ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷിയസ്നെസ് ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിന്റെ ജാമ്യ ഹര്‍ജി ചിറ്റഗോംഗ് കോടതി തള്ളി. കൃഷ്ണദാസിന്റെ നടപടി രാജ്യദ്രോഹപരമാണെന്ന് ചിറ്റഗോംഗ് മെട്രോപൊളിറ്റന്‍ സെഷന്‍സ് ജഡ്ജി സൈഫുല്‍ ഇസ്ലാം നിരീക്ഷിച്ചു. 42 ദിവസമായി ജയിലില്‍ കഴിയുന്ന ചിന്മയ് കൃഷ്ണദാസിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന വാദവും കോടതി അംഗീകരിച്ചില്ല. ഇക്കഴിഞ്ഞ നവംബർ 25 നാണ് ചിന്മയ് കൃഷ്ണദാസിനെ ബംഗ്ലാദേശിലെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിഎന്നതടക്കമുള്ള ആരോപണങ്ങളിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. അറസ്റ്റിൽ പ്രതിഷേധിച്ച് ധാക്കയിലും ചിറ്റഗോങ്ങിലും ചിന്മയ് കൃഷ്ണദാസിന്റെ അനുയായികൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെ ബംഗ്ലാദേശിൽ വ്യാപകമായ തോതിൽ അക്രമങ്ങളും അരങ്ങേറിയിരുന്നു. അതിനിടെ ചിന്മോയിയുടെ സംഘടനയായ ഇസ്കോണിനെതിരെ ബംഗ്ലാദേശ് സർക്കാർ കടുത്ത നടപടികളും സ്വീകരിച്ചിരുന്നു. ചിന്മയി കൃഷ്ണദാസ് അടക്കം 17 ഹിന്ദു നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകളടക്കം ബംഗ്ലാദേശ് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് മരവിപ്പിച്ചിരുന്നു .
ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിന്റെ ജാമ്യ ഹര്‍ജി ചിറ്റഗോംഗ് കോടതി തള്ളി
