◾https://dailynewslive.in/ ഓര്‍മപ്പൂക്കളം ഒരുക്കി ലോകമെമ്പാടുമുമുള്ള മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. കള്ളവും ചതിയും ഇല്ലാത്ത, ഐശ്വര്യവും സമൃദ്ധിയും കൊണ്ട് സമ്പന്നമായ ഭൂതകാലത്തിലേക്കുള്ള ഗൃഹാതുരമായ യാത്ര കൂടിയാണ് മലയാളികള്‍ക്ക് ഓണം. ഓണം പ്രമാണിച്ച് ഇന്നും നാളേയും ഡെയ്ലി ന്യൂസിന്റെ സായാഹ്ന വാര്‍ത്തകള്‍ ഉണ്ടായിരിക്കുന്നതല്ല. ഏവര്‍ക്കും ഡെയ്ലി ന്യൂസിന്റെ തിരുവോണാശംസകള്‍. ◾https://dailynewslive.in/ ഓണം വാരാഘോഷത്തോടനുബന്ധിച്ച് ആകാശത്ത് ദൃശ്യവിസ്മയമൊരുക്കുന്ന ആയിരത്തോളം ഡ്രോണുകളുടെ ലൈറ്റ് ഷോയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിന് മുകളിലായി 250 അടി ഉയരത്തില്‍ രാത്രി 8.45 മുതല്‍ […]
പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ വ്യോമാക്രമണത്തിൽ തകർന്ന നൂർ ഖാൻ വ്യോമത്താവളത്തിൽ പുനർനിർമ്മാണം നടക്കുന്നതായി റിപ്പോർട്ട്
പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ വ്യോമാക്രമണത്തിൽ തകർന്ന നൂർ ഖാൻ വ്യോമത്താവളത്തിൽ പുനർനിർമ്മാണം നടക്കുന്നതായി റിപ്പോർട്ട്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഫീൽഡ് മാർഷൽ അസിം മുനീറും സഞ്ചരിച്ച രണ്ട് വിഐപി വിമാനങ്ങൾ ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കായി അടുത്തിടെ ടിയാൻജിനിൽ എത്തിയിരുന്നു. ഇതിൽ മുനീർ യാത്ര തിരിച്ചത് നൂർ ഖാൻ വ്യോമത്താവളത്തിൽ നിന്നാണ്. ഇന്ത്യൻ വ്യോമാക്രമണത്തിൽ തകർന്ന പ്രദേശം ഈ വിമാനത്താവളത്തിന് തൊട്ടടുത്താണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി കേന്ദ്രവും മണിപ്പുര്‍ സര്‍ക്കാരും കുക്കി-സോ ഗ്രൂപ്പുകളുമായി പുതിയ കരാറില്‍ ഒപ്പുവെച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി കേന്ദ്രവും മണിപ്പുര്‍ സര്‍ക്കാരും കുക്കി-സോ ഗ്രൂപ്പുകളുമായി പുതിയ കരാറില്‍ ഒപ്പുവെച്ചു. വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍നടന്ന ചര്‍ച്ചകള്‍ക്കിടെയാണ് പുതിയ കരാറില്‍ ഒപ്പുവെച്ചത്. ദേശീയപാത-2 വീണ്ടും തുറക്കുക എന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ. മണിപ്പുരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായുള്ള പ്രധാന നീക്കമാണിത്.
രാത്രി വാർത്തകൾ
ഇന്ത്യ ആസിയൻ കരാർ പുതുക്കാനും സിംഗപ്പൂരുമായുള്ള വ്യാപാര ബന്ധം വികസിപ്പിക്കാനും ഇന്ത്യ- സിംഗപ്പൂർ ചർച്ചയിൽ ധാരണയായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സ്ഥിരതയുള്ള രാജ്യമാണെന്നും നേരിട്ടുള്ള വിദേശ നിക്ഷേപം കൂട്ടുമെന്നും സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങും പ്രതികരിച്ചു. സിംഗപ്പൂരിനും ഇന്ത്യയ്ക്കും ഇടയിലുള്ള പ്രത്യേക വ്യാപാര കരാറിൽ കൂടുതൽ സഹകരണം ഉറപ്പാക്കുന്നതിനായുള്ള മാറ്റം വരുത്തും. ഇന്ത്യയിലെ നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ നാലിലൊന്നും വരുന്നത് സിംഗപ്പൂരിൽ നിന്നാണെന്ന് നരേന്ദ്രമോദിയുമായുള്ള ചർച്ചയ്ക്ക് ശേഷം ലോറൻസ് വോങ് ചൂണ്ടിക്കാട്ടി. യൂത്ത് […]
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പണം ഒഴുക്കില്‍ വര്‍ധന
നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പണം അയക്കുന്നതില്‍ വര്‍ധന. സേവന കയറ്റുമതിയും വര്‍ധിച്ചിട്ടുണ്ട്. ഇത് കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കാന്‍ സഹായിച്ചതായി ക്രിസില്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2026 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ പണമയയ്ക്കല്‍ 3,320 കോടി ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 2860 കോടി ഡോളറായിരുന്നു. സേവന കയറ്റുമതി ഈ കാലയളവില്‍ 9,740 കോടി ഡോളറായി വളര്‍ന്നു, കഴിഞ്ഞ വര്‍ഷം ഇത് 8,850 കോടി ഡോളറായിരുന്നു. 2026 […]
‘ഡ്യൂഡ്’ ചിത്രത്തില്‍ തകര്‍ത്താടി മമിത ബൈജു
പ്രേമലുവിന് ശേഷം തമിഴകത്ത് ശോഭിക്കാനുള്ള തയ്യാറെടുപ്പിലാണ് മമിത ബൈജു. ഡ്രാഗണ്‍ എന്ന ചിത്രത്തിലൂടെ തമിഴകത്ത് വന്‍ താരോദയമായി മാറിയ പ്രദീപ് രംഗനാഥന്‍ നായകനാകുന്ന ചിത്രത്തിലാണ് മമിത നായിക ആകുന്നത്. ‘ഡ്യൂഡ്’ എന്നാണ് ചിത്രത്തിന്റെ പേര്. റിലീസ് ചെയ്ത ചിത്രത്തിന്റെ ഗാനം ഏറെ ശ്രദ്ധനേടുകയാണ്. പ്രദീപ് രംഗനാഥനൊപ്പം നിറഞ്ഞാടുന്ന മമിത ബൈജുവിനെ വീഡിയോയില്‍ കാണാം. സംവിധായകനായും നടനായും തിളങ്ങിയ ആളാണ് പ്രദീപ് രംഗനാഥന്‍. പ്രേക്ഷകശ്രദ്ധ നേടിയ ലവ് ടുഡേ എന്ന ചിത്രം സംവിധാനം ചെയ്ത്, നായകനായി അഭിനയിച്ചത് പ്രദീപ് […]
‘കരം’ ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കരം’. ചിത്രത്തിലെ മനോജ് കെ ജയന്റെയും കലാഭവന്‍ ഷാജോണിന്റെയും ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവിട്ടു. തീക്ഷ്ണമായ കണ്ണുകളും നെഞ്ചില്‍ തറയ്ക്കുന്ന നോട്ടവുമായി മഹേന്ദ്രന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയന്‍, ചുണ്ടില്‍ തിരുകിയ സിഗരറ്റിലേക്ക് തീ പകരവേ ആരെയോ രൂക്ഷമായി നോക്കുന്ന കമല്‍ മുഹമ്മദ് എന്ന വേഷത്തില്‍ കലാഭവന്‍ ഷാജോണ്‍. സെപ്റ്റംബര്‍ 25നാണ് ചിത്രം തിയറ്ററുകളിലെത്തുക. നായകനായെത്തുന്നത് നോബിള്‍ ബാബുവാണ്. കേരള ബ്ലാസ്റ്റേഴ്‌സില്‍ കളിക്കാരേക്കാള്‍ ആരാധകരുണ്ടായിരുന്ന പരിശീലകന്‍, മലയാളികളുടെ പ്രിയപ്പെട്ട […]
എന്‍ടോര്‍ക്ക് 150ന് ഇന്ത്യയില്‍ 1.19 ലക്ഷം
എന്‍ടോര്‍ക്ക് നിരയരെ 150 സിസി മോഡലുമായി ടിവിഎസ്. ടിവിഎസ് എന്‍ടോര്‍ക്ക് 150 ഇന്ത്യയില്‍ 1.19 ലക്ഷം രൂപയ്ക്കാണ് എത്തുന്നത്. രണ്ട് വേരിയന്റുകളില്‍ സ്‌കൂട്ടര്‍ ലഭ്യമാണ്, ടോപ്പ്-സ്പെക്കിന് കളര്‍ ടിഎഫ്ടി ഡിസ്പ്ലേ പോലുള്ള രസകരമായ ചില സവിശേഷതകള്‍ ലഭിക്കുന്നു, അതോടൊപ്പം 1.29 ലക്ഷം രൂപയാണ് ഈ വേരിയന്റിന്റെ എക്സ്-ഷോറൂം വില. 150 സ്‌കൂട്ടര്‍ ടിവിഎസ് എന്‍ടോര്‍ക്ക് 125 -നെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും, സ്‌റ്റൈലിങ്ങില്‍ പുതുമയുള്ളതും വ്യത്യസ്തവുമായി ഇത് കാണപ്പെടുന്നു. 13 ബിഎച്പി കരുത്തും 14.2 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 149.7 […]
ക്രമം
വിചിത്രവും വിസ്മയകരവുമായ ഭാവനാസഞ്ചാരംകൊണ്ട് അത്യന്തം രസനീയമായ ഒരു പുരാണകഥയുടെ ഭാവസുന്ദരമായ പുനരാഖ്യാനമാണ് ക്രമം എന്ന നോവല്‍. ക്രമരഹിതമായ നമ്മുടെ ജീവിതത്തെ ക്രമപ്പെടുത്തുക എന്ന സാഹിത്യധര്‍മ്മമാണ് ഗ്രേസി ഈ രചനയിലൂടെ നിര്‍വ്വഹിക്കുന്നതെന്ന് പ്രശസ്ത നിരൂപകന്‍ സജയ് കെ വി അവതാരികയില്‍ രേഖപ്പെടുത്തുന്നു. കെ.പി. മുരളീധരന്റെ രേഖാചിത്രങ്ങള്‍ വായനയെ കിടയറ്റതാക്കുന്നു. ‘ക്രമം’. ഗ്രേസി. ഡിസി ബുക്‌സ്. വില 142 രൂപ.
നെഞ്ചെരിച്ചില്‍ ചിലപ്പോള്‍ ഗ്യാസ്ട്രിക് കാന്‍സറാകാം
ലോകത്ത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന കാന്‍സറുകളില്‍ അഞ്ചാം സ്ഥാനമാണ് ഉദരത്തിലെ കാന്‍സര്‍ അഥവാ ഗ്യാസ്ട്രിക് കാന്‍സര്‍. പ്രാരംഭ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകുന്നത് ഗ്യാസ്ട്രിക് കാന്‍സറിനെ മറ്റ് കാന്‍സറുകളെക്കാള്‍ അപകടകാരിയാക്കുന്നു. ചെറിയ ചില ലക്ഷണങ്ങള്‍ ഉദരപ്രശ്‌നങ്ങള്‍ ആണെന്ന് തെറ്റിദ്ധരിക്കാനും സാധ്യത ഏറെയാണ്. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കും വരെ ഈ കാന്‍സര്‍ തിരിച്ചറിയപ്പെടാതെ പോകാറാണ് പതിവ്. ഭക്ഷണം കഴിച്ച ശേഷമുള്ള നെഞ്ചെരിച്ചില്‍ പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. അന്നനാളത്തില്‍ നിന്നും ഉദരത്തിലെ ആസിഡ് തിരിച്ചൊഴുകുന്നതു മൂലമാണ് ഇത്തരത്തില്‍ നെഞ്ചെരിച്ചില്‍ അഥവാ […]
