നത്. അതേസമയം, രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ നിലവിൽ പാർട്ടി അന്വേഷണം ഇല്ലെന്നാണ് സൂചന.
എം.ആർ.അജിത് കുമാറിനെതിരെയുള്ള കടുത്ത നടപടി ഒഴിവാക്കാമെന്ന് ഡിജിപിയുടെ ശുപാർശ
തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട വിഷയത്തിൽ എം. ആർ.അജിത് കുമാറിനെതിരെയുള്ള കടുത്ത നടപടി ഒഴിവാക്കാമെന്ന് ഡി ജി പി. സസ്പെൻഷൻ പോലുള്ള നടപടി ആവശ്യമില്ലെന്നും ഡി ജി പി പറഞ്ഞു. അതേസമയം മുൻ ഡി ജി പിയുടെ റിപ്പോർട്ടിൽ പുതിയ ശുപാർശ എഴുതി ചേർത്തു. അജിത്തിനെ പൊലീസിൽ നിന്ന് മാറ്റിയതിനാൽ കടുത്ത നടപടി വേണ്ട, മുൻ ഡി ജി പി യുടെ റിപ്പോർട്ട് പുനഃപരിശോധിച്ചത് സർക്കാർ ആവശ്യപ്രകാരം ആണ്, അതിനാൽ താക്കീത് നൽകി അന്വേഷണം അവസാനിപ്പിച്ചേക്കും.
