രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ എ ഗ്രൂപ്പ് ഉന്നയിച്ച വിമര്‍ശനം തള്ളി കെപിസിസി നേതൃത്വം. രാഹുലിനെതിരായ നടപടി ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്ന് നേതൃത്വം വിശദീകരിച്ചു. രാഹുലിനെതിരായ നടപടിയിൽ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് ‘എ’ ഗ്രൂപ്പ് ആരോപിച്ചിരുന്നു. ഇതിനു മറുപടിയായാണ് നേതൃത്വം നിലപാട് വ്യക്തമാക്കിയത്. നടപടി വേണ്ടെന്ന് അന്ന് നിലപാടെടുത്തവർ ഇപ്പോൾ എതിർപ്പ് ഉയർത്തുകയാണെന്നും ഇത് വിഭാഗീയതയുടെ ഭാഗമാണെന്നും കെപിസിസി നേതൃത്വത്തിലെ ഒരു വിഭാഗം ആരോപിക്കുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ എ ഗ്രൂപ്പ് ഉന്നയിച്ച വിമര്‍ശനം തള്ളി കെപിസിസി നേതൃത്വം
