ഏവൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കൊമ്പന് കണ്ണന്റെ ഒന്നാം പാപ്പാൻ വിനോദ് കുമാർ തിരിച്ചെത്തി. ഒരാഴ്ചത്തെ ദുരിതത്തിനാണ് അവസാനമായത്. കഴിഞ്ഞ ശനിയാഴ്ച ആനയെ ക്ഷേത്രവളപ്പില്‍ തളച്ച ശേഷമാണ് തിരുവനന്തപുരം മണക്കാട് സ്വദേശിയായ വിനോദ് കുമാർ നാട്ടിലേക്ക് പോയത്. എന്നാല്‍ ആറു ദിവസമായിട്ടും മടങ്ങി വരാതെയായതോടെ ആനയെ അഴിക്കാന്‍ കഴിയാത്ത സ്ഥിതിയായി. വിനോദ് കുമാര്‍ ഇന്നലെ ഉച്ചയോടെ ക്ഷേത്രത്തില്‍ എത്തുകയും, തുടര്‍ന്ന് ആനയ്ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ആന അനുസരിക്കുകയും ചെയ്തു. തുടര്‍ന്ന് ആനയെ ആനത്തറയിലേക്ക് മാറ്റും. അധികൃതരെ അറിയിച്ച ശേഷം രണ്ടുദിവസത്തെ അവധി എടുത്താണ് നാട്ടിലേക്ക് പോയതെന്നും അസുഖം പിടിപെട്ടതിനാല്‍ തിരികെ എത്താന്‍ താമസിച്ചതാണെന്നും ആ വിവരവും അധികൃതരെ അറിയിച്ചിരുന്നത് ആണെന്നും വിനോദ് കുമാര്‍ പറഞ്ഞു.
ഏവൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കൊമ്പന് കണ്ണന്റെ ഒന്നാം പാപ്പാൻ തിരിച്ചെത്തി
