ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശ സന്ദര്‍ശനങ്ങളില്‍ സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതായി ചൂണ്ടിക്കാട്ടി സിആര്‍പിഎഫ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയച്ചു. ഈ വിഷയം താങ്കളുടെ സുരക്ഷയെ സംബന്ധിച്ച് അതീവ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടി സിആർപിഎഫ് രാഹുല്‍ ഗാന്ധിക്കും പ്രത്യേക കത്ത് നല്‍കിയിട്ടുണ്ട്. ഇത്തരം വീഴ്ചകള്‍ വിവിഐപി സുരക്ഷാ ക്രമീകരണങ്ങളുടെ കാര്യക്ഷമതയെ ദുര്‍ബലപ്പെടുത്തുമെന്നും രാഹുലിനെ അപകടസാധ്യതകളിലേക്ക് നയിച്ചേക്കാമെന്നും കത്തില്‍ സിആര്‍.പിഎഫ് ചൂണ്ടിക്കാട്ടി. ഭാവിയിലെ യാത്രകളില്‍ സുരക്ഷാ ചട്ടങ്ങള്‍ പാലിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സെപ്റ്റംബര്‍ 10 ന് ഇരു നേതാക്കള്‍ക്കും കത്ത് നല്‍കിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാഹുലിന്റെ സുരക്ഷയില്‍ ആശങ്കറിയിച്ച് സി ആർ പി എഫ്
