◾https://dailynewslive.in/ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്നലെ അവതരിപ്പിച്ച മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെതിരെ അതിശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം. പാര്‍ലമെന്റിന് അകത്തും പുറത്തും ഇന്ന് പ്രതിഷേധം നടന്നു. ബിഹാറിനും ആന്ധ്രയ്ക്കും വാരിക്കോരി കൊടുത്ത ബജറ്റില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് യാതൊന്നും നല്‍കിയില്ലെന്നാണ് വിമര്‍ശനം.
◾https://dailynewslive.in/ കേരളത്തെ അവഗണിച്ചതിനെതിരെ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പാര്‍ലമെന്റിന് പുറത്ത് പ്രത്യേകം പ്രതിഷേധിച്ചു. പിന്നീട് ലോക്സഭയില്‍ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചു. എന്നാല്‍ ചോദ്യോത്തര വേള തടസ്സപ്പെടുത്താനാകില്ലെന്ന് സ്പീക്കര്‍ ഓം ബിര്‍ളയും കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവും നിലപാടെടുത്തതോടെ പ്രതിപക്ഷം ലോക്സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
◾
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടേയും പേര് എല്ലാ ബജറ്റിലും പറയാന്‍ സാധിക്കില്ലെന്നത് വളരെക്കാലം രാജ്യം ഭരിച്ച കോണ്‍ഗ്രസിന് വ്യക്തമായി അറിയാമെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. കോണ്‍ഗ്രസിന്റെ ബജറ്റ് പ്രസംഗങ്ങളില്‍ എല്ലാ സംസ്ഥാനങ്ങളുടേയും പേര് പറഞ്ഞിട്ടുണ്ടോയെന്നും ആരോപണം അപലപനീയമാണെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ബജറ്റില്‍ രണ്ടുസംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് നീക്കിയിരിപ്പ് ലഭിച്ചിട്ടുള്ളൂവെന്നും മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഒന്നും ലഭിച്ചിട്ടില്ലെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള, കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെ ബോധപൂര്‍വമായ ശ്രമമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ നേപ്പാളിലുണ്ടായ വിമാനാപകടത്തില്‍ 18 മരണം. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പറന്നുയരുന്നതിനിടെ റണ്‍വേയില്‍നിന്ന് തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് പതിച്ച് കത്തുകയായിരുന്നു. 18 പേരുടെ മൃതദേഹം കണ്ടെത്തിയതായും പൈലറ്റ് ഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകള്‍.
◾https://dailynewslive.in/ സിനിമാ മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തു. ഒരാഴ്ചത്തേയ്ക്കാണ് സ്റ്റേ. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെയാണ് കോടതിയുടെ നടപടി. സിനിമ നിര്‍മാതാവായ സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.
◾https://dailynewslive.in/ ചലച്ചിത്ര മേഖലയില്‍ വനിതകള്‍ നേരിടുന്ന ദുരനുഭവങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് കെ ഹേമ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ഇന്ന് പരസ്യമാക്കാനിരുന്നത്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ വിവരാവകാശ കമ്മിഷന്റെ ഉത്തരവ് അനുസരിച്ച് ഒഴിവാക്കിയാണ് പ്രസിദ്ധീകരിക്കാനിരുന്നത്. അഞ്ചു വര്‍ഷത്തിന് ശേഷവും റിപ്പോര്‍ട്ട് പുറത്തുവിടാത്തതിനെതിരെ വിവിധ മേഖലകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
◾https://dailynewslive.in/ ഏറെ വിവാദങ്ങള്‍ക്കും നിരന്തര സമ്മര്‍ദ്ദങ്ങള്‍ക്കും ഒടുവില്‍ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവരാനിരിക്കെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.. ചലച്ചിത്ര നിര്‍മ്മാതാവ് സജിമോന്‍ പറയിലാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന വിവരാവകാശ കമ്മീഷന്‍ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
◾https://dailynewslive.in/ എസ്എന്‍ഡിപിയെ കാവി മൂടാനും ചുവപ്പ് മൂടാനും ആരെയും സമ്മതിക്കില്ലെന്നും എസ്എന്‍ഡിപി പ്രസക്തമെന്ന് ഗോവിന്ദന്‍ മാഷിന് തോന്നിയെങ്കില്‍ സന്തോഷമെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി പ്രസക്തമെന്ന് തോന്നുന്നത് കൊണ്ടാണല്ലോ വിമര്‍ശനം ഉണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈഴവ സമുദായത്തില്‍ നിന്ന് വോട്ട് ചോര്‍ന്നത് എന്തുകൊണ്ടാണെന്ന് നോക്കി തിരുത്തണം. എസ്എന്‍ഡിപിയെ കാവിവത്കരിക്കാന്‍ അനുവദിക്കില്ലെന്നും മുസ്ലിം ലീഗിന്റെ വര്‍ഗീയത തുറന്നുകാട്ടുമെന്നും കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു.
◾https://dailynewslive.in/ അര്‍ജുന് വേണ്ടിയുള്ള പരിശോധനയ്ക്കായി സൈന്യം ബൂം ക്രെയിന്‍ എത്തിച്ചു. സാനി എന്ന കമ്പനിയുടെ ഈ വലിയ എസ്‌കവേറ്ററിന് 60 അടി വരെ ആഴത്തിലെ വസ്തുക്കളെ വലിച്ചുയര്‍ത്താന്‍ സാധിക്കും. ഇത്തരത്തില്‍ രണ്ട് വലിയ എസ്‌കവേറ്റുകളാണ് സൈന്യം എത്തിച്ചിരിക്കുന്നത്. നദിയില്‍ 60 മീറ്ററോളം ദൂരത്തിലും ആഴത്തിലും ഈ ക്രെയിന്‍ ഉപയോഗിച്ച് പരിശോധന നടത്താനും സാധിക്കും.
◾https://dailynewslive.in/ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായ ആദ്യത്തെ മൂന്ന് ദിവസം കര്‍ണാടക സര്‍ക്കാര്‍ കാണിച്ച അലംഭാവമാണ് അര്‍ജുന്റെ രക്ഷപ്രവര്‍ത്തനം ഈ നിലയിലാക്കിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നേല്‍ ജീവനോടെ കിട്ടിയേനെയെന്നും ആദ്യത്തെ മൂന്ന് ദിവസം മൂന്ന് ജെസിബി മാത്രമാണ് ഉണ്ടായിരുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കര്‍ണാടക സര്‍ക്കാരിന്റെ അലംഭാവത്തിന് കെസി വേണുഗോപാല്‍ മറുപടി പറയണമെന്നും സുരേന്ദ്രന്‍ കൂട്ടിചേര്‍ത്തു.
◾https://dailynewslive.in/ കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ പരിശോധനകളില്‍ സംതൃപ്തിയുണ്ടെന്ന് അര്‍ജുന്റെ ബന്ധു. സന്നദ്ധ പ്രവര്‍ത്തകരെ ഇനി രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. പുഴയിലെ പരിശോധനയില്‍ കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ കഴിയുക നാവിക സേന അടക്കമുള്ളവര്‍ക്കാണെന്നും അദ്ദേഹം വ്യക്തമാക്കി.
◾https://dailynewslive.in/ തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യ പ്രശ്നത്തില്‍ കൃത്യവിലോപം നടത്തിയ തിരുവനന്തപുരം കോര്‍പറേഷനിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ മേയര്‍ സസ്പെന്റ് ചെയ്തു. സെക്രട്ടറിയേറ്റ് സര്‍ക്കിള്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ ഗണേഷിനെയാണ് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സസ്പെന്റ് ചെയ്തത്. ആമയിഴഞ്ചാന്‍ തോട് കടന്നുപോകുന്ന രാജാജി നഗര്‍, പാളയം, തമ്പാനൂര്‍ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ മേല്‍നോട്ട ചുമതല സെക്രട്ടറിയേറ്റ് സര്‍ക്കിള്‍ ഹെല്‍ത്ത് ഇന്‍സ്പെകടര്‍ കെ ഗണേഷിനാണ്. കോര്‍പറേഷന്‍ ആരോഗ്യവിഭാഗം നടത്തിയ അന്വേഷണത്തില്‍ ഗണേഷിന്റെ ഭാഗത്ത് ഗുരുതര വീഴ്ച വന്നതായാണ് കണ്ടെത്തല്‍.
◾https://dailynewslive.in/ എറണാകുളത്തെ കുണ്ടന്നൂര്‍ തേവര മേല്‍പ്പാലം അറ്റക്കുറ്റപണിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അറ്റക്കുറ്റപണിയില്‍ അപാകത സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ, ശരിയായ രീതിയില്‍ അറ്റക്കുറ്റപണി നടത്തി ഗതാഗത യോഗ്യമാക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.
◾https://dailynewslive.in/ തിരുവനന്തപുരം നഗരത്തിന്റെ പ്രധാന ഭാഗങ്ങളില്‍ രണ്ട് ദിവസം ജലവിതരണം തടസ്സപ്പെടുമെന്ന് മുന്നറിയിപ്പ്. സ്മാര്‍ട്ട് സിറ്റി നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആല്‍ത്തറ മേട്ടുക്കട റോഡില്‍ സ്ഥാപിച്ചിട്ടുള്ള പുതിയ ലൈനുകള്‍ ചാര്‍ജ് ചെയ്യുന്നതും പഴയ ബ്രാഞ്ച് ലൈനുകള്‍, പുതിയ പൈപ്പ് ലൈനുമായി ബന്ധിപ്പിക്കുന്നതുമായ ജോലികള്‍ നടക്കുന്നതുമാണ് കാരണം.
◾https://dailynewslive.in/ ട്രെയിനില്‍ നിന്ന് 26 കിലോഗ്രാം കഞ്ചാവ് പിടികൂടി. മംഗലാപുരം സെന്‍ട്രല്‍ എക്സ്പ്രസിന്റെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ട്രെയിന്‍ തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോള്‍ തിരൂരിലെ എക്സൈസ് സര്‍ക്കിള്‍ ഓഫീസ് സംഘവും റെയില്‍വെ സംരക്ഷണ സേനയും ചേര്‍ന്നാണ് പരിശോധന നടത്തിയത്.
◾https://dailynewslive.in/ പത്തനംതിട്ടയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ കാടു തെളിക്കുന്നതിനിടെ ടിന്നില്‍ അടച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തി. ഉപയോഗ ശൂന്യമായ ഒരു കെട്ടിടത്തിനു സമീപത്തെ കുറ്റിക്കാട്ടിലാണ് ടിന്‍ കണ്ടെത്തിയത്. 450 ഗ്രാം കഞ്ചാവും, ഇതു നിറച്ചു വില്‍പന നടത്തുന്നതിനുള്ള ചെറിയ കവറുകളും ടിന്നുള്ളില്‍ സൂക്ഷിച്ചിരുന്നു. വിവരം അറിയിച്ചത് അനുസരിച്ച് എക്സൈസ് സംഘം സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
◾https://dailynewslive.in/ ഹൈറിച്ച് സാമ്പത്തിക തട്ടിപ്പിലെ ഇഡി കേസില്‍ പ്രതി കെ.ഡി. പ്രതാപന് ജാമ്യമില്ല. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് പ്രതിക്കെതിരായ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതെന്ന് നിരീക്ഷിച്ച് ജാമ്യാപേക്ഷ തള്ളിയത്. തൃശൂരിലെ കൂടാതെ ഝാര്‍ഖണ്ഡ് കേന്ദ്രീകരിച്ചും പ്രതാപന്‍ നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന വിവരങ്ങളില്‍ ഇഡി അന്വേഷണം തുടരുകയാണ്.
◾https://dailynewslive.in/ മലപ്പുറം പാണ്ടിക്കാട്ടെ നിപ വൈറസ് ബാധയില്‍ ആശങ്ക പതിയെ ഒഴിയുന്നതിനിടെ കേരളാ അതിര്‍ത്തിയില്‍ തമിഴ്‌നാട് ആരോഗ്യവിഭാഗത്തിന്റെ പരിശോധന. കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്ക് പോകുന്നവരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതോടൊപ്പം യാത്രക്കാരോട് മാസ്‌ക് ധരിക്കാനും ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നുണ്ട്.
◾https://dailynewslive.in/ കോഴിക്കോട് മുക്കം പെരുമ്പടപ്പില്‍ ബീവറേജസ് കോര്‍പറേഷന്റെ പുതിയ വില്‍പന കേന്ദ്രം തുറക്കാനുള്ള നടപടികള്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. ഔട്ട്ലെറ്റിനായി കണ്ടെത്തിയ സ്ഥലം പരിശോധിക്കുന്നതിന് വേണ്ടി എത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. ജനവാസ മേഖലയില്‍ പുതിയ മദ്യ വില്‍പന കേന്ദ്രം ആരംഭിക്കാന്‍ അനുവദിക്കില്ല എന്ന നിലപാടുമായാണ് ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഉദ്യോഗസ്ഥ സംഘത്തെ തടഞ്ഞത്.
◾https://dailynewslive.in/ പാലക്കാട് വടക്കഞ്ചേരിയില്‍ ദേശീയ പാതയില്‍ ലോറി തടഞ്ഞ് പോത്തുകളെ കവര്‍ന്ന സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. വടക്കഞ്ചേരി ചീരക്കുഴി സ്വദേശികളായ ഷജീര്‍, ഷമീര്‍ എന്നിവരെയാണ് വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. കാറിലും ജീപ്പിലും ബൈക്കിലുമായെത്തിയ സംഘം ലോറി തടഞ്ഞ് പോത്തുകളെയും മൂരികളെയും കവരുകയായിരുന്നു. ലോറിയില്‍ 50 പോത്തുകളും 27മൂരികളുമാണ് ഉണ്ടായിരുന്നത്. ആന്ധ്രയില്‍ നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന ലോറിയാണ് ഇവര്‍ തട്ടിയെടുത്തത്.
◾https://dailynewslive.in/ പാലക്കാട് മണ്ണാര്‍ക്കാട് എഐവൈഎഫ് നേതാവ് ഷാഹിനയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. വടക്കുമണ്ണത്തെ വാടക വീട്ടില്‍ പൊലീസ് വിശദമായ പരിശോധന നടത്തി. ഫോറന്‍സിക്, വിരലടയാള വിദഗ്ധന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗവും മണ്ണാര്‍ക്കാട് മണ്ഡലം ജോ.സെക്രട്ടറിയും പാര്‍ട്ടി പരിപാടികളില്‍ സജീവ സാന്നിധ്യവുമായിരുന്ന ഷാഹിനയെ തിങ്കളാഴ് രാവിലെയാണ് വടക്കുമണ്ണത്തെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
◾https://dailynewslive.in/ പളളുരുത്തി വെളി മാര്‍ക്കറ്റില്‍ നിന്ന് ഇരുന്നൂറ് കിലോ പഴകിയ മല്‍സ്യം പിടിച്ചു. കൊച്ചി നഗരസഭയുടെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ചീഞ്ഞ മീന്‍ പിടിച്ചെടുത്തത്. മാര്‍ക്കറ്റില്‍ കച്ചവടം ചെയ്യുന്ന യൂസഫ് എന്ന കച്ചവടക്കാരനില്‍ നിന്നാണ് പഴകിയ മല്‍സ്യം പിടിച്ചെടുത്തത്.
◾https://dailynewslive.in/ സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്നും വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നും കണ്ണൂര്‍, കാസര്‍കോട് തീരങ്ങളില്‍ പ്രത്യേക ജാഗ്രത വേണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
◾https://dailynewslive.in/ തങ്ങളുടെ നേതാക്കളെ ടിഡിപി ആന്ധ്രപ്രദേശില്‍ വേട്ടയാടുകയാണെന്നാരോപിച്ച് ദില്ലിയില്‍ മുന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രതിഷേധം. ജന്തര്‍ മന്തറിലാണ് ധര്‍ണയും ആക്രമണത്തിന്റെ ഫോട്ടോ വീഡിയോ പ്രദര്‍ശനവും സംഘടിപ്പിച്ചത്.
◾https://dailynewslive.in/ ബിജെപി മുംബൈ യൂണിറ്റിന്റെ വകാതാവായ സുരേഷ് കരംഷി നഖുവ നല്‍കിയ അപകീര്‍ത്തി കേസില്‍ യൂട്യൂബര്‍ ധ്രുവ് റാഠിക്ക് സമന്‍സ് അയച്ച് ഡല്‍ഹി കോടതി. ജൂലായ് ഏഴിന് യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത വീഡിയോകളിലൊന്നില്‍ ധ്രുവ് റാഠി തന്നെ ‘അക്രമവും അധിക്ഷേപകരവുമായ’ ട്രോള്‍ എന്ന് വിളിച്ചെന്ന് ആരോപിച്ചാണ് സുരേഷ് അപകീര്‍ത്തി കേസ് ഫയല്‍ചെയ്തിരിക്കുന്നത്.
◾https://dailynewslive.in/ മഹാരാഷ്ട്രയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. സംഗ്ലി ജില്ലയില്‍ ഷിരാല ചന്ദോളി അണക്കെട്ട് പ്രദേശത്താണ് ഭൂചലനം ഉണ്ടായത്. വാരണാവതിയില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ 4:47 ന് ഉണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 3.0 ആണ് രേഖപ്പെടുത്തിയത്.
◾https://dailynewslive.in/ ഹൈദരാബാദിലെ ജിയാഗുഡ ഏരിയയില്‍ വ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടുത്തത്തില്‍ പത്ത് വയസുകാരി മരിച്ചു. അഞ്ച് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. വെങ്കിടേശ്വര നഗര്‍ കോളനിയിലെ ഒരു കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന ഇരുപത് പേരെ പുറത്തെത്തിച്ചതായി അധികൃതര്‍ അറിയിച്ചു.
◾https://dailynewslive.in/ ഗുജറാത്തില്‍ കനത്ത മഴയെ തുടര്‍ന്ന് മൂന്ന് നില കെട്ടിടം തകര്‍ന്നു വീണ് മൂന്ന് പേര്‍ മരിച്ചു. 65 വയസുള്ള സ്ത്രീയും ഇവരുടെ രണ്ട് പേരക്കുട്ടികളുമാണ് മരിച്ചത്. ദ്വാരക ജില്ലയിലെ ദേവ്ഭൂമിക്കടുത്ത് ജാം ഖംബാലിയ ടൗണിലാണ് അപകടമുണ്ടായത്. ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയില്‍ കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്.
◾https://dailynewslive.in/ മുസൂറിയിലെ ലാല്‍ ബഹാദുര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനില്‍ ഹാജരാകാനുള്ള അവസാന തിയതി ലംഘിച്ച് പൂജാ ഖേഡ്കര്‍. വിവാദങ്ങള്‍ക്ക് പിന്നാലെ ട്രെയിനിംഗ് നിര്‍ത്തി തിരികെ എത്താനായിരുന്നു നിര്‍ദ്ദേശം. അധികാര ദുര്‍വിനിയോഗത്തിനും സിവില്‍ സര്‍വീസ് നേടാന്‍ വ്യാജരേഖ ചമച്ചെന്ന ആരോപണവും നേരിടുന്നതിനിടെയാണ് പൂജയോട് അക്കാദമിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയത്. 16ന് സംസ്ഥാന സര്‍ക്കാരിനൊപ്പമുള്ള പൂജയുടെ ട്രെയിനിംഗ് അവസാനിപ്പിച്ചതായി മഹാരാഷ്ട്ര അഡീഷണല്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു.
◾https://dailynewslive.in/ ഹിമാചല്‍ പ്രദേശില്‍ 89 പ്രൈമറി സ്‌കൂളുകളില്‍ പഠിക്കാന്‍ കുട്ടികളില്ലെന്ന് റിപ്പോര്‍ട്ട്. 701 പ്രൈമറി സ്‌കൂളുകളില്‍ അഞ്ച് കുട്ടികളില്‍ താഴെയാണുള്ളത്. വിദ്യാര്‍ത്ഥികളില്ലാത്ത സ്‌കൂളുകളെ മറ്റ് സ്‌കൂളുകളുമായി ലയിപ്പിച്ച് പ്രതിസന്ധി മറികടക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. സ്‌കൂളുകള്‍ ലയിപ്പിക്കാനുള്ള സാധ്യതകളേക്കുറിച്ച് പഠിക്കാന്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിംഗ് സുഖു വിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.
◾https://dailynewslive.in/ തെക്കന്‍ ഇത്യോപ്യയിലെ മലയോര മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഇരുനൂറിലേറെ പേര്‍ മരിച്ചതായി വിവരം. ചൊവ്വാഴ്ചയുണ്ടായ കനത്ത മഴയില്‍ വലിയ മലയാണ് ഇടിഞ്ഞിറങ്ങിയത്. ആദ്യം ഉരുള്‍പൊട്ടി മിനിറ്റുകള്‍ക്കുള്ളില്‍ രണ്ടാമത്തേതും ഉണ്ടാവുകയായിരുന്നു. മരിച്ചവരില്‍ 148 പുരുഷന്‍മാരെയും 81 സ്ത്രീകളെയും തിരിച്ചറിഞ്ഞതായി കെഞ്ചോ ഷാച് അധികൃതര്‍ അറിയിച്ചു.
