പോളിങ് വൈകിയത് എല്‍ഡിഎഫിന് അനുകൂലമെന്ന് യുഡിഎഫ് പറയുന്നത് പരാജയഭയം മൂലമാണെന്ന് കെ.കെ. ശൈലജ. എന്തുകൊണ്ട് പോളിങ് ഇത്രയും വൈകിയതെന്ന് പരിശോധിക്കണമെന്നും. കരുതിക്കൂട്ടി ആരെങ്കിലും പോളിങ് വൈകിപ്പിച്ചെന്ന് തോന്നിയിട്ടില്ല. പോളിങ് കൂടുന്നത് യുഡിഎഫിന് അനുകൂലമെന്നത് പണ്ടെന്നും കെ.കെ.ശൈലജ പറഞ്ഞു. അതോടൊപ്പം വോട്ടെടുപ്പ് മന്ദഗതിയിലായതില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് മറുപടി പറയണമെന്ന് ഷാഫി പറമ്പിൽ. യുഡിഎഫിന് സ്വാധീനമുള്ള മേഖലകളിലാണിത് സംഭവിച്ചതെന്നും, ഉദ്യോഗസ്ഥതലത്തില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയമുണ്ടെന്നും ഷാഫി പറഞ്ഞു.