കലാപബാധിത നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി കുല്‍മന്‍ ഘിസിങ് ചുമതലയേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ ഊര്‍ജ പ്രതിസന്ധി പരിഹരിച്ചെന്ന ഖ്യാതിയുള്ള ഈ 54-കാരന്, നേപ്പാള്‍ വൈദ്യുതി ബോര്‍ഡിന്റെ മുന്‍ ചെയര്മാന് കൂടിയാണ്. സാമൂഹികമാധ്യമ നിരോധനത്തിനും രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന അഴിമതിക്കുമെതിരേ യുവാക്കള്‍ തെരുവിലിറങ്ങുകയും കലാപം പൊട്ടിപ്പുറപ്പെടുകയും ചെയ്തതോടെയാണ് കെ.പി. ശര്‍മ ഒലിക്ക് പ്രധാനമന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നത്. കാഠ്മണ്ഡു മേയര്‍ ബാലേന്ദ്ര ഷാ, നേപ്പാള്‍ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി എന്നിവരുടെ പേരുകളും പ്രധാനമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നെങ്കിലും ഒടുവില്‍ കുല്‍മനിലേക്ക് എത്തിച്ചേരുകയായിരുന്നു എന്നാണ് വിവരം.
കുല്‍മന്‍ ഘിസിങ് നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായേക്കും
