ശിവകാര്‍ത്തികേയനെ നായകനാക്കി എ.ആര്. മുരുകദോസ് സംവിധാനം ചെയ്യുന്ന ‘മദരാശി’ ട്രെയിലര്‍ റിലീസ് ചെയ്തു. അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ ത്രില്ലറാകും ചിത്രമെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ശ്രീലക്ഷ്മി മൂവീസ് നിര്‍മിക്കുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജുമേനോനും കേന്ദ്ര കഥാപാത്രത്തിലെത്തുന്നു. ബിജു മേനോന്റെ കരിയറിലെ ഒന്‍പതാമത്തെ തമിഴ് ചിത്രമാണിത്. ശിവകാര്‍ത്തികേയന്റെ ഇരുപത്തിമൂന്നാമതു ചിത്രം വലിയ ബജറ്റിലാണ് നിര്‍മിച്ചിരിക്കുന്നത്. വിദ്യുത് ജമ്വാല്, സഞ്ജയ് ദത്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. അമരന്റെ ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിനുശേഷം ഒരുങ്ങുന്ന ഈ ശിവകാര്ത്തികേയന് ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദര്‍ നിര്‍വഹിക്കുന്നു. ചിത്രം സെപ്റ്റംബര്‍ അഞ്ചിന് തിയറ്ററുകളിലെത്തും.
‘മദരാശി’ ട്രെയിലര്‍ റിലീസ് ചെയ്തു
