വയനാട് സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിൽ വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്ക് നേരെ പീഡനശ്രമം നടത്തിയെന്ന് പരാതി. സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രതീഷ് കുമാറിനെതിരെയാണ് പരാതി. ഉദ്യോഗസ്ഥയുടെ പരാതിയില്‍ വനംവകുപ്പിന്റെ ഇന്റേണല്‍ കമ്മിറ്റി സംഭവം അന്വേഷിക്കുകയും ആരോപണ വിധേയനായ ഫോറസ്റ്റ് ഉദ്യോഗസ്ഥനെ കല്‍പ്പറ്റ റേഞ്ച് ഓഫീസിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ഉദ്യോഗസ്ഥ പടിഞ്ഞാറത്തറ പൊലീസില്‍ പരാതിയും നല്‍കി. രാത്രി ഡ്യൂട്ടിക്ക് ഒരു സ്ത്രീയെ മാത്രം നിയമിച്ചതിലടക്കം ദുരൂഹതയുള്ളതായും പറയുന്നു. സംഭവത്തിൽ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്.
ആലപ്പുഴയില്‍ നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തില്‍ സംസാരിച്ച് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
ആലപ്പുഴയില്‍ നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തില്‍ സംസാരിച്ച് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ ആയിരങ്ങൾ ആരും ക്ഷണിച്ചിട്ട് വന്നവരല്ലെന്നും അവർ സ്വയം തോന്നി സ്വന്തം മനസിന്‍റെ വിളിക്കേട്ട് വന്നവരാണെന്നും ബിനോയ് വിശ്വം പറഞ്ഞു. സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റുമെന്നും പ്രവർത്തകരാണ് പാർട്ടിയുടെ ശക്തി, കടമയുടെ ഭാരം ഓർത്ത് തലകുനിയുന്നു.സിപിഐ ശക്തിപെടുമ്പോൾ ഇടതുപക്ഷം ശക്തിപ്പെടും എന്നും ബിനോയ് വിശ്വം പറഞ്ഞു
‘മിറാഷ്’ സിനിമയുടെ ത്രില്ലടിപ്പിക്കുന്ന ട്രെയിലര്‍
ഒരു ഓണ്‍ലൈന്‍ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടറുടെ ജീവിതം മുന്‍നിര്‍ത്തിക്കൊണ്ട് ആസിഫ് അലിക്കും അപര്‍ണ ബാലമുരളിക്കും ഒപ്പം ഒരു പസില്‍ ഗെയിമുമായി എത്തുകയാണ് ജീത്തു ജോസഫ്. ഇവര്‍ ഒന്നിക്കുന്ന ‘മിറാഷ്’ എന്ന സിനിമയുടെ ത്രില്ലടിപ്പിക്കുന്നതും സസ്‌പെന്‍സ് നിറയ്ക്കുന്നതുമായ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രം സെപ്റ്റംബര്‍ 19 ന് വേള്‍ഡ് വൈഡ് റിലീസിനൊരുങ്ങുകയാണ്. ഒട്ടേറെ ആക്ഷന്‍ രംഗങ്ങളും ചിത്രത്തിലുണ്ടെന്നും ട്രെയിലറില്‍ നിന്ന് മനസ്സിലാക്കാനാകുന്നുണ്ട്. ഹക്കിം ഷാജഹാന്‍, ദീപക് പറമ്പോല്‍, ഹന്നാ റെജി കോശി, സമ്പത്ത് രാജ്, അര്‍ജുന്‍ ഗോപന്‍ എന്നിവരാണ് ‘മിറാഷി’ലെ മറ്റു […]
രാജ്യത്ത് പണപ്പെരുപ്പ് നിരക്ക് ഉയര്‍ന്നു
രാജ്യത്ത് പണപ്പെരുപ്പ് നിരക്ക് ഉയര്‍ന്നു. ഓഗസ്റ്റില്‍ ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്കില്‍ നേരിയ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2.07 ശതമാനമായാണ് പണപ്പെരുപ്പനിരക്ക് ഉയര്‍ന്നത്. ജൂലൈയില്‍ ഇത് 1.61 ശതമാനമായിരുന്നു. പച്ചക്കറികളുടെയും മത്സ്യത്തിന്റെയും മാംസത്തിന്റെയും വില ഉയര്‍ന്നതാണ് പണപ്പെരുപ്പനിരക്കില്‍ പ്രതിഫലിച്ചത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ പണപ്പെരുപ്പനിരക്ക് 3.65 ശതമാനമായിരുന്നു. ഓഗസ്റ്റ് മാസത്തില്‍ പണപ്പെരുപ്പനിരക്ക് ഉയരാന്‍ കാരണം പ്രധാനമായും പച്ചക്കറികള്‍, മാംസം, മത്സ്യം, എണ്ണ, കൊഴുപ്പ്, മുട്ട എന്നിവയുടെ വിലയിലുള്ള വര്‍ധനയാണെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് അറിയിച്ചു. പണപ്പെരുപ്പം നാലു ശതമാനത്തില്‍ താഴെ നിലനിര്‍ത്തണമെന്ന് […]
വെബ് സീരിസില്‍ അരങ്ങേറ്റം കുറിച്ച് നടന്‍ പ്രഭുദേവ
വെബ് സീരിസില്‍ അരങ്ങേറ്റം കുറിച്ച് നടന്‍ പ്രഭുദേവ. സോണി ലിവ് ഒരുക്കുന്ന തമിഴ് സീരിസായ ‘സേതുരാജന്‍ ഐപിഎസി’ലൂടെയാണ് പ്രഭുദേവ ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് ചുവടുവയ്ക്കുന്നത്. പൊളിറ്റിക്കല്‍ ക്രൈം ത്രില്ലറായാണ് സീരിസ് ഒരുങ്ങുന്നത്. റഫീഖ് ഇസ്മയില്‍ ആണ് സേതുരാജന്‍ ഐപിഎസ് സംവിധാനം ചെയ്യുന്നത്. ഒരു രാഷ്ട്രീയ കൊലപാതകം അന്വേഷിക്കാനെത്തുന്ന പൊലീസ് ഓഫീസറായാണ് പ്രഭുദേവ എത്തുന്നത്. 2022 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം രത്തസാച്ചിയുടെ സംവിധായകനാണ് റഫീഖ്. സീരിസിന്റെ റിലീസ് തീയതി പുറത്തുവന്നിട്ടില്ല. അതേസമയം നിരവധി സിനിമകളാണ് പ്രഭുദേവയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. […]
ടാറ്റ ഹാരിയറിന് ഒരു ലക്ഷം രൂപയിലധികം കുറവ്
ടാറ്റ ഹാരിയറിനും വില കുറച്ചു. ടാറ്റ ഹാരിയറിന് ഒരു ലക്ഷം രൂപയിലധികം വിലക്കുറവ് ലഭിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ എസ്യുവിയായി കണക്കാക്കപ്പെടുന്ന ടാറ്റ ഹാരിയറിന് ഭാരത് എന്‍സിഎപിയില്‍ 5-സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചിരുന്നു. ഇപ്പോള്‍ അത് കൂടുതല്‍ വിലകുറഞ്ഞതായി മാറിയിരിക്കുന്നു. അതിന്റെ എല്ലാ വകഭേദങ്ങളിലും 5.4% വരെ വിലക്കുറവ് ഉണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. 1.44 ലക്ഷം വരെ വില കുറയുന്ന ഹാരിയര്‍ ഫിയര്‍ലെസ് പ്ലസ് എക്‌സ് ഡാര്‍ക്ക് ടര്‍ബോ ഡീസല്‍-ഓട്ടോമാറ്റിക് വേരിയന്റിലാണ് ഉപഭോക്താക്കള്‍ക്ക് ഏറ്റവും കൂടുതല്‍ ആനുകൂല്യം […]
അനശ്വരപ്രണയഗീതകങ്ങള്‍
അഗാധമായ ആത്മീയ ഉള്‍ക്കാഴ്ചയുടെ പ്രണയഗീതകങ്ങള്‍. ദൈവീകതയും സത്യാന്വേഷണവും പ്രണയവും നഷ്ടവും ഉള്‍ക്കൊള്ളുന്ന പ്രമേയങ്ങളാല്‍ ഇഴചേരുന്ന വികാരാധീന കവിതകള്‍. മനുഷ്യാനുഭവത്തിന്റെ സംഘര്‍ഷങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന വരികള്‍ പ്രകൃതിയില്‍നിന്നും ജീവിതത്തില്‍നിന്നും സാമൂഹ്യബോധത്തില്‍നിന്നും കണ്ടെടുത്തവയാണ്. ആത്മീയദര്‍ശനങ്ങളുടെ ആഖ്യാനകവിതകള്‍. ‘അനശ്വരപ്രണയഗീതകങ്ങള്‍’. ജലാലുദ്ദീന്‍ റൂമി. ഗ്രീന്‍ ബുക്‌സ്. വില 114 രൂപ.
യുവതലമുറയില്‍ എഐ ഡിപ്രഷന്‍ സിന്‍ഡ്രം
എഐയെ അമിതമായി ആശ്രയിക്കുന്ന യുവതലമുറയില്‍ കണ്ടുവരുന്ന ഒരു മാനസികാവസ്ഥയാണ് എഐ സിന്‍ഡ്രം അഥവാ എഐ ഡിപ്രഷന്‍ സിന്‍ഡ്രം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ വളരെ അധികം ആശ്രയിക്കുന്ന വ്യക്തികളില്‍ സ്വന്തമായി ചിന്തിക്കാനും ക്രിയേറ്റീവ് ആയി പ്രവര്‍ത്തിക്കാനുമുള്ള കഴിവു നഷ്ടപ്പെടുന്ന അവസ്ഥയാണിത്. ഇത് അവര്‍ക്ക് ആത്മവിശ്വാസം നേടാനുമുള്ള കഴിവ് ഇല്ലാതാക്കുന്നു. കൂടാതെ ഇത് അവരില്‍ വിഷാദത്തിനും മാനസികപിരിമുറുക്കത്തിനും കാരണമാകും. അതായത്, എന്ത് ചെയ്യണമെങ്കിലും ഉടന്‍ എഐ ചാറ്റ് ബോട്ടിനേട് നിര്‍ദേശം ചോദിക്കുക. എഐയുടെ സഹായമില്ലാതെ ഒന്നും കൃത്യമായി ചെയ്യാന്‍ കഴിയില്ലെന്ന് തോന്നല്‍ […]
തനിക്കെതിരായ ലൈംഗികാരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് വേടൻ
തനിക്കെതിരായ ലൈംഗികാരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് വേടൻ. അതിൽ യാതൊരു സംശയവും തനിക്കില്ല. വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നുവെന്ന് കാണിച്ച് അദ്ദേഹത്തിന്റെ സഹോദരൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു പ്രതികരണം. കേസും തിരക്കുമെല്ലാം കഴിഞ്ഞു വിശദമായി എല്ലാം സംസാരിക്കാമെന്നും വേടൻ അറിയിച്ചു.
മുഖംമൂടിയും കൈവിലങ്ങും ധരിപ്പിച്ച് കെഎസ്‌യു പ്രവർത്തകരെ കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ചു വടക്കാഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി
മുഖംമൂടിയും കൈവിലങ്ങും ധരിപ്പിച്ച് കെഎസ്‌യു പ്രവർത്തകരെ കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ചു വടക്കാഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. സംഭവത്തിൽ വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാന് ഷോകോസ് നോട്ടീസ് നല്‍കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. പേപ്പട്ടിയെപ്പോലെ പ്രവര്‍ത്തിക്കുന്ന പൊലീസുകാരെ പേപ്പട്ടിയെ കൈകാര്യം ചെയ്യുന്നതുപോലെ കൈകാര്യം ചെയ്യുമെന്ന് ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റ് പ്രതികരിച്ചു. മുള്ളൂർക്കരയിൽ കെഎസ്‌യു-എസ്എഫ്ഐ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് കെഎസ്.യു പ്രവർത്തകരെയാണ് കോടതിലേക്ക് കറുത്തമുഖം മൂടി വച്ച് മുഖം മറച്ച് കൊണ്ട് വന്നത്. […]
