കഴിഞ്ഞ വര്‍ഷത്തെ കായിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്കാരത്തിന് നാലു താരങ്ങള്‍ അര്‍ഹരായി. ഒളിംപിക്സ് മെഡല്‍ ജേതാവ് മനു ഭാക്കര്‍, ലോക ചെസ് ചാമ്പ്യൻ ഡി ഗുകേഷ്, പുരുഷ ഹോക്കി ടീം നായകന് ഹര്‍മന്‍പ്രീത് സിംഗ്, പാരാലിംപിക് സ്വര്‍ണമെഡല്‍ ജേതാവ് പ്രവീണ്‍ കുമാര്‍ എന്നിവര്‍ക്കാണ് ഖേല്‍രത്ന പുരസ്കാരം ലഭിച്ചത്. നേരത്തെ മനു ഭാക്കര്ക്ക് മാത്രമായിരുന്നു പുരസ്കാര സമിതി ഖേല്‍രത്ന ശുപാര്ശചെയ്തിരുന്നതെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിനെത്തുടര്‍ന്നാണ് നാലു താരങ്ങള്‍ക്ക് പുരസ്കാരം നല്കാന് തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. മലയാളി നീന്തല്‍ താരം സജൻ പ്രകാശ് അർജുന പുരസ്കാരത്തിന് അര്‍ഹനായി. 17 പാരാലിംപിക് താരങ്ങള്‍ ഉള്‍പ്പെടെ 32 പേരാണ് അർജുന പുരസ്കാരത്തിന് അര്‍ഹരായത്. മലയാളി ബാഡ്മിന്റൺ പരിശീലകൻ എസ് മുരളീധരൻ പരിശീലകരംഗത്തെ മികവിനുള്ള ദ്രോണാചാര്യ പുരസ്കാരത്തിവ് അര്‍ഹനായി. ഈ മാസം 17ന് രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം വിതരണം ചെയ്യും.
കഴിഞ്ഞ വര്‍ഷത്തെ കായിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
