ഓര്‍ഡര്‍ ഒന്നും തരാതെയാണ് പരിശോധന നടത്തുന്നതെന്ന് കാണിച്ച് എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ കെഎസ്ഐഡിസി ഹൈക്കോടതിയില്‍. എന്നാൽ കെഎസ്ഐഡിസി അന്വേഷണത്തെ ഭയക്കുന്നതെന്തിനാണെന്ന് കോടതി ചോദിച്ചു. കെഎസ്ഐഡിസി ഹര്‍ജി ഈ മാസം 12 ന് പരിഗണിക്കും. അതോടൊപ്പം മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനി എക്സാലോജിക് ഉള്‍പ്പെട്ട പണമിടപാടില്‍ എസ്എഫ്ഐഒ ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ സംഘം പരിശോധന നടത്തുകയാണ്. സിഎംആർഎല്ലിൽ രണ്ട് ദിവസം പരിശോധന നടത്തിയതിന് ശേഷമാണ് ഇവർ തിരുവനന്തപുരത്തെ ഓഫീസിലേക്കെത്തിയത്.
എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ കെഎസ്ഐഡിസി ഹൈക്കോടതിയിൽ
